ലഷ്കർ ഇ തൊയ്ബ കമാൻഡറെ വധിച്ച് സൈന്യം; ബന്ദിപോരയിൽ ഏറ്റുമുട്ടൽ തുടരുന്നു
ശ്രീനഗർ: ബന്ദിപ്പോരയിൽ ഏറ്റുമുട്ടലിൽ ലഷ്കർ ഇ തൊയ്ബ കമാൻഡർ അൽത്താഫ് ലല്ലിയെ വധിച്ച് സൈന്യം. കുല്‍നാര്‍ ബസിപോര മേഖലയിലയിൽ സൈന്യം ഏറ്റുമുട്ടൽ തുടരുകയാണ്. ഇവിടെ ഭീകർ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിനിടെയാണ് വെടിവെപ്പുണ്ടായത്. പഹൽഗാം ആക്രമണത്തിന് പിന്നാലെ ശക്തമായ പരിശോധനയാണ് സൈന്യം മേഖലയിൽ നടത്തുന്നത്. അതിനിടെ പഹൽഗാം ആക്രമണം നടത്തിയ രണ്ട് ഭീകരരുടെ വീടുകൾ സൈന്യം തകർത്തു. ആദിൽ ഹുസൈൻ തോക്കർ, ആസിഫ് ഷെയ്ഖ് എന്നിവരുടെ ഭവനങ്ങളാണ് തകർത്തത്. സ്ഫോടകവസ്തുക്കൾ വെച്ച് തകർക്കുകയായിരുന്നു.

പഹൽഗാം ആക്രമണത്തിലെ പ്രധാനിയാണ് തോക്കർ. അന്തനഗർ ജില്ലയിലാണ് ഇയാളുടെ വീട്. അതേസമയം പുൽവാമക്കാരനാണ് ഷെയ്ഖ്. ഇയാൾക്ക് ആക്രമണത്തിൽ പങ്കുണ്ടെന്നാണ് സൂചു. ഭീകരാക്രമണത്തിൽ ഉൾപ്പെട്ട മൂന്ന് പേരുടെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം പോലിസ് പുറത്തുവിട്ടിരുന്നു. തോക്കറിനെ കൂടാതെ ഹാഷിം മൂസ എന്ന സുലൈമാൻ, അലി ഭായ് എന്ന തൽഹ ഭായ് എന്നിവരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബ അംഗങ്ങളാണ് ഇവർ എന്നാണ് കരുതപ്പെടുന്നത്. ഇവരെ കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം നൽകുമെന്നാണ് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം പഹൽഗാം ആക്രമണത്തിന് ഉത്തരവാദികളയാവരെ ഇനി ഈ ഭൂമിയിൽ വെച്ചേക്കില്ലെന്ന് പ്രധാനമന്ത്ര നരേന്ദ്ര മോദി പറഞ്ഞു. ബിഹാറിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടൊയിരുന്നു അദ്ദേഹംത്തിന്റെ പരാമർശം. ' ഇന്ന് ബിഹാറിന്റെ മണ്ണിൽ നിന്ന് ഈ ലോകത്തോട് പറയുകയാണ്, പഹൽഗാം ആക്രമണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തും, അവരെ ശിക്കും, ഓരോ തീവ്രവാദിയേയും ഇല്ലാതാക്കും, അവർക്ക് പിന്നിൽ പ്രവർത്തിച്ചവരേയും. ഈ ഭൂമിയിൽ നിന്ന് തന്നെ തുടച്ചുനീക്കും', മോദി പറഞ്ഞു.
ഭീകരവാദം കൊണ്ട് ഇന്ത്യയെന്ന വികാരത്തെ ഇല്ലാതാക്കാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബൈസാരൻ മേഖല തുറന്നുകൊടുത്തത് പോലീസ് അനുമതി ഇല്ലാതെ; സർക്കാർ
ഭീകരാക്രമണം നടന്ന പഹൽഗാമിലെ ബൈസാരൻ പുൽമേട് പോലീസ് അനുമതിയില്ലാതെയാണ് വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുത്തതെന്ന് സർക്കാർ. സർവ്വകക്ഷി യോഗത്തിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കി. രണ്ട് ദിവസത്തിനിടെ ആയിരത്തോളം സന്ദർശകർ ഇവിടെ വന്ന് പോയതായും ആഭ്യന്തര മന്ത്രി അമിത് ഷാ യോഗത്തെ അറിയിച്ചു.
സംഭവം നടക്കുന്ന ദിവസം മേഖലയിൽ പോലീസ് സുരക്ഷ ഉണ്ടായിരുന്നില്ല. അതേസമയം പഹൽഗാമിൽ 500 ഓളം സുരക്ഷ ഉദ്യോഗസ്ഥരുണ്ടായിരുന്നു. ബൈസാരൻ ഉയർന്ന മേഖലയാണ്. ഇവിടേക്ക് എത്തണമെങ്കിൽ കുതിരപ്പുറത്തോ കാൽനടയായോ മാത്രമേ എത്താൻ സാധിക്കൂ. അതുകൊണ്ട് തന്നെ ആക്രമണം നടന്ന് ഏകദേശം 45 മിനിറ്റിന് ശേഷമാണ് സുരക്ഷ സേനക്ക് ബൈസാരനിൽ എത്താൻ സാധിച്ചതെന്നും അമിത് ഷാ യോഗത്തെ അറിയിച്ചു.
ഭീകരവാദികൾ ആശയവിനിമയത്തിനായി യാതൊരു സംവിധാനങ്ങളും ഉപയോഗിച്ചില്ലെന്നും സർക്കാർ വിശദീകരിച്ചു. അതേസമയം സർവ്വകക്ഷി യോഗത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രൂക്ഷമായ വിമർശനം ഉയർത്തി. കനത്ത സുരക്ഷ വീഴ്ചയാണ് സംഭവിച്ചതെന്നും പോലീസിന്റെ അറിവില്ലാതെ ബൈസാരനിൽ 1000ത്തിലധികം പേർ എത്തിയതെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ പേർ മരിക്കാതിരുന്നത് ഭാഗ്യം കൊണ്ട് മാത്രമാണെന്നും അദ്ദേഹം യോഗത്തിൽ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സുരക്ഷ വീഴ്ചയാണ് ഉണ്ടായതെന്ന് സമ്മതിക്കുന്നതിനി് പകരം കഴിഞ്ഞ 10 വർഷമായി നടത്തിയതും അടുത്ത 10 വർഷത്തേക്ക് നടത്താൻ പോകുന്നതുമായ കാര്യങ്ങളെ കുറിച്ച് വെറുതെ ലക്ചർ തരുക മാത്രമാണ് സർക്കാർ ചെയ്യുന്നത്. ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബ (എൽഇടി) അമേരിക്കയിൽ നിന്നും ആയുധങ്ങൾ എത്തിച്ചും അഫ്ഗാനിസ്ഥാനിൽ നിന്ന് മറ്റ് വെടിക്കോപ്പുകൾ കൊണ്ടുവന്നുമൊക്കെ പുതിയ തന്ത്രങ്ങൾ പ്രയോഗിക്കുകയാണെങ്കിൽ സേന എന്ത് തയ്യാറെടുപ്പാണ് ഇക്കാര്യത്തിൽ ചെയ്യുന്നതെന്ന ചോദ്യവും രാഹുൽ ഉയർത്തി.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം -
ജോലി പോയത് 30000 പേര്‍ക്ക്; കൂട്ടപ്പിരിച്ചുവിടലുമായി ഒറാക്കിള്‍, മെയില്‍ വന്നത് അതിരാവിലെ












Click it and Unblock the Notifications