കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് അധീന കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കുക അടുത്ത ലക്ഷ്യം; എന്തിനും തയ്യാറെന്ന് കരസേനാ മേധാവി

Google Oneindia Malayalam News

Recommended Video

cmsvideo
പാക് അധീന കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കുക അടുത്ത ലക്ഷ്യം | #JammuandKashmir | Oneindia Malayalam

ദില്ലി: പാക് അധീന കശ്മീരിൽ എന്ത് നടപടിക്കും സൈന്യം തയ്യാറാണെന്ന് കരസേനാ മേധാവി ബിപിൻ റാവത്ത്. എന്നാൽ സർക്കാരാണ് ഈ വിഷയത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത ലക്ഷ്യം പാക് അധീന കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കുക എന്നതാണ്, കേന്ദ്രസർക്കാരിന്റെ എന്ത നിർദ്ദേശവും നടപ്പിലാക്കാൻ കരസേന തയ്യാറാണെന്നും അദ്ദേഹം വാർത്താ ഏജൻസിയോട് വ്യക്തമാക്കി.

ആവശ്യമുള്ള കാര്യങ്ങളില്‍ ഇടപെട്ട് പരിഹരിക്കൂ, പ്രധാനമന്ത്രിക്ക് കപില്‍ സിബലിന്റെ ഉപദേശം ഇങ്ങനെആവശ്യമുള്ള കാര്യങ്ങളില്‍ ഇടപെട്ട് പരിഹരിക്കൂ, പ്രധാനമന്ത്രിക്ക് കപില്‍ സിബലിന്റെ ഉപദേശം ഇങ്ങനെ

പാക് അധീന കശ്മീരും ഇന്ത്യയുടെ ഭാഗമാണെന്ന് അമിത് ഷായും കശ്മീർ വിഷയത്തിൽ ഇനി എന്തെങ്കിലും ചർച്ചയുണ്ടെങ്കിൽ അത് പാക് അധീന കശ്മീരിനെക്കുറിച്ചായിരിക്കുമെന്ന് രാജ് നാഥ് സിംഗും നേരത്തെ വ്യക്തമാക്കിയിരുന്നു. പാക് അധീന കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കുകയാണ് അടുത്ത ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗും അടുത്തിടെ പറഞ്ഞിരുന്നു. ജമ്മു കശ്മീരിന്റെ സ്വയംഭരണാവകാശം നീക്കം ചെയ്തതോടെ ഇനി ജനങ്ങള്‍ പാക് അധിനിവേശ കശ്മീരിനെ ഇന്ത്യയോട് കൂട്ടിച്ചേര്‍ക്കുന്നതിന് വേണ്ടി പ്രാര്‍ത്ഥിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

അതേസമയം ജമ്മു കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്ന പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷിയുടെ പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിന് അതാണ് സത്യവും യാഥാർത്ഥവും എന്നായിരുന്നു കരസേന മേധാവിയുടെ മറുപടി. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ഇന്ത്യൻ സംസ്ഥാനമായ കശ്മീർ എന്ന് വിശേഷിപ്പിച്ച് പാക് വിദേശകാര്യമന്ത്രി സംസാരിച്ചത്.

rawat

ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടി കശ്മീരി ജനതയുടെ ഉന്നമനത്തിന് വേണ്ടി തന്നെയുള്ളതാണെന്ന് അവർ മനസിലാക്കണം. കശ്മീർ താഴ്വരയിൽ സമാധാനം പുനസ്ഥാപിക്കാൻ സൈന്യത്തിനും ഭരണകൂടത്തിനും പ്രദേശവാസികൾ അവസരം നൽകണം. 30 വർഷമായി അവർ ഭീകരവാദത്തെ നേരിട്ടു, ഇപ്പോൾ സമാധാനം പുനസ്ഥാപിക്കപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English summary
army is always ready to do anything for PoK, says Bipin Rawat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X