Army Day 2021: ഇന്ന് ജനുവരി 15, കരസേന ദിനം; ഈ ദിനത്തിന്റെ പ്രധാന്യത്തെ കുറിച്ച് അറിയാം
ദില്ലി: ഇന്ത്യ ഇന്ന് 73ാം കരസേനാ ദിനം ആഘോഷിക്കുകയാണ്. രാജ്യത്തിലെ എല്ലാ കരസേനാ ആസ്ഥാനങ്ങളിലും സൈനികരെ ആദരിച്ചുകൊണ്ടുള്ള ആഘോഷങ്ങള്‍ ഇന്ന് നടക്കും. എന്തുകൊണ്ടാണ് ജനുവരി 15ന് കരസേനാ ദിനമായി ആചരിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ സൈനിക തലവനായി ജനറല്‍ കെ എം കരിയപ്പ സ്ഥാനമേറ്റതിന്റെ ഓര്‍മയ്ക്കായാണ് ജനുവരി 15 കരസേനാ ദിനമായി ആചരിക്കുന്നത്.

ഇന്ത്യയുടെ അവസാനത്തെ ബ്രിട്ടീഷ് കമാന്‍ഡര്‍ ഇന്‍ ചീഫ് ജനറല്‍ ഫ്രാന്‍സിസ് ബുച്ചര്‍ ആയിരുന്നു. 1949 ജനുവരി 15 ന് ബുച്ചറില്‍ നിന്നായിരുന്നു കരിയപ്പ സൈനിക തലവനായി സ്ഥാനം ഏറ്റെടുക്കുകയായിരുന്നു. അന്നുമുതല്‍ ഇന്ത്യ ജനുവരി 15 കരസേന ദിനമായി ആചരിക്കുകമായിരുന്നു. സൈനികരുടെ പോരാട്ടവീര്യത്തേയും ത്യാഗത്തേയും ഓര്‍മപ്പെടുത്തുന്നതിനൊപ്പം രാജ്യത്തിന് വേണ്ടി ജീവന് ബലിയര്‍പ്പിച്ച വീര സൈനികര്‍ക്ക് ആദരവര്‍പ്പിക്കുന്ന ദിനം കൂടിയാണ് ജനുവരി 15.
രാജ്യത്തിലെ വിവിധ കരസേന ആസ്ഥാനത്തില്‍ സൈനിക പരേഡുകള്‍ സംഘടിപ്പിച്ചാണ് കരസേന ദിനം ആഘോഷിക്കുന്നത്. ഒപ്പം വിവിധ ഏരിയല്‍ സ്റ്റണ്ടുകള്‍, ബൈക്ക് പിരമിഡുകള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിക്കും. ഇന്ത്യാ ഗേറ്റിലെ 'അമര്‍ ജവാന് ജ്യോതി'യിലാണ് രാജ്യം സൈന്യത്തിന് ആദരാഞ്ജലി അര്‍പ്പിക്കുന്നത്. ദില്ലിയിലെ കരിയപ്പ പരേഡ് ഗ്രൗണ്ടിലാണ് പരേഡ് നടക്കാറുള്ളത്. ധീരതക്കുള്ള അവാര്‍ഡുകളും സേന മെഡലുകളും ഈ ദിവസം തന്നെയാണ് വിതരണം ചെയ്യുക.
Recommended Video
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications