ശ്രീനഗറില്‍ റാലിക്കു നേരെ ആക്രമണം; 2 ജവാന്‍മാര്‍ക്ക് പരിക്ക്
കഴിഞ്ഞ സെപ്റ്റംബര്‍ 29 ന് ഉണ്ടായ മിന്നലാക്രമണത്തിന് ശേഷം സൈനികര്‍ക്ക് നേരെയുള്ള ആക്രമണം വല്ലാതെ വര്‍ധിച്ചിട്ടുണ്ട്. അപ്രതീക്ഷിത ആക്രമണം നടക്കുമ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിഷ്പ്രയോജനമായിരിക്കുന്നു
ശ്രീനഗര്‍: ശ്രീനഗറിലെ ബെമിന പ്രവിശ്യയില്‍ ജെവിസി ഹോസ്പിറ്റലിന് സമീപമാണ് ആക്രമണം നടന്നത്. ഏതാണ്ട് ഒരു മണിയോടെയാണ് സംഭവം. റാലി പാന്താചൗക്കില്‍ നിന്നും പരിമ്പോരയിലേക്കു വരുന്ന വഴിയിലാണ് ആക്രമിച്ചത് എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.തീവ്രവാദികള്‍ സൈനികരെ പലായനം ചെയ്യാന്‍ നിര്‍ബന്ധിച്ചതായും അദ്ദേഹം പറഞ്ഞു. ആക്രമികളെ പിടികൂടാന്‍ ഒരു ഓപ്പറേഷന്‍ പദ്ധതിയിട്ടിരുന്നു.
കഴിഞ്ഞ ഡിസംബറില്‍ മൂന്ന് ജവാന്‍മാര്‍ ആക്രമികളുടെ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടിരുന്നു. ജമ്മു കാശ്മീര്‍ പാംപോര്‍ ഹൈവേയില്‍ റാലിക്കിടയില്‍ ആയിരുന്നു സംഭവം

കഴിഞ്ഞ സെപ്റ്റംബര്‍ 29 ന് ഉണ്ടായ മിന്നലാക്രമണത്തിന് ശേഷം സൈനികര്‍ക്ക് നേരെയുള്ള ആക്രമണം വല്ലാതെ വര്‍ധിച്ചിട്ടുണ്ട്. അപ്രതീക്ഷിത ആക്രമണം നടക്കുമ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിഷ്പ്രയോജനമായിരിക്കുന്നു എന്ന് പോലീസ് ഉദ്യോഗസ്ഥരും ഇന്റലിജന്‍സ് ബ്യൂറോ ഓഫീസര്‍മാരും അഭിപ്രായപ്പെട്ടു. ആക്രമണം റാലിക്ക് നേരെയാകുമ്പോള്‍ കൂടുതന്‍ ആളുകള്‍ കൊല്ലപ്പെടാന്‍ സാധ്യത ഉണ്ടെന്ന് ഭീകരര്‍ക്ക് മനസിലായെന്നും നടക്കുന്നതെല്ലാം അപ്രതീക്ഷിതമായത് കൊണ്ട് അപകടസാധ്യത കൂടുതല്‍ ആണെന്നും അവര്‍ അറിയിച്ചു. ജവാന്‍മാരെ കൊണ്ടുപോയ ബസ് ബുള്ളറ്റ് പ്രൂഫ് ആയിരുന്നില്ല എന്നതും അപകടസാധ്യത കൂടുതലാകാനുളള ഒരു ഘടകമായിരുന്നു.












Click it and Unblock the Notifications