തിരിച്ചടി തുടങ്ങി; 10 നുഴഞ്ഞുകയറ്റക്കാരെ ഇന്ത്യന്‍ സൈന്യം കൊലപ്പെടുത്തി
ശ്രീനഗര്‍: ഭീകരാക്രമണമുണ്ടായ കാശ്മീരിലെ ഉറി മേഖലയില്‍ 10 നുഴഞ്ഞുകയറ്റക്കാരെ ഇന്ത്യന്‍ സൈന്യം കൊലപ്പെടുത്തി. കാശ്മീര്‍ ബാരാമുള്ളയിലെ ഉറി സെക്ടറില്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍വെച്ചായിരുന്നു സൈന്യം നുഴഞ്ഞുകയറ്റം പരാജയപ്പെടുത്തിയത്. 15 നുഴഞ്ഞുകയറ്റക്കാരെ പ്രദേശത്തുനിന്നും തുരത്തിയതായും സൈനിക വക്താവ് അറിയിച്ചു.
ഭീകരാക്രമണമുണ്ടായ ആര്‍മി 12 ബ്രിഗേഡ് ആസ്ഥാനത്തിന് അടുത്താണ് പുതിയ സംഭവം. 10-12 അംഗങ്ങളുടെ മറ്റൊരു സംഘവും നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ചെങ്കിലും സൈന്യം പരാജയപ്പെടുത്തി. നൂറുകണക്കിന് തീവ്രവാദികള്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് നുഴഞ്ഞുകയറ്റത്തിന് തയ്യാറാക്കി നിര്‍ത്തിയിരിക്കുകയാണെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അതിര്‍ത്തില്‍ അതീവ ജാഗ്രതയിലാണ് സൈന്യം.

ലക്ഷിപുരയില്‍ ഇന്ത്യന്‍ സൈന്യവും പാക് സൈന്യവും അതിര്‍ത്തിയില്‍ വെടിവെയ്പുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. വെടിനിര്‍ത്തല്‍ ലംഘിച്ച പാക് സൈന്യത്തിന് ഇന്ത്യ തിരിച്ചടി നല്‍കുകയായിരുന്നു. ഉറിയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയിലെ നിയന്ത്രണരേഖയ്ക്കരികെ ഇരു രാജ്യത്തെ സൈനികരും പ്രകോപനം സൃഷ്ടിക്കുന്നതായാണ് റിപ്പോര്‍ട്ട്.
അതേസമയം, സൈനികതലത്തില്‍ പെട്ടെന്നുള്ള തിരിച്ചടിക്ക് പകരം നയന്ത്രതലത്തില്‍ പാക്കിസ്ഥാനെ ഒറ്റെപ്പെടുത്താനാണ് ഇന്ത്യയുടെ ശ്രമം. കടന്നുയറിയുള്ള ആക്രമണം യുദ്ധത്തിലേക്ക് നീങ്ങുമെന്ന് ഇന്ത്യയ്ക്ക് ആശങ്കയുണ്ട്. ഇത് മേഖലയിലെ സമാധാന അന്തരീക്ഷത്തിന് തിരിച്ചടിയാകുമെന്നതിനാല്‍ സംയമനം പാലിക്കാനാണ് അന്താരാഷ്ട്രതലത്തില്‍ നിന്നും ഇന്ത്യയ്ക്കുള്ള നിര്‍ദ്ദേശം.












Click it and Unblock the Notifications