Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്‍ജീതിന്റെ തലവെട്ടിയ പാകിസ്താന് ഇന്ത്യയുടെ മറുപടി...4 സൈനികപോസ്റ്റുകള്‍ തകര്‍ത്തു; സ്‌ഫോടനാത്മകം

കേരന്‍ സെക്ടറില്‍ ആയിരുന്നു ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കിയത്. അതിര്‍ത്തിയിലെ സ്ഥിതി ഇപ്പോള്‍ സ്ഫോടനാത്മകമാണ്

ശ്രീനഗര്‍: കഴിഞ്ഞ ദിവസം പാക് ഭീകരര്‍ ഒരു ഇന്ത്യന്‍ ജവാന്റെ മൃതദേഹം വികൃതമാക്കിയിരുന്നു. ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ അതി ശക്തമായ ഷെല്ലാക്രമണവും പാകിസ്താന്‍ നടത്തി. അപ്പോള്‍ തന്നെ ഇന്ത്യ ഒരു കാര്യം വ്യക്തമാക്കിയിരുന്നു- ശക്തമായ തിരിച്ചടിയുണ്ടാകും.

കൊല്ലപ്പെട്ട മന്‍ജീതിനോട് രാജ്യം വാക്ക് പാലിച്ചു. അതിര്‍ത്തിയിലെ നാല് പാക് സൈനിക പോസ്റ്റുകള്‍ സൈന്യം നിശ്ശേഷം തകര്‍ത്തു. വലിയ നഷ്ടം തന്നെ പാകിസ്താന് സൃഷ്ടിച്ചിട്ടുണ്ടെന്ന് സൈന്യം അറിയിച്ചു.

അതിര്‍ത്തിയിലെ സ്ഥിതി സ്‌ഫോടനാത്മകമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പാകിസ്താനും ഇന്ത്യയും അതി ശക്തമായ വെടിവപ്പാണ് നടത്തുന്നത്. ഇനി എന്താണ് സംഭവിക്കാന്‍ പോകുന്നത്?

മറുപടി

മറുപടി

ഇന്ത്യന്‍ ജവാന്റെ മൃതദേഹം പാക് ഭീകരര്‍ വികൃതമാക്കിയിരുന്നു. അപ്പോള്‍ തന്നെ സൈന്യം പാകിസ്താന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതി ശക്തമായ തിരിച്ചടി നല്‍കുമെന്ന്.

മന്‍ജീതിന് വേണ്ടി

മന്‍ജീതിന് വേണ്ടി

17 സിഖ് ലൈറ്റ് ഇന്‍ഫന്ററിയിലെ ജവാന്‍ ആയിരുന്ന മന്‍ജീത് സിങിന്റെ മൃതദേഹം ആയിരുന്നു കഴിഞ്ഞ ദിവസം പാക് ഭീകരര്‍ വികൃതമാക്കിയത്. ഇതിന് മറുപടിയെന്നോണം പാകിസ്താന്റെ നാല് സൈനിക പോസ്റ്റുകളാണ് ഇന്ത്യ തകര്‍ത്തത്.

കേരന്‍ സെക്ടര്‍

കേരന്‍ സെക്ടര്‍

കേരന്‍ സെക്ടറില്‍ ആയിരുന്നു ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തമായ തിരിച്ചടി. നാല് പാക് സൈനിക പോസ്‌റ്റെങ്കിലും തകര്‍ത്തിട്ടുണ്ടെന്നാണ് സൈന്യം അറിയിച്ചത്. വന്‍ നാശനഷ്ടം സൃഷ്ടിച്ചിട്ടുണ്ടെന്നും സൈന്യം അവകാശപ്പെട്ടു.

പാക് സൈനികര്‍

പാക് സൈനികര്‍

ഇന്ത്യന്‍ ആക്രമണത്തില്‍ പാക് സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. എങ്കിലും ഒട്ടേറെ പേരുടെ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടാകാനാണ് സാധ്യത എന്ന് സൈന്യം വിലയിരുത്തുന്നു.

 പാകിസ്താന്‍ പറയില്ല

പാകിസ്താന്‍ പറയില്ല

സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ശേഷം ഇന്ത്യ നടത്തിയ വെടിവപ്പില്‍ എത്ര പാകിസ്താന്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന കണക്ക് ഇന്ത്യ പുറത്ത് വിട്ടിരുന്നു. എന്നാല്‍ അത് സമ്മതിക്കാന്‍ പാകിസ്താന്‍ ഒരിക്കലും തയ്യാറല്ല. നാണക്കേട് ഭയന്നാണോ ഇത്.

സ്‌ഫോടനാത്മകം

സ്‌ഫോടനാത്മകം

അതിര്‍ത്തിയിലെ സ്ഥിതി സ്‌ഫോടനാത്മകമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരു സൈന്യങ്ങളും അതി ശക്തമായ ആക്രമണ-പ്രത്യാക്രമണങ്ങളിലാണ് ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നത്.

പോരാട്ടം

പോരാട്ടം

മാഞ്ചി, ആര്‍എസ് പുര, കേരന്‍ സെക്ടറുകളിലാണ് അതി ശക്തമായ വെടിവപ്പ് തുടരുന്നത്. കത്വ സെക്ടറില്‍ അന്താരാഷ്ട്ര അതിര്‍ത്തിയോട് ചേര്‍ന്നും ആക്രമണം രൂക്ഷമാണ്.

ഭീകരര്‍

ഭീകരര്‍

പാക് സൈന്യത്തിന്റെ ആക്രമണത്തെ മാത്രം ചെറുത്താല്‍ പോര ഇന്ത്യ. ഭീകരരുടെ നുഴഞ്ഞുകയറ്റവും ചെറുക്കണം. കഴിഞ്ഞ ദിവസം ഇന്ത്യന്‍ സൈനികന്റെ മൃതദേഹം വികൃതമാക്കിയ ഭീകരരെ രക്ഷപ്പെടാന്‍ സഹായിച്ചത് പാകിസ്താന്‍ സൈന്യം തന്നെ ആയിരുന്നു.

സാധാരണക്കാര്‍

സാധാരണക്കാര്‍

പാകിസ്താന്‍ സൈന്യം ലക്ഷ്യം വക്കുന്നത് ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ മാത്രമല്ല എന്നതാണ് സത്യം. ഗ്രാമങ്ങള്‍ക്ക് നേര്‍ക്കും അതി ശക്തമായ വെടിവപ്പാണ് നടക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+