കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തുവില കൊടുത്തും അതിര്‍ത്തി കാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍; സമാധാനം കാത്തുസൂക്ഷിക്കും

Google Oneindia Malayalam News

ദില്ലി: കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിയില്‍ ചൈനീസ് സൈന്യം വീണ്ടും പ്രകോപനം സൃഷ്ടിച്ചിരിക്കെ പ്രതികരണവുമായി കേന്ദ്രസര്‍ക്കാര്‍. അതിര്‍ത്തി എന്തുവില കൊടുത്തും കാക്കുമെന്ന് അറിയിച്ച സര്‍ക്കാര്‍ ചര്‍ച്ച നടക്കുകയാണെന്ന് അറിയിച്ചു. ബ്രിഗേഡിയര്‍ തലത്തിലുള്ള ചര്‍ച്ച നടക്കുന്നുണ്ട്. മേഖലയില്‍ സമാധാനം കാത്തു സൂക്ഷിക്കാന്‍ തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രതികരിച്ചു.

i

ആഗസ്റ്റ് 29, 30 രാത്രികളില്‍ അതിര്‍ത്തിയിലേക്ക് ചൈന സൈനിക നീക്കം നടത്തിയതാണ് പുതിയ വിവാദമായത്. പാന്‍ഗോങ് സോ നദിക്കരികിലേക്ക് എത്തിയ ചൈനീസ് സൈന്യത്തെ ഇന്ത്യന്‍ സൈനികര്‍ തടഞ്ഞുവെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഏപ്രില്‍-മെയ് മാസങ്ങളില്‍ ലഡാക്കില്‍ സംഘര്‍ഷമുണ്ടായ സാഹചര്യത്തില്‍ സൈനിക-നയതന്ത്ര തലത്തില്‍ ചര്‍ച്ചകള്‍ നടത്തി സമാധാനത്തിന്റെ പാതയില്‍ എത്തിയതായിരുന്നു. ഇതിനിടെയാണ് ചൈന ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് സൈനിക നീക്കം നടത്തിയിരിക്കുന്നത്.

പ്രശ്‌നം പരിഹരിക്കാന്‍ ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. ബ്രിഗേഡിയര്‍ കമാന്റര്‍മാര്‍ പങ്കെടുക്കുന്ന ചര്‍ച്ച ചുഷുലിലാണ് ചര്‍ച്ച നടക്കുന്നത്. കഴിഞ്ഞ മൂന്ന് മാസമായി ലഡാക്കിലെ വിവിധ മേഖലകളില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ചൈനീസ് സൈന്യം പിന്‍വാങ്ങാന്‍ തയ്യാറാകാത്തതായിരുന്നു പ്രശ്‌നം. ഫിങ്കര്‍ നാലിനും എട്ടിനുമിടയിലെ സ്ഥലങ്ങളില്‍ നിന്ന് ചൈനീസ് സൈന്യം പിന്‍വാങ്ങണമെന്ന് ഇന്ത്യ നിലപാട് സ്വീകരിച്ചിരുന്നു. കഴിഞ്ഞ മാസം ചൈന തയ്യാറായെങ്കിലും അവര്‍ വീണ്ടും പ്രകോപനം സൃഷ്ടിക്കുകയാണിപ്പോള്‍.

മോദിയുടെ മന്‍ കി ബാത്തിന് ഡിസ്‌ലൈക്ക് അഭിഷേകം; ബിജെപി യുട്യൂബ് ചാനലില്‍ വന്‍ പ്രതിഷേധംമോദിയുടെ മന്‍ കി ബാത്തിന് ഡിസ്‌ലൈക്ക് അഭിഷേകം; ബിജെപി യുട്യൂബ് ചാനലില്‍ വന്‍ പ്രതിഷേധം

ബ്രാഹ്മണരുടെ തോക്കുകള്‍ എണ്ണി യോഗി സര്‍ക്കാര്‍; യുപിയില്‍ വിവാദം, വോട്ടില്‍ നോട്ടമിട്ട് കോണ്‍ഗ്രസ്ബ്രാഹ്മണരുടെ തോക്കുകള്‍ എണ്ണി യോഗി സര്‍ക്കാര്‍; യുപിയില്‍ വിവാദം, വോട്ടില്‍ നോട്ടമിട്ട് കോണ്‍ഗ്രസ്

English summary
Indian Army Committed To Maintaining Peace": Narendra Modi Government On Ladakh issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X