കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രമന്ത്രിക്കും ബിജെപി മുഖ്യമന്ത്രിക്കും എതിരെ വീരമൃത്യുവരിച്ച ജവാന്റെ കുടുംബം

  • By Anwar Sadath
Google Oneindia Malayalam News

ലക്‌നൗ: കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും എതിരെ വീരമൃത്യുവരിച്ച ജവാന്റെ കുടുംബം. ജമ്മു കാശ്മീര്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ച സിഗ്നല്‍മാന്‍ ചന്ദന്‍ കുമാര്‍ റായിയുടെ കുടുംബമാണ് പ്രതിഷേധിച്ചത്.

ഗവര്‍ണര്‍ക്ക് രാഷ്ട്രീയ ചായ്‌വോ?; നയപ്രഖ്യാപനത്തിലെ എഡിറ്റിങ് വിവാദത്തിലേക്ക്ഗവര്‍ണര്‍ക്ക് രാഷ്ട്രീയ ചായ്‌വോ?; നയപ്രഖ്യാപനത്തിലെ എഡിറ്റിങ് വിവാദത്തിലേക്ക്

രാജ്‌നാഥ് സിങ്ങും യോഗി ആദിത്യനാഥും എത്താതെ ജവാന്റെ അന്തിമചടങ്ങുകള്‍ നടത്തില്ലെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെ ഉത്തരവാദിത്വപ്പെട്ടവര്‍ ചടങ്ങില്‍ നിന്നും മാറിനിന്നതാണ് ജവാന്റെ ബന്ധുക്കളെ പ്രകോപിതരാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ഇരുപത്തിയഞ്ചുകാരനായ ചന്ദന്‍ റായ് കഴിഞ്ഞദിവമാണ് ജമ്മുവിലെ മംകോട്ടിയില്‍ വെടിയേറ്റ് മരിച്ചത്.

army

ഫിബ്രുവരിയില്‍ വിവാഹം തീരുമാനിച്ച ജവാന്‍ ഈ മാസം അവധിക്ക് വീട്ടിലെത്താനിരിക്കെയായിരുന്നു വീരമൃത്യു. ഉത്തര്‍ പ്രദേശിലെ ചന്ദൗലി ജില്ലയിലെ ദനേശ്വര്‍ മരുഫ്പുര്‍ ഗ്രാമവാസിയാണ് ചന്ദന്‍. വാരണസി വഴി വീട്ടിലെത്തിച്ച മൃതദേഹത്തിന്റെ അന്തിമചടങ്ങുകള്‍ നടത്താതെ ബന്ധുക്കള്‍ സര്‍ക്കാരിനെതിരെ ധര്‍ണ നടത്തി.

ഉത്തര്‍ പ്രദേശ് മന്ത്രി അനില്‍ രാജ്ഭര്‍, ജയ് പ്രകാശ് നിഷാദ്, കളക്ടര്‍ ഹേമന്ദ് കുമാര്‍, പോലീസ് സൂപ്രണ്ട്, സ്ഥലം എംഎല്‍എ തുടങ്ങിയവര്‍ വീട്ടിലെത്തിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും എത്തണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. അതേസമയം, ചന്ദന്റെ കുടുംബത്തിന് മുഖ്യമന്ത്രി ആദിത്യനാഥ് 25 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിരുന്നു.

English summary
Army jawan’s family refuse to perform last rites, wants Rajnath, UP CM present at funeral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X