കാശ്മീരില്‍ സൈന്യത്തിന്റെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; നിയന്ത്രണ രേഖയ്ക്ക് സമീപം
ശ്രീനഗര്‍: വടക്കന്‍ കശ്മീരിലെ ഗുരെസ് സെക്ടറിലെ നിയന്ത്രണരേഖയ്ക്ക് സമീപം സൈന്യത്തിന്റെ ചീറ്റ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അതിര്‍ത്തി സുരക്ഷാ സേനാംഗങ്ങളെ കൊണ്ടുപോകാന്‍ പുറപ്പെട്ട ആര്‍മി ചീറ്റ ഹെലികോപ്റ്ററാണ് തകര്‍ന്നതെന്ന് അധികൃതര്‍ അറിയിച്ചു.
തകര്‍ച്ചയുടെ കാരണം അറിവായിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സിയായ പി ടി ഐയോട് പറഞ്ഞു. ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്യാന്‍ പോകുകയായിരുന്നു, എന്നാല്‍ ആ സമയത്തെ കാലാവസ്ഥ പ്രതികൂലമായി ബാധിച്ചെന്നാണ് കരുതുന്നത്.

വടക്കന്‍ കശ്മീരിലെ ബന്ദിപ്പോര ജില്ലയിലെ ഗുരെസ് സെക്ടറിലെ ഗുജ്റാന്‍ നല്ലയ്ക്ക് സമീപമാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. രക്ഷാസംഘങ്ങളെ കാല്‍നടയായി അയച്ചിട്ടുണ്ട്. അതേസമയം വ്യോമ നിരീക്ഷണ ടീമുകള്‍ രക്ഷപ്പെട്ടവരെ തിരയുകയാണ്. ഉദ്യോഗസ്ഥര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവരും.












Click it and Unblock the Notifications