കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2020ല്‍ ജമ്മുകാശ്‌മീരില്‍ സൈന്യം വധിച്ചത്‌ 203 തീവ്രവാദികളെ

Google Oneindia Malayalam News

ജമ്മു: ജമ്മുകാശ്‌മീരില്‍ 2020ല്‍ ഇതുവരെ സൈന്യം വകവരുത്തിയത്‌ 203 തീവ്രവാദികളെ. 2019നേക്കാള്‍ കൂടുതല്‍ തീവ്രവാദികള്‍ ഈ വര്‍ഷം സൈന്യത്തിന്റെ കയ്യില്‍ അകപ്പെട്ടു. 166 പ്രാദേശിക തീവ്രവാദികളടക്കം 203 തീവ്രവാദികളെ സൈന്യം വധിച്ചു. സുരക്ഷാ സേന 49 തീവ്രവാദികളെ ഈ വര്‍ഷം അറസ്റ്റ്‌ ചെയ്‌തതായും 9 പേര്‍ കീഴടങ്ങിയതായും സൈന്യം അറിയിച്ചു.
സൈന്യവും ജമ്മുകാശ്‌മീര്‍ പൊലീസും സി ആര്‍പിഫും ഒരുമിച്ച്‌ നിന്നതിന്റെ ഫലമായാണ്‌ ഇത്രയും തീവ്രവാദികളെ കീഴ്‌പ്പെടുത്താനായതെന്ന്‌ അധികൃതര്‍ പറഞ്ഞു. കൊല്ലപ്പെട്ട 203 തീവ്രവാദികളില്‍ 37 തീവ്രവാദികള്‍ പാക്കിസ്‌താനില്‍ നിന്നുള്ളവരും 166 തീവ്രവാദികള്‍ രാജ്യത്തിനകത്തുള്ളവരുമായിരുന്നെന്നും സൈന്യം വ്യക്തമാക്കി.ജമ്മുകാശ്‌മീരില്‍ ഈ വര്‍ഷം 96 ഭീകര ആക്രമണങ്ങള്‍ ഉണ്ടായി. 43 സാധാരണ ജനങ്ങള്‍ കൊല്ലപ്പെട്ടു. 92 പേര്‍ക്ക്‌ ഗുതരുതരമയി പരിക്കേറ്റതായും അധ്‌കൃതര്‍ പറഞ്ഞു.

military

2019നേക്കാള്‍ സാധരണ ജനങ്ങള്‍ കൊല്ലപ്പെടുന്നതിന്റെ എണ്ണം ജമ്മു കാശ്‌മീരില്‍ കുറവാണ്‌. കഴിഞ്ഞ വര്‍ഷം ഭീകരാക്രമണങ്ങളില്‍ 47 സാധാരണക്കാര്‍ കൊല്ലപ്പെടുകയും 185 പേര്‍ക്ക്‌ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. 2019ല്‍ ആകെ 152 താവ്രവാദികളാണ്‌ കൊല്ലപ്പെട്ടത്‌. അതില്‍ 120 പ്രാദേശിക തീവ്രവാദികളും 32 പാക്കിസ്ഥാന്‍ താവ്രവാദികളുമാണ്‌ ഉണ്ടായിരുന്നത്‌.
2018ല്‍ 257 താവ്രവാദികളും 92 സുരക്ഷാ ഉദ്യോഗസ്ഥരും 39 സാധാരണക്കാരും ജമ്മു കാശ്‌മീരില്‍ കൊല്ലപ്പെട്ട. താവ്രവാദവുമായി ബന്ധപ്പെട്ട 614 ആക്രമണങ്ങളാണ്‌ 2018ല്‍ ജമ്മുകാശ്‌മീരില്‍ ഉണ്ടായത്‌.2017ല്‍ 213 തീവ്രവാദികളും 80 സുരക്ഷാ ജീവനക്കാരും 40 സാധാരണക്കാരും കൊല്ലപ്പെട്ടു. 2016ല്‍ 150 തീവ്രവാദികളും 82 സുരക്ഷാ ജീവനക്കാരും 15 സാധാരണക്കാരും കാശ്‌മീര്‍ താഴ്‌വരയില്‍ കൊല്ലപ്പെട്ടു.

Recommended Video

cmsvideo
Britain gave approval to oxford vaccine

English summary
army killed 203 militants in Jammu Kashmir this yea
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X