കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തില്‍ ലോക്ക് ഡൗണ്‍ നിയന്ത്രിക്കാന്‍ സൈന്യമിറങ്ങി ?, പ്രചരിക്കുന്ന വാര്‍ത്തയിലെ സത്യമിതാണ്

Google Oneindia Malayalam News

ദില്ലി: ഗുജറാത്തില്‍ ലോക്ക് ഡൗണ്‍ നിയന്ത്രിക്കാന്‍ സൈന്യത്തെ വിന്യസിച്ചുവെന്ന എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കരസേന അറിയിച്ചു. ചില മാധ്യമങ്ങള്‍ പുറത്തുവിട്ട വാര്‍ത്തയാണ് കര സേന തള്ളിക്കളഞ്ഞിരിക്കുന്നത്. ഇത് തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നും കരസേന വക്താക്കള്‍ അറിയിച്ചു. ചില അച്ചടി മാധ്യമങ്ങളിലാണ് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ വന്നതെന്ന് കരസേന വ്യക്തമാക്കി.

lock down

ഇതോടൊപ്പം സൈനികരുടെ അവധിക്കും വിമരമിക്കലിനും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെന്ന അഭ്യൂഹങ്ങളും കരസേന നിഷേധിച്ചു. ഇത്തരം വാര്‍ത്തകള്‍ നല്‍കുമ്പോള്‍ കരസേനയുമായി ബന്ധപ്പെട്ട് സ്ഥിരീകരിച്ചതിന് ശേഷം മാത്രമേ നല്‍കാവുവെന്ന് കരസേന അറിയിച്ചിട്ടുണ്ട്.

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ നിരവധി വ്യാജ വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇത് സൈന്യത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം വ്യാജ വാര്‍ത്തകള്‍ പുറത്തുവരുന്നതോടെ ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും കരസേന അറിയിച്ചു.

അതേസമയം, കൊവിഡ് പ്രതിരോധത്തിനായി രാജ്യത്ത പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നീട്ടി, മെയ് മൂന്ന് വരെ രാജ്യത്ത് ലോക്ക് ഡൗണ്‍ നീളുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. കൊറണ വൈറസ് വ്യാപനത്തെ തടഞ്ഞുനിര്‍ത്തുന്നതില്‍ രാജ്യം ഒരു പരിധിവരെ വിജയിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോക്ക് ഡൌണ്‍ പാലിച്ച ജനങ്ങള്‍ക്ക് നന്ദി. കൊറോണയ്ക്കെതിരെയുള്ള പോരാട്ടം ശക്തമായി തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോക്ക് ഡൗണ്‍ കാലത്ത് ജനങ്ങള്‍ ഏറെ ത്യാഗം സഹിക്കുന്നുണ്ട്. ജനങ്ങള്‍ വലിയ ബുദ്ധിമുട്ട് നേരിടുന്നുവെന്ന് അറിയാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകത്തെ പല പ്രമുഖ രാജ്യങ്ങളേക്കാള്‍ ഇന്ത്യയുടെ സ്ഥിതി ഏറെ മെച്ചമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

രാജ്യത്ത് ഏപ്രില്‍ 20 വരെ കടുത്ത നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. നാളെ മുതല്‍ ഒരാഴ്ച കര്‍ശന നിയന്ത്രണം വേണം. മുന്‍പത്തേക്കാള്‍ കൂടുതല്‍ ശ്രദ്ധിക്കണം. കൂടുതല്‍ തീവ്രബാധിത പ്രദേശങ്ങള്‍ ഉണ്ടാകരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. രോഗ വ്യാപനം കുറഞ്ഞ ഇടങ്ങളില്‍ ഏപ്രില്‍ 20ന് ശേഷം ഉപാധികളോടെ ഇളവുകള്‍ അനുവദിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ലോക്ക് ഡൗണും സാമൂഹ്യ അകലം പാലിച്ചതുമാണ് രാജ്യത്തെ കൊവിഡ് പ്രതിരോധത്തിന് സഹായിച്ചിരിക്കുന്നത്. സാമ്പത്തികമായി അതിന് വലിയ വില കൊടുക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ രാജ്യത്തെ ജനങ്ങളുടെ ജീവനേക്കാള്‍ വലുതല്ല അതെന്നും പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരുകളുമായി നിരന്തരമായി കേന്ദ്രം ബന്ധപ്പെട്ട് കൊണ്ടിരിക്കുകയാണ് എന്നും ലോക്ക് ഡൗണ്‍ നീട്ടണം എന്നാണ് എല്ലാവരും ആവശ്യപ്പെട്ടത് എന്നും പ്രധാനമന്ത്രി പറഞ്ഞു.

English summary
Army Dismisses Reports Gujarat Has Deployed Troops To Control Lockdown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X