ബാരാമുള്ളയില്‍ ഒരു ഭീകരനെ വധിച്ച് സൈന്യം: രജൗരിയിൽ തിരച്ചില്‍ തുടരുന്നു
ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗരിയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നുകൊണ്ടിരിക്കെ, ശനിയാഴ്ച ബാരാമുള്ളയിൽ നടന്ന പ്രത്യേക ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. ബാരാമുള്ളയിലെ കർഹാമ കുൻസർ മേഖലയിലാണ് ഏറ്റുമുട്ടൽ ആരംഭിച്ചതെന്ന് കശ്മീർ സോൺ പോലീസ് അറിയിച്ചു.
അതേസമയം, അഞ്ച് സൈനികർ കൊല്ലപ്പെട്ട രജൗരിയിലെ കാണ്ടി വനത്തിൽ ഭീകരവിരുദ്ധ ഓപ്പറേഷൻ പുരോഗമിക്കുകയാണ്. ശനിയാഴ്ച പുലർച്ചെ 1.15 ന് ഭീകരരെ കണ്ടെത്തുകയും വെടിവെയ്പ്പ് ആരംഭിക്കുകയും ചെയ്യുകയും ചെയ്തതായി പ്രതിരോധ വക്താവ് ലഫ്റ്റനന്റ് കേണൽ ദേവേന്ദർ ആനന്ദ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ കണ്ടി വനമേഖലയിലുണ്ടായ ഭീകരാക്രമണത്തിൽ അഞ്ച് ഇന്ത്യൻ സൈനികർ കൊല്ലപ്പെടുകയും ഒരു ഉദ്യോഗസ്ഥന് പരിക്കേൽക്കുകയും ചെയ്തിരുന്നു.

"നേരത്തെ പരിക്കേറ്റ മൂന്ന് സൈനികർ കൂടി നിർഭാഗ്യവശാൽ മരണത്തിന് കീഴടങ്ങി. ജെകെയിലെ രജൗരിയിൽ നടന്ന സംയുക്ത ഓപ്പറേഷനിൽ ആകെ അഞ്ച് സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടു," ഉദ്യോഗസ്ഥർ പറഞ്ഞു. വെള്ളിയാഴ്ച കൊല്ലപ്പെട്ട നാല് സൈനികർ 9 പാരാ (സ്പെഷ്യൽ ഫോഴ്‌സ്) യിലെ കമാൻഡോകളാണെന്നും അഞ്ചാമൻ രാഷ്ട്രീയ റൈഫിൾസ് ബറ്റാലിയനിൽ നിന്നുള്ളവരാണെന്നും ശ്രോതസ്സുകള്‍ വ്യക്തമാക്കുന്നു.
അഖ്‌നൂരിൽ നിന്നുള്ള ഹവിൽദാർ നീലം സിംഗ്, പാലംപൂരിൽ നിന്നുള്ള നായിക് അരവിന്ദ് കുമാർ, ഉത്തരാഖണ്ഡിലെ ഗൈർസൈനിൽ നിന്നുള്ള ലാൻസ് നായിക് രുചിൻ സിംഗ് റാവത്ത്, ഡാർജിലിംഗിൽ നിന്നുള്ള പാരാട്രൂപ്പർ സിദ്ധാന്ത് ചേത്രി, ഹിമാചൽ പ്രദേശിലെ സിർമൗറിൽ നിന്നുള്ള പാരാട്രൂപ്പർ പ്രമോദ് നേഗി എന്നിവരാണ് കൊല്ലപ്പെട്ടത്.
ഏപ്രിൽ 20 ന് നടന്ന ആക്രമണത്തിന് ഉത്തരവാദികളായ ഭീകരരെ വേട്ടയാടാൻ ശ്രമിക്കുന്ന സൈനിക സംഘത്തിന്റെ ഭാഗമായിരുന്നു കൊല്ലപ്പെട്ട സൈനികർ. ജമ്മു മേഖലയിലെ ഭാട്ട ദുരിയാനിലെ ടോട്ട ഗലി മേഖലയിൽ സൈനിക ട്രക്കിനുനേരെ പതിയിരുന്ന് ആക്രമണം നടത്തിയ ഒരു കൂട്ടം ഭീകരരെ തുരത്താൻ ഇന്ത്യൻ സൈന്യം നിരന്തരമായ രഹസ്യാന്വേഷണ അധിഷ്‌ഠിത ഓപ്പറേഷനുകൾ നടത്തുകയാണെന്നാണ് സൈന്യം ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നത്.
"രജൗരി സെക്ടറിലെ കാണ്ടി വനത്തിൽ ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ, 2023 മെയ് 3 ന് ഒരു സംയുക്ത ഓപ്പറേഷൻ ആരംഭിച്ചു. 2023 മെയ് 5 ന് രാവിലെ 7:30 ന്, ഒരു തിരച്ചിൽ സംഘം ഒരു സംഘത്തെ തിരിച്ചറിഞ്ഞു. ഒരു ഗുഹയിൽ തീവ്രവാദികൾ മറഞ്ഞിരിക്കുകയായിരുന്നു. ഈ പ്രദേശം പാറകളും ചെങ്കുത്തായ പാറക്കെട്ടുകളും ഇടതൂർന്ന സസ്യങ്ങളും നിറഞ്ഞതായിരുന്നു. സൈന്യത്തിന് നേരെ ഭീകരർ വെടിവെച്ച ഉടന്‍ തന്നെ തിരിച്ചടിച്ചു"- സൈന്യം ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
Vastu Tips: നിങ്ങളുടെ ടോയ്‌ലറ്റ് വീടിന്റെ ഈ ദിശയിലാണോ; എങ്കില്‍ ദോഷം, പരിഹാഹം എന്ത്












Click it and Unblock the Notifications