കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ജിക്കല്‍ സ്ട്രൈക്കിനെക്കുറിച്ച് പുതിയ വെളിപ്പെടുത്തല്‍: സൈനിക ആസ്ഥാനത്ത് എല്ലാം ലൈവ്!!

ഉദ്ധംപൂരിലെയും ദില്ലിയിലേയും സൈനിക ആസ്ഥാനത്ത് സര്‍ജിക്കല്‍ സ്ട്രൈക്കിന്‍റെ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചുവെന്നാണ് മുന്‍സൈനിക ഉദ്യോഗസ്ഥന്‍റെ വെളിപ്പെടുത്തല്‍

Google Oneindia Malayalam News

ദില്ലി: പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിന്‍റെ ഒന്നാം വാര്‍ഷികത്തില്‍ ആക്രമണത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തല്‍. പാക് അധീന കശ്മീരിലെ ഏഴ് ഭീകരകേന്ദ്രങ്ങള്‍ക്ക് നേരെ നടന്ന ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ ഉദ്ധംപൂരിലെയും ദില്ലിയിലേയും സൈനിക ആസ്ഥാനത്ത് പ്രദര്‍ശിപ്പിച്ചുവെന്നാണ് സര്‍ജിക്കല്‍ സ്ട്രൈക്കിന്‍റെ ചുമതലയുണ്ടായിരുന്ന മുന്‍ വടക്കന്‍ മേഖലാ സൈനിക കമാന്‍ഡന്‍റ് ഡിഎസ് ഹൂഡയാണ്ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്.

ഉദ്ധംപൂരിലെ സൈനിക ആസ്ഥാനത്തെ ഓപ്പറേഷന്‍ റൂമിലുണ്ടായിരുന്ന തങ്ങള്‍ക്ക് ചിത്രങ്ങളും വീഡിയോകളും ലൈവായി ലഭിച്ചിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. ഇന്ത്യ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മുന്‍ വടക്കന്‍ മേഖലാ കമാന്‍ഡിംഗ് ഉദ്യോഗസ്ഥന്‍ കൂടിയായ ജനറല്‍ ഡിഎസ് ഹൂഡ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.

surgicalstrike

എന്നാല്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് തത്സമയം കാണുന്നതിനായി ഇന്ത്യന്‍ സൈന്യം ഉപയോഗിച്ച സംവിധാനം എന്താണെന്ന് വെളിപ്പെടുത്താന്‍ കഴിയില്ലെന്നും ഹൂഡ വ്യക്തമാക്കി. സര്‍ജിക്കല്‍ സ്ട്രൈക്ക് മുന്‍കൂട്ടി തീരുമാനിച്ച് ഉറപ്പിച്ച ആക്രമണ പദ്ധതിയായിരുന്നുവെന്നും സര്‍ക്കാര്‍ അനുമതി ലഭിക്കുന്ന മുറയ്ക്ക് ആക്രമണം നടത്തുകയ എന്നതായിരുന്നു ഇന്ത്യന്‍ സൈന്യത്തിന്‍റെ ലക്ഷ്യമെന്നും ഹൂഡ ചൂണ്ടിക്കാണിക്കുന്നു.

English summary
The Indian Army commandos participating in last year's surgical strike on terrorists' launchpads in Pakistan-controlled Kashmir livestreamed the entire operation back to army headquarters in Udhampur and Delhi, the officer-in-charge of the operation has revealed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X