കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുൽവാമയിൽ സൈനിക വാഹനവ്യൂഹത്തിന് നേരെ ആക്രമണം; സൈനിക വാഹനം തകർന്നു

Google Oneindia Malayalam News

പുൽവാമ: ജമ്മു കശ്മീരിലെ പുൽവാമയിൽ സൈനിക വാഹനവ്യൂഹത്തിന് നേരെ ആക്രമണം. സൈനിക വാഹനം തകർന്നു. ഐഇഡി ഉപയോഗിച്ചുള്ള സ്ഫോടനമാണ് നടന്നതെന്നാണ് വിവരം. 44 രാഷ്ട്രീയ റൈഫിൾ വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. പുൽവാമയിലെ അരിഹൽ ഗ്രാമത്തിലൂടെ വാഹനം കടന്നു പോകുന്നതിനിടെയായിരുന്നു ആക്രമണം.

ചർച്ച വിജയം; പശ്ചിമ ബംഗാളിൽ ഡോക്ടർമാരുടെ സമരം പിൻവലിച്ചു, സുരക്ഷ വർധിപ്പിക്കുംചർച്ച വിജയം; പശ്ചിമ ബംഗാളിൽ ഡോക്ടർമാരുടെ സമരം പിൻവലിച്ചു, സുരക്ഷ വർധിപ്പിക്കും

പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്. സ്ഫോടനത്തിന് പിന്നാലെ വാഹനത്തിന് നേരെ വെടിയുതിർക്കുകയും ചെയ്തെന്നാണ് റിപ്പോർട്ട്. ജമ്മു കശ്മീരിലെ അനന്ത് നാഗിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ആർമി മേജർ വീരമൃത്യു വരിക്കുകയും 3 സൈനികർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തതിന് പിന്നാലെയാണ് സൈനിക വാഹന വ്യൂഹത്തിന് നേരെ ആക്രമണം നടന്നത്.

army

ഭീകരർക്കായി തിരച്ചിൽ നടത്തുന്നതിനിടെ സൈനികർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. കഴിഞ്ഞ ദിവസം അനന്ത്നാഗിലെ ഖനബലിൽ നടന്ന ആക്രമണത്തിൽ 5 സിആർപിഎഫ് ജവാന്മാരും ഒരു പോലീസ് ഇൻസ്പെക്ടറും വീരമൃത്യു വരിച്ചിരുന്നു,

ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് അമേരിക്കയും പാകിസ്താനും ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. അവന്തിപോര മേഖലയിൽ പുൽവാമ മോഡൽ ആക്രമണത്തിന് ഭീകരർ തയാറെടുക്കുന്നുവെന്നായിരുന്നു വിവരം. ഭീകരന്‍ സാക്കിര്‍ മൂസയെ ഇന്ത്യ വധിച്ചതിന് തിരിച്ചടിക്കാൻ ഭീകരർ തയാറെടുക്കുന്നുവെന്നായിരുന്നു മുന്നറിയിപ്പ്. കഴിഞ്ഞ ഫെബ്രുവരി 14ന് പുൽവാമയിൽ സൈനീക വാഹനവ്യൂഹത്തിന് നേരെ നടന്ന ചാവേർ ആക്രമണത്തിൽ 40 സൈനികരാണ് കൊല്ലപ്പെട്ടത്.

English summary
Army convoy attacked in Pulwama, 8 jawans injured
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X