കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീകരരുടെ ആക്രമണത്തിൽ പരിക്കേറ്റ ഇന്ത്യൻ മിലിട്ടറി ഡോ​ഗ് സൂം വിടപറഞ്ഞു

Google Oneindia Malayalam News

ദില്ലി: കശ്മീരിലെ അനന്ത്നാഗിൽ ഭീകരരും ആയുണ്ടായ ഏറ്റുമുട്ടലിൽ ​ഗുരുതരമായി പരിക്കേറ്റ് ശസ്ത്രക്രിയക്ക് വിധേയനായ സൈന്യത്തിലെ നായ 'സൂം' വ്യാഴാഴ്ച വിടപറഞ്ഞതായി സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു. അഡ്വാൻസ് ഫീൽഡ് വെറ്ററിനറി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ആണ് സൂം ചത്തതെന്ന് സൈനിക ഉദ്യോ​ഗസ്ഥർ അറിയിച്ചു. രാവിലെ 11:45 വരെ മരുന്നുകളോട് പ്രതികരിച്ചിരുന്നു. എന്നാൽ പെട്ടെന്ന് ശ്വാസം മുട്ടി കുഴഞ്ഞു വീഴുകയായിരുന്നു. അനന്ത്‌നാഗിലെ കോക്കർനാഗിൽ ലഷ്കറെ ത്വയിബയും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് സൂമിന് പരിക്കേറ്റത്.

news

Video: എന്നും രാത്രി കോണ്‍ടാക്ട് ലെന്‍സ് വെച്ച് ഉറങ്ങും; ഒടുവില്‍ യുവതിയുടെ കണ്ണില്‍ 23 കോണ്‍ടാക്ട് ലെന്‍സ്Video: എന്നും രാത്രി കോണ്‍ടാക്ട് ലെന്‍സ് വെച്ച് ഉറങ്ങും; ഒടുവില്‍ യുവതിയുടെ കണ്ണില്‍ 23 കോണ്‍ടാക്ട് ലെന്‍സ്

ഭീകരരെ നേരിടാൻ മുന്നിൽ നിന്നത് സൂമായിരുന്നു എന്നും ഏറ്റുമുട്ടലിൽ വെടിയേൽക്കുകയുമായിരുന്നെന്നും സൈനിക വൃത്തങ്ങൾ പറഞ്ഞു. പരിക്കേറ്റിട്ടും സൂം ദൗത്യത്തിൽ പങ്കെടുത്തു. ഏറ്റുമുട്ടലിൽ സൂമിന്റെ സഹായത്തോടെ രണ്ട് ഭീകരരെയും വധിച്ചു. ഓപ്പറേഷൻ താങ്പാവാസിന്റെ കോംബാറ്റ് ടീമിന്റെ ഭാഗമായിരുന്നു സൂം. അനന്ത്‌നാഗിൽ 'സൂമിനെ കൂടാതെ രണ്ട് സൈനികർക്കും ഏറ്റുമുട്ടലിൽ പരിക്കേറ്റു.

 '25 റൊട്ടി, ഒരു പ്ലേറ്റ് ചോറ്...പിന്നെ..'; ട്രെയിനിംഗിനിടെ ഉറങ്ങിയ പോലീസുകാരന്റെ വിശദീകരണം വൈറല്‍ '25 റൊട്ടി, ഒരു പ്ലേറ്റ് ചോറ്...പിന്നെ..'; ട്രെയിനിംഗിനിടെ ഉറങ്ങിയ പോലീസുകാരന്റെ വിശദീകരണം വൈറല്‍

തെക്കൻ കശ്മീർ ജില്ലയിലെ താങ്‌പാവ മേഖലയിൽ ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന് വ്യക്തമായ വിവരം ലഭിച്ചതിനെ തുടർന്നാണ് ഞായറാഴ്ച രാത്രി സുരക്ഷാ സേന സൂമിനെയും കൂട്ടി തിരച്ചിൽ നടത്തിയത്.

തിങ്കളാഴ്‌ച രാവിലെ സൈന്യം സൂമിനെ നായയെ തീവ്രവാദികൾ താമസിക്കുന്ന വീട്ടിലേക്ക് അയച്ചു. സൂം വളരെ പരിശീലനം ലഭിച്ച, പ്രതിബദ്ധതയുള്ള നായ ആണെന്നും തീവ്രവാദികളെ കണ്ടെത്താൻ പരിശീലനം ലഭിച്ചിട്ടുണ്ടെന്നും സൈനിക വൃത്തങ്ങൾ പറഞ്ഞു. ദക്ഷിണ കശ്മീരിൽ തീവ്രവാദി കണ്ടെത്തുന്നതിനുള്ള സജീവ പ്രവർത്തനങ്ങളുടെ ഭാഗമാണ് സൂമെന്നും അധികൃതർ പറഞ്ഞു.

സ്വപ്‌ന സുരേഷിന്റെ ആത്മകഥ പുറത്തിറങ്ങി; ശിവശങ്കറുമൊത്തുള്ള സ്വകാര്യ ചിത്രങ്ങളും പുറത്ത്‌സ്വപ്‌ന സുരേഷിന്റെ ആത്മകഥ പുറത്തിറങ്ങി; ശിവശങ്കറുമൊത്തുള്ള സ്വകാര്യ ചിത്രങ്ങളും പുറത്ത്‌

തിങ്കളാഴ്ച, പതിവുപോലെ, ഭീകരർ ഒളിച്ചിരിക്കുന്ന വീട് പരിശോധിക്കാൻ സൂമിനെ ചുമതലപ്പെടുത്തിയിരുന്നു. ഓപ്പറേഷനിടെ നായയ്ക്ക് രണ്ട് തവണ വെടിയേൽക്കുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സൂം ഭീകരരെ തിരിച്ചറിഞ്ഞ് ആക്രമിക്കുന്നതിനിടെയാണ് രണ്ട് തവണ വെടിയേറ്റത്. എന്നാൽ ഇതിനിടയിലും സൂം യുദ്ധം ചെയ്യുകയും തന്റെ ചുമതല നിർവഹിക്കുകയും ചെയ്തു എന്നും സൈന്യം വ്യക്തമാക്കിയിട്ടുണ്ട്..

English summary
Army dog ​​Zoom, who fought against terrorists in Jammu and Kashmir, passed away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X