കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മു കശ്മീര്‍: സൈനിക ഏറ്റുമുട്ടലില്‍ നാല് മരണം, മരിച്ചത് പ്രതിഷേധക്കാര്‍!!

Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഭീകരനെ വധിച്ചു. സൈന്യത്തിനെതിരെ പ്രതിഷേധവുമായെത്തിയ മൂന്നുപേരും കൊല്ലപ്പെട്ടു. സഹീദ് ധാര്‍, സാക്വിബ് അഹമ്മദ്, എന്നിവരാണ് കൊല്ലപ്പെട്ടത് ഒരുസൈനികന് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

പ്രദേശം വളഞ്ഞ സൈന്യം തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെയായിരുന്നു ഏറ്റുമുട്ടല്‍. ബുദ്ഗാമിലെ ചഡൂരയില്‍ ചൊവ്വാഴ്ച രാവിലെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പ്രദേശത്ത് ഒളിഞ്ഞിരിക്കുന്ന ഭീകരര്‍ക്ക് സുരക്ഷാ വലയം തീര്‍ക്കുന്നതിനായി പോലീസിനെ കല്ലേറുമായി നേരിട്ട സംഘത്തിലെ ഒരാളാണ് കൊല്ലപ്പെട്ടത്. പോലീസും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ സൈന്യത്തിനെതിരെ കല്ലേറുമായി രംഗത്തെത്തിയ പ്രതിഷേധക്കാരില്‍ ഒരാളാണ് കൊല്ലപ്പെട്ടത്. നെഞ്ചില്‍ വെടിയേറ്റ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. പോലീസിനെതിരെ കല്ലെറിഞ്ഞ 19 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

indian-army

ഞായറാഴ്ച പോലീസ് വാഹനത്തെ ആക്രമിച്ച രണ്ട് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ദക്ഷിണ കശ്മീരിലെ പുല്‍വാമ, അവന്തിപുര അതിര്‍ത്തിയിലായിരുന്നു സംഭവം. സൈന്യത്തിന്റെ ഭീകരവിരുദ്ധ പോരാട്ടങ്ങള്‍ തടസ്സപ്പെടുത്തരുതെന്ന് ഇന്ത്യന്‍ സൈനിക തലവന്‍ ജനറല്‍ ബിപിന്‍ റാവത്ത് കശ്മീരി യുവാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഭീകരവിരുദ്ധ പോരാട്ടങ്ങള്‍ക്കിടെ യുവാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തുന്ന സംഭവങ്ങള്‍ പതിവായതോടെയായിരുന്നു സൈനികത്തലവന്റെ മുന്നറിയിപ്പ്.

English summary
Zahid Rashid, who was injured during clashes with government forces in Chadoora village on Tuesday, succumbed to injuries, sources said.Zahid, in his early twenties, was hit by a bullet after forces opened fire on stone pelting protesters near the encounter site at Zuin, village of central Kashmir.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X