കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയന്ത്രണ രേഖയിലെ സ്ഥിതി ഏത് നിമിഷവും വഷളാകാം, സൈന്യം സജ്ജമാണെന്ന് കരസേന മേധാവി ബിപിൻ റാവത്ത്

Google Oneindia Malayalam News

Recommended Video

cmsvideo
Situation Along LoC Can Escalate Any Time, Says Army Chief | Oneindia Malayalam

ദില്ലി: നിയന്ത്രണ രേഖയിലെ കാര്യങ്ങൾ ഏത് നിമിഷവും വഷളായേക്കാമെന്ന് സൈനിക മേധാവി ബിപിൻ റാവത്ത്. തിരിച്ചടിക്കാൻ സൈന്യം സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. ജമ്മു കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയതിന് പിന്നാലെ അതിർത്തിയിൽ പാക് സൈന്യം പ്രകോപനം തുടരുകയും നുഴഞ്ഞുകയറ്റ ശ്രമങ്ങൾ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സൈനിക മേധാവിയുടെ പ്രതികരണം. കശ്മീർ നടപടിക്ക് ശേഷം നിയന്ത്രണരേഖയിലെ വെടിനിർത്തൽ കരാർ ലംഘനങ്ങളുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്.

ഇന്ത്യയിലെ സംഘര്‍ഷാവസ്ഥയില്‍ ദു:ഖമെന്ന് ഹൃതിക്.. മിണ്ടാതിരിക്കരുത്, അക്രമമരുതെന്നും ബോളിവുഡ്!!ഇന്ത്യയിലെ സംഘര്‍ഷാവസ്ഥയില്‍ ദു:ഖമെന്ന് ഹൃതിക്.. മിണ്ടാതിരിക്കരുത്, അക്രമമരുതെന്നും ബോളിവുഡ്!!

'' നിയന്ത്ര രേഖയിലെ സ്ഥിതിഗതികൾ ഏത് നിമിഷവും വഷളായേക്കാം, പ്രശ്നങ്ങളെ നേരിടാൻ നാം തയ്യാറായിരിക്കണം. ഏത് സാഹചര്യത്തെയും നേരിടാൻ സൈന്യം സജ്ജമാണ്. ഇതിനായുള്ള പദ്ധതികളും തയ്യാറാണ്'' ബിപിൻ റാവത്ത് വ്യക്തമാക്കി.

rawat

കഴിഞ്ഞ ദിവസം അതിർത്തിയിൽ സുന്ദർബാനി സെക്ടറിൽ പാകിസ്താൻ ബോർഡർ ആക്ഷൻ ടീമിന്റെ നീക്കം ഇന്ത്യൻ സൈന്യം തകർത്തിരുന്നു. തുടർച്ചയായ വെടിവെപ്പിൽ ഒരു സൈനികൻ കൊല്ലപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു.

2019ൽ ഇതുവരെ 29,00 വെടിനിർത്തൽ കരാർ ലംഘനങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഡിസംബർ 31നാണ് ബിപിൻ റാവത്ത് കരസേന മേധാവി സ്ഥാനത്ത് നിന്നും വിരമിക്കുന്നത്.

English summary
Army is ready to deal with any situation of emergency in LoC says Bipin Rawat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X