കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാജവാർത്ത; മൈക്രോവേവ് ആയുധങ്ങൾ വിന്യസിച്ചെന്ന വാർത്ത നിരസിച്ച് ഇന്ത്യൻ സൈന്യം

Google Oneindia Malayalam News

ദില്ലി: ഇന്ത്യ- ചൈന അതിർത്തി തർക്കത്തിനിടെ ചൈനീസ് സൈനികർ മൈക്രോ വേവ് ആയുധങ്ങൾ ഉപയോഗിച്ച റിപ്പോർട്ടുകൾ തള്ളി ഇന്ത്യൻ സൈന്യം. കിഴക്കൻ ലഡാക്കിൽ ചൈന മൈക്രോവേവ് ആയുധങ്ങൾ വിന്യസിച്ചുവെന്ന തരത്തിൽ പുറത്തുവന്നിട്ടുള്ള വാർത്ത വ്യാജമാണെന്നും ഇന്ത്യൻ സൈന്യം വ്യക്തമാക്കി. കിഴക്കൻ ലഡാക്കിലെ മൈക്രോവേവ് ആയുധങ്ങൾ വിന്യസിച്ചുവെന്ന തരത്തിൽ പുറത്തുവന്നിട്ടുള്ള മാധ്യമറിപ്പോർട്ടുകൾ അടിസ്ഥാന രഹിതമാണ്. ഈ വാർത്ത വ്യാജവുമാണ്. ഇന്ത്യൻ സൈന്യം പ്രസ്താവനയിൽ പറഞ്ഞു.

സഖ്യത്തിൽ മത്സരിക്കുന്നതും ഇപ്പോൾ ദേശവിരുദ്ധമാണോ?; അമിത് ഷായ്ക്ക് മറുപടിയുമായി മെഹബൂബ മുഫ്തിസഖ്യത്തിൽ മത്സരിക്കുന്നതും ഇപ്പോൾ ദേശവിരുദ്ധമാണോ?; അമിത് ഷായ്ക്ക് മറുപടിയുമായി മെഹബൂബ മുഫ്തി

കിഴക്കൻ ലഡാക്കിലെ രണ്ട് നിർണ്ണായക കുന്നിൻ പ്രദേശത്ത് ചൈനീസ് സൈന്യം മൈക്രോവേവ് ആയുധങ്ങൾ വിന്യസിച്ചിരുന്നുവെന്ന് യുകെ കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന ഒരു മാധ്യമമാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. ആയുധത്തിന്റെ ഉപയോഗം കുന്നിൻ പ്രദേശങ്ങളെ മൈക്രോ വേവ് ഓവനാക്കി മാറ്റിയെന്നും ഇതോടെ വെടിവെപ്പൊന്നുമില്ലാതെ തന്നെ ഇന്ത്യൻ സൈനികരെ വിന്യസിച്ചരുന്ന സ്ഥലം ഉപേക്ഷിച്ച് ഇന്ത്യൻ സൈന്യം മടങ്ങിയെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. ചൈനയിലെ ബെയ്ജിങ് കേന്ദ്രമായി പ്രവർത്തിക്കുന്ന റെൺമിൻ സർവ്വകലാശാലയിലെ പ്രൊഫസറായ ജിൻ കാൺറോംഗ് ഉന്നയിച്ച വാദത്തെ അടിസ്ഥാനമാക്കിയാണ് മാധ്യമ റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

 indo-china8-1

അതിർത്തിയിലെ തർക്ക പ്രദേശത്ത് ഇന്ത്യൻ സൈനികരുമായി ഇടപെടുമ്പോൾ ആയുധം ഉപയോഗിക്കുന്നതിന് ലൈവ്-ഷോട്ട് നിയമം പാലിക്കാൻ ചൈനയെ സഹായിച്ചതായാണ് പ്രൊഫസർ ഒരു പ്രഭാഷണത്തിനിടെ പറഞ്ഞത്. ആഗസ്റ്റ് 29നും മൈക്രോ വേവ് ആക്രമണം നടന്നിട്ടുള്ളതായി ഇദ്ദേഹം പറയുന്നു. 2019 ഫെബ്രുവരിയിൽ പുറത്തുവന്ന റിപ്പോർട്ട് അനുസരിച്ച് റഡാർ സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കി മാരമല്ലാത്ത ആയുധ സംവിധാനത്തിലാണ് ചൈന പ്രവർത്തിക്കുന്നത്.

ലക്ഷ്യസ്ഥാനങ്ങളിൽ മില്ലിമീറ്റർ മൈക്രോവേവ് എറിഞ്ഞാണ് മൈക്രോവേവ് ആക്റ്റീവ് ഡിനൈൽ സിസ്റ്റം പ്രവർത്തിക്കുന്നതാണ്പദ്ധതിയുടെ ചീഫ് എഞ്ചിനീയർ വ്യക്തമാക്കിയിരുന്നു. ഇത് എതിരാളികളുടെ അക്രമാസക്തമായ പ്രവർത്തനങ്ങൾ ഫലപ്രദമായി തടയുന്നതിനും പ്രതിരോധിക്കുന്നതിനും സാധിക്കും. തൊലിപ്പുറത്തെ ചർമ്മത്തിന് കീഴിലുള്ള നാഡി വേദനിക്കാനും ഇത് കാരണമാകും. ടാർഗെറ്റുകൾ. 2008 ലെ ന്യൂ സയന്റിസ്റ്റ് റിപ്പോർട്ട് അനുസരിച്ച്, മൈക്രോവേവുകൾക്ക് ശരീര കോശങ്ങളെ ചൂടാക്കാൻ കഴിയും, ഇത് തലയോട്ടിനുള്ളിൽ ഒരു തരംഗവും ഉണ്ടാക്കുന്നുണ്ട്. ഇക്കാര്യം ചെവികൾക്ക് കണ്ടെത്താനുമാകും.

English summary
Army dismisses reports on employment of microwave weapons in India- China boarder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X