പൂഞ്ചിലെ പാക് സൈനിക പോസ്റ്റുകള്‍ ഇന്ത്യ തകര്‍ത്തു... ഇന്ത്യയുടെ തിരിച്ചടി
ശ്രീനഗര്‍: ഇന്ത്യ-പാകിസ്താന്‍ ബന്ധം കൂടുതല്‍ വഷളാകുന്നു. കഴിഞ്ഞ ദിവസം പാകിസ്താന്‍ നടത്തിയ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ സൈനികനും ഭാര്യയും കൊല്ലപ്പെട്ടിരുന്നു. ഇന്ത്യ ഇതിന് ശക്തമായ തിരിച്ചടിയാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.

പൂഞ്ച് ജില്ലയില്‍ നിയന്ത്രണ രേഖയില്‍ ഉള്ള പാകിസ്താന്‍ സൈനിക പോസ്റ്റുകള്‍ ഇന്ത്യ തകര്‍ത്തു. ഇന്ത്യന്‍ ആക്രമണത്തില്‍ രണ്ട് പാക് പട്ടാളക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അഞ്ച് നാട്ടുകാര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
ശനിയാഴ്ച വൈകുന്നേരം ആണ് ഇന്ത്യ അതിശക്തമായ തിരിച്ചടി പാകിസ്താന് നല്‍കിയത്. സൈനികരും നാട്ടുകാരും കൊല്ലപ്പെട്ട വിവരം പൂഞ്ച് സീനിയര്‍ പോലീസ് സൂപ്രണ്ട് പാണ്ഡെ രാജീവ് ഓംപ്രകാശ് സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് പാക് ബങ്കറുകളും തകര്‍ത്തിട്ടുണ്ട്. എന്നാല്‍ സൈന്യം ഇതുവരെ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.












Click it and Unblock the Notifications