കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

Army Day 2021: ഇന്ന് ജനുവരി 15, കരസേന ദിനം; ഈ ദിനത്തിന്റെ പ്രധാന്യത്തെ കുറിച്ച് അറിയാം

Google Oneindia Malayalam News

ദില്ലി: ഇന്ത്യ ഇന്ന് 73ാം കരസേനാ ദിനം ആഘോഷിക്കുകയാണ്. രാജ്യത്തിലെ എല്ലാ കരസേനാ ആസ്ഥാനങ്ങളിലും സൈനികരെ ആദരിച്ചുകൊണ്ടുള്ള ആഘോഷങ്ങള്‍ ഇന്ന് നടക്കും. എന്തുകൊണ്ടാണ് ജനുവരി 15ന് കരസേനാ ദിനമായി ആചരിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ സൈനിക തലവനായി ജനറല്‍ കെ എം കരിയപ്പ സ്ഥാനമേറ്റതിന്റെ ഓര്‍മയ്ക്കായാണ് ജനുവരി 15 കരസേനാ ദിനമായി ആചരിക്കുന്നത്.

india

ഇന്ത്യയുടെ അവസാനത്തെ ബ്രിട്ടീഷ് കമാന്‍ഡര്‍ ഇന്‍ ചീഫ് ജനറല്‍ ഫ്രാന്‍സിസ് ബുച്ചര്‍ ആയിരുന്നു. 1949 ജനുവരി 15 ന് ബുച്ചറില്‍ നിന്നായിരുന്നു കരിയപ്പ സൈനിക തലവനായി സ്ഥാനം ഏറ്റെടുക്കുകയായിരുന്നു. അന്നുമുതല്‍ ഇന്ത്യ ജനുവരി 15 കരസേന ദിനമായി ആചരിക്കുകമായിരുന്നു. സൈനികരുടെ പോരാട്ടവീര്യത്തേയും ത്യാഗത്തേയും ഓര്‍മപ്പെടുത്തുന്നതിനൊപ്പം രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച വീര സൈനികര്‍ക്ക് ആദരവര്‍പ്പിക്കുന്ന ദിനം കൂടിയാണ് ജനുവരി 15.

രാജ്യത്തിലെ വിവിധ കരസേന ആസ്ഥാനത്തില്‍ സൈനിക പരേഡുകള്‍ സംഘടിപ്പിച്ചാണ് കരസേന ദിനം ആഘോഷിക്കുന്നത്. ഒപ്പം വിവിധ ഏരിയല്‍ സ്റ്റണ്ടുകള്‍, ബൈക്ക് പിരമിഡുകള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിക്കും. ഇന്ത്യാ ഗേറ്റിലെ 'അമര്‍ ജവാന്‍ ജ്യോതി'യിലാണ് രാജ്യം സൈന്യത്തിന് ആദരാഞ്ജലി അര്‍പ്പിക്കുന്നത്. ദില്ലിയിലെ കരിയപ്പ പരേഡ് ഗ്രൗണ്ടിലാണ് പരേഡ് നടക്കാറുള്ളത്. ധീരതക്കുള്ള അവാര്‍ഡുകളും സേന മെഡലുകളും ഈ ദിവസം തന്നെയാണ് വിതരണം ചെയ്യുക.

Recommended Video

cmsvideo
Kerala Budget 2021: Thomas Issac proposes relaxation in Vehicle Tax for Electric and Hybrid Vehicles

English summary
Army Day 2021: ഇന്ന് ജനുവരി 15, കരസേന ദിനം; ഈ ദിനത്തിന്റെ പ്രധാന്യത്തെ കുറിച്ച് അറിയാം
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X