ജവാനെ കുത്തിക്കൊലപ്പെടുത്തി; മറ്റൊരു ജവാന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്
ഇന്‍ഡോര്‍: ആര്‍മി ജാവനെ ഒരുസംഘം ഗുണ്ടകള്‍ ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തി. ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതര പരിക്കേറ്റും. ഇന്‍ഡോറിലെ ബംഗംഗ പ്രദേശത്ത് കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവമെന്ന് പോലീസ് പറയുന്നു. വരുണ്‍ ചൗഹാന്‍(26) എന്ന ജവാനാണ് കൊല്ലപ്പെട്ടത്. മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ചുള്ള കുത്തേറ്റതിനാല്‍ ആശുപത്രിയിലെത്തുംമുന്‍പ് ജവാന്‍ മരിച്ചിരുന്നു.
കുടുംബത്തെ കാണാനായി പത്താന്‍കോട്ടിലെ ജോലിസ്ഥലത്തുനിന്നും അടുത്തിടെ ഇന്‍ഡോറിലെത്തിയതായിരുന്നു ജാവാന്‍. മറ്റൊരു ജവാനും അയാളുടെ സഹോദരനുമാണ് പരിക്കേറ്റത്. ഒരു ഗുസ്തി മത്സരം കണ്ടശേഷം മൂവരും രാത്രി മടങ്ങവെയാണ് ആക്രമണത്തിനിരയായതെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ വിനോദ് ദീക്ഷിത് പറഞ്ഞു.

മുന്‍വൈരാഗ്യമാണ് ആക്രമണത്തിനിടയാക്കിയതെന്നാണ് സൂചന. സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. നേരത്തെയുണ്ടായിരുന്ന വാക്കേറ്റം കടുത്ത ശത്രുതയിലേക്ക് മാറുകയായിരുന്നു. പ്രതികള്‍ വളരെ ആസൂത്രണമായാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. മൂവരെയും കൊലപ്പെടുത്തുകയായിരുന്നു ഉദ്ദേശമെങ്കിലും മറ്റു രണ്ടുപേര്‍ ഭാഗ്യംകൊണ്ട് രക്ഷപ്പെടുകയായിരുന്നു. പ്രതികള്‍ക്കായി തിരച്ചില്‍ വ്യാപകമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications