കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മു കശ്മീര്‍: സൈനികന്റെ തലയറുത്തതിന് പിന്നാലെ ഇന്ത്യ തിരിച്ചടിയ്ക്കുന്നു, നിയന്ത്രണ രേഖ കലുഷിതം!!

നിയന്ത്രണ രേഖയില്‍ പാക് സൈന്യത്തിന് സൈന്യം ആക്രമണം ആരംഭിച്ചു

  • By Sandra
Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ സൈനികന്റെ തലയറുത്ത് പാക് സൈന്യത്തിന്റെ നടപടിയ്ക്ക് തിരിച്ചടി നല്‍കാന്‍ ഇന്ത്യന്‍ സൈന്യം. നിയന്ത്രണ രേഖയ്ക്ക് സമീപത്ത് സന്നാഹങ്ങളുമായി തമ്പടിച്ച ഇന്ത്യന്‍ സൈന്യമാണ് മൂന്ന് സൈനികരെ വധിച്ച പാക് സൈന്യത്തിനെതിരെ ആക്രമണം ആരംഭിച്ചതായി സൈനിക വൃത്തങ്ങളാണ് വിവരം പുറത്തുവിട്ടത്. 2003 ന് ശേഷം ഇന്ത്യ നിയന്ത്രണ രേഖയില്‍ നടത്തുന്ന ഏറ്റവും വലിയ വെടിവെപ്പ് ആയിരിക്കുമെന്നാണ് ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍.

പാക് അധീന കശ്മീരില്‍ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ തുടര്‍ന്ന് പാകിസ്താന്‍ സംരക്ഷിച്ചുപോന്ന 38ഓളം ഭീകരരാണ് കൊല്ലപ്പെട്ടത്. ഇതെത്തുടര്‍ന്ന് സൈന്യത്തിന്റെ സംരക്ഷണയില്‍ കഴിയുന്ന ഭീകരര്‍ പാകിസ്താനുള്ളിലേക്ക് താവളമുറപ്പിച്ചിരുന്നു. എന്നാല്‍ ഇന്ത്യയിലേക്ക് ഭീകരര്‍ക്ക് നുഴഞ്ഞുകയറുന്നതിനുള്ള മാര്‍ഗ്ഗമൊരുക്കുന്നതിനായി പാകിസ്താന്‍ നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം നടത്തിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍:

നോട്ട് പ്രതിസന്ധി: ആര്‍ക്കും ചികിത്സ നിഷേധിക്കില്ല, ബാങ്കുകളും ആശുപത്രികളും തമ്മില്‍ ഉടമ്പടി

ഡെബിറ്റ് കാര്‍ഡുണ്ടോ.. പണം തരാന്‍ ബിഗ് ബസാര്‍ റെഡി

പ്രതിഷേധം പാകിസ്താനോട്

പ്രതിഷേധം പാകിസ്താനോട്

പാകിസ്താന്റെ പ്രതിരോധ കേന്ദ്രങ്ങള്‍ക്ക് നേരെയാണ് ഇന്ത്യന്‍ സൈന്യം ശക്തമായ മോര്‍ട്ടാര്‍ ഷെല്ലാക്രമണം നടത്തുന്നത്. ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് പാക് ഭീകരര്‍ക്ക് നുഴഞ്ഞുകയറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം കൊണ്ട് വഴിയൊരുക്കുന്ന പാകിസ്താന്റെ നിലപാടിനോടുള്ള പ്രതിഷേധം കൂടിയായിരുന്നു ഇത്.

പാകിസ്താന്‍ വീഴ്ചകള്‍ ആവര്‍ത്തിക്കുന്നു

പാകിസ്താന്‍ വീഴ്ചകള്‍ ആവര്‍ത്തിക്കുന്നു

ചൊവ്വാഴ്ചയാണ് ജമ്മു കശ്മീരിലെ മച്ചില്‍ സെക്ടറില്‍ വച്ചാണ് പാക് സൈന്യം മൂന്ന് ഇന്ത്യന്‍ സൈനികരെ വധിച്ച് ഒരു സൈനികന്റെ ശിരസ്സ് ഛേദിച്ചത്. ഒക്ടോബറില്‍ പാക് ഭീകരരും ഇത്തരത്തില്‍ ഇന്ത്യന്‍ സൈനികനായ മന്‍ദീപിനെ കൊലപ്പെടുത്തി അംഗഛേദം നടത്തിയത്. ചൊവ്വാഴ്ചയായിരുന്നു സംഭവം.

പാക് സെക്ടറിനോട് ചേര്‍ന്ന്

പാക് സെക്ടറിനോട് ചേര്‍ന്ന്

ജമ്മു കശ്മീര്‍ അതിര്‍ത്തിയിലെ മച്ചില്‍ സെക്ടറില്‍ പട്രോളിംഗ് നടത്തിയിരുന്ന ഇന്ത്യന്‍ സൈനികരെയാണ് പാക് സൈന്യത്തിന്റെ ബോര്‍ഡര്‍ ആക്ഷന്‍ ടീം ആക്രമിച്ച് കൊലപ്പെടുത്തിയത്. പാക് സെക്ടറിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന മച്ചില്‍ സെക്ടറിന് സമീപത്താണ് ആക്രമണമുണ്ടായത്.

വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം

വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം

ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് 19 സൈനികരെ ഇന്ത്യയ്ക്ക് നഷ്ടമായതോടെയാണ് പാക് അധീന കശ്മീരിലെ ഏഴ് ഭീകരകേന്ദ്രങ്ങള്‍ക്ക് നേരെ ഇന്ത്യ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയതിനെ തുടര്‍ന്ന് പാകിസ്താന്‍ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെയുള്ള ആക്രമണം ശക്തമാക്കിയിരുന്നു.

വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിനെതിരെ

വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിനെതിരെ

ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ പൂഞ്ച്, രജൗരി, ഖേല്‍, മച്ചില്‍ സെക്ടറുകളിലെ പാക് സൈനിക പോസ്റ്റുകള്‍ക്ക് നേരെയാണ് ഇന്ത്യ മോര്‍ട്ടാര്‍ ഷെല്ലാക്രമണം നടത്തുന്നത്.

പാക് പ്രകോപനം തുടരുന്നു

പാക് പ്രകോപനം തുടരുന്നു

പാകിസ്താന്‍ അതിര്‍ത്തിയിലെ ബിംബര്‍ ഗലി, കൃഷ്ണ ഗാട്ടി, എന്നിവിടങ്ങളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ംഘിച്ച് ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ ബുധനാഴ്ച ആക്രമണം നടത്തിയിട്ടുണ്ട്.

പാക് പോസ്റ്റുകള്‍ ആക്രമിച്ചു

പാക് പോസ്റ്റുകള്‍ ആക്രമിച്ചു

ഒക്ടോബര്‍ 28ന് ഇന്ത്യന്‍ സൈനികനെ കൊലപ്പെടുത്തി അംഛേദം നടത്തിയ പാകിസ്താന്റെ നടപടിയ്ക്ക് തിരിച്ചടിയായി ഇന്ത്യ നാല് പാക് സൈനിക പോസ്റ്റുകള്‍ വെടിവെയ്പില്‍ തകര്‍ത്തിരുന്നു. ബോര്‍ഡര്‍ ആക്ഷന്‍ ടീമാണ് ഇന്ത്യന്‍ സൈനികനെ കൊലപ്പെടുത്തി അംഗഛേദം ചെയ്തത്.

English summary
Army Launches Massive Counter attack on Pakistan after soldier's beheading. Within a month soldiers killed and mutilated by Pakistan, it make protest by India over Pakistan's cruelty to Indian sildiers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X