കശ്മീരി പെണ്‍കുട്ടികള്‍ക്ക് അവകാശങ്ങളില്ലേ!!പീഡിപ്പിച്ച സൈനികന്‍ അറസ്റ്റില്‍,ആള്‍മാറാട്ടത്തിന് കേസ്
ശ്രീനഗര്‍: പെണ്‍കുട്ടിയെ പീഡിപ്പിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്ത സൈനികന്‍ അറസ്റ്റില്‍. ജമ്മു കശ്മീര്‍ പോലീസിന്റെ ക്രൈം ബ്രാഞ്ചാണ് റംബാന്‍ ജില്ലയില്‍ നിന്ന് ഗുലാബ് സിംഗ് പരിഹാര്‍ എന്ന സൈനികനെ അറസ്റ്റ് ചെയ്തത്. പീഡിപ്പിക്കുകയും പിന്നീട് ഫോട്ടോ കാണിച്ച് പെണ്‍കുട്ടിയെ ബ്ലാക്ക് മെയില്‍ ചെയ്യുകയുമായിരുന്നു.
ഫോട്ടോകള്‍ ഉപയോഗിച്ച് വീഡിയോ നിര്‍മിച്ച സൈനികന്‍ വ്യത്യസ്ത ഫോണുകളില്‍ നിന്ന് വീഡിയോ അയച്ച് പെണ്‍കുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറയുന്നു. അഞ്ച് ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ഫോട്ടോകള്‍ ഇന്റര്‍നെറ്റില്‍ പരസ്യപ്പെ
ടുത്തുമെന്ന് കാണിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

ഗ്രാമത്തിലെ മറ്റ് പെണ്‍കുട്ടികളുടെ ഫോട്ടോ ആവശ്യപ്പെട്ടും പെണ്‍കുട്ടിയെ പരിഹാര്‍ ബ്ലാക്ക്‌മെയില്‍ ചെയ്തിരുന്നുവെന്നും പോലീസിനോട് വെളിപ്പെടുത്തി. പെണ്‍കുട്ടിയുടെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് പ്രാഥമിക അന്വേഷണത്തില്‍ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കണ്ടെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആള്‍മാറാട്ടം നടത്തി പല മൊബൈലുകളില്‍ നിന്ന് പെണ്‍കുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് കണ്ടെത്തി.












Click it and Unblock the Notifications