കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് ചാരവനിത നഗ്നചിത്രം കാട്ടി ഇന്ത്യന്‍ സുബേദാറെ വശീകരിച്ചു?

Google Oneindia Malayalam News

ഹൈദരാബാദ്: പാകിസ്താന്‍ ചാരവനിതയുടെ വലയില്‍ വീണ് രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയ ഇന്ത്യന്‍ പട്ടാളക്കാരനെ ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തു. നായിബ് സുബേദാര്‍ പത്താന്‍ കുമാറാണ് ചാരവൃത്തിക്കേസില്‍ പോലീസിന്റെ പിടിയിലായത്. പണവും തന്റെ നഗ്നചിത്രങ്ങളും വീഡിയോയും അയച്ചുകൊടുത്താണ് പാക് ചാരവനിത പത്താന്‍ കുമാറാനെ വശീകരിച്ചത് എന്നാണ് റിപ്പോര്‍ട്ട്.

ബുധനാഴ്ച സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് 40 കാരനായ കുമാര്‍ പോലീസിന്റെ പിടിയിലായത്. പശ്ചിമ ബംഗാളിലെ മാള്‍ദ സ്വദേശിയാണ് ഇയാള്‍. അനുഷ്‌ക അഗര്‍വാള്‍ എന്ന പാക് ചാരവനിതയ്ക്ക് വേണ്ടി ഇയാള്‍ കഴിഞ്ഞ ജൂലൈ മാസം മുതല്‍ രഹസ്യ വിവരങ്ങള്‍ നല്‍കുന്നുണ്ടത്രെ. അക്കൗണ്ടിലേക്ക് പണവും ഇ മെയിലില്‍ നഗ്ന ചിത്രങ്ങളും അയക്കുന്നതോടൊപ്പം ലണ്ടന്‍ യാത്രയും ഇയാള്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടതായി അറിയുന്നു.

arrest

ഉത്തര്‍ പ്രദേശിലെ ഝാന്‍സി സ്വദേശിയാണ് എന്ന് സ്വയം പരിചയപ്പെടുത്തിയാണത്രെ അനുഷ്‌ക അഗര്‍വാള്‍ സുബേദാറുമായി അടുത്തത്. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കിലൂടെയായിരുന്നു ഇത്. എം എസ് സിക്ക് പഠിക്കുകയാണ് താനെന്നും അച്ഛന്‍ യു എന്നിന്റെ ഒരു എന്‍ ജി ഓ പ്രോജക്ടില്‍ ജോലി ചെയ്യുകയാണ് എന്നും ഇവര്‍ പറഞ്ഞു. മാസം 10000 രൂപ ശമ്പളത്തില്‍ എന്‍ ജി ഒയുടെ ഒരു പ്രൊജക്ടിനായി സഹകരിക്കാനും അനുഷ്‌ക സുബേദാറോട് ആവശ്യപ്പെട്ടിരുന്നു.

ജൂലൈയില്‍ സുബേദാറിന്റെ മാള്‍ഡയിലെ എസ് ബി ഐ അക്കൗണ്ടിലേക്ക് അനുഷ്‌ക 9000 രൂപ അയച്ചിരുന്നു. തന്റെ പേഴ്‌സണല്‍ വിവരങ്ങള്‍ ഫോട്ടോയടക്കം സുബേദാര്‍ കുമാര്‍ അനുഷ്‌കയ്ക്ക് നല്‍കി. ഇന്ത്യന്‍ സൈന്യവുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ ഇയാള്‍ അനുഷ്‌കയ്ക്ക് കൈമാറി. പലപ്പോഴായി അക്കൗണ്ടില്‍ പണം നിക്ഷേപിച്ചതിന് പുറമേ അനുഷ്‌ക സുബേദാര്‍ കുമാറുമായി വീഡിയോ ചാറ്റിംഗ് നടത്തുകയും തന്റെ നഗ്ന ചിത്രങ്ങള്‍ കൊടുക്കുകയും ചെയ്തിരുന്നു. ടൈംസ് ഓഫ് ഇന്ത്യയാണ് സംഭവം റിപ്പോർട്ട് ചെയ്തത്.

English summary
Army man takes Pakistan spy bait, arrested for espionage in Secunderabad railway station
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X