ജമ്മു കശ്മീർ: നുഴഞ്ഞുകയറ്റക്കാർക്ക് സൈന്യത്തിന്‍റെ മറുപടി, വധിച്ചത് മൂന്ന് ഭീകരരെ,പാക് നീക്കം!!
ഭീകരരിൽ നിന്ന് വന്‍തോതിലുള്ള ആയുധശേഖരവും പിടിച്ചെടുത്തിട്ടുണ്ട്
ശ്രീനഗർ: ഇന്ത്യ- പാക് അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീതകരരെ സൈന്യം വധിച്ചു. നോര്‍ത്ത് കശ്മീരിലെ കുപ് വാര ജില്ലയിലെ മച്ചിൽ സെക്ടറിലാണ് നുഴഞ്ഞു കയറാൻ ശ്രമിച്ച മൂന്ന് ഭീകരരെ സൈന്യം വധിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി പട്രോളിംഗ് നടത്തുകയായിരുന്ന സുരക്ഷാ സേനയാണ് മച്ചിൽ സെക്ടറിൽ ഇന്ത്യ അതിർത്തി കടക്കാന്‍ ശ്രമിച്ച ഭീകരരെ വധിച്ചത്. സൈനിക വക്താവ് രാജേഷ് കാലിയയാണ് ഇക്കാര്യം അറിയിച്ചത്.
വനപ്രദേശത്തിന്‍റെ മറവിൽ വൻതോതില്‍ ആയുധങ്ങളുമായെത്തിയ ഭീകരരെയാണ് സൈന്യത്തിൻറെ കൃത്യസമയത്തുള്ള ഇടപെടൽ മൂലം വധിക്കാനായത്. ഭീകരരിൽ നിന്ന് വന്‍തോതിലുള്ള ആയുധശേഖരവും പിടിച്ചെടുത്തിട്ടുണ്ട്. മേഖലയിൽ കൂടുതല്‍ ഭീകരരുടെ സാന്നിധ്യമുണ്ടോ എന്നറിയാന്‍ സുരക്ഷാ സേന വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നു.

നേരത്തെ മെയ് 26ന് ഇന്ത്യൻ അതിർത്തി വഴി നുഴഞ്ഞുകയറിയ പാക് ബാറ്റ് സേനയാണ് ഇന്ത്യന്‍ സൈന്യത്തിന് നേരെ ആക്രമണം അഴിച്ചുവിട്ടത്. വെടിനിർത്തൽ കരാർ ലംഘിക്കുകയോ നുഴഞ്ഞുകയറ്റം ശ്രദ്ധയിൽപ്പെടുകയോ ചെയ്താല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യന്‍ ഡിജിഎംഒയും പാക് ഡിജിഎംഒയും തമ്മിൽ കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ചക്കിടെ പാക് സൈന്യത്തിന് ഇന്ത്യ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ അതിർത്തി വഴി പാക് ഭീകരർ നുഴഞ്ഞുകയറാന്‍ ശ്രമം നടത്തിയിട്ടുള്ളത്.












Click it and Unblock the Notifications