18 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സൈനികന്റെ മൃതദേഹം കിട്ടി
ദില്ലി: പതിനെട്ട് വര്‍ഷങ്ങള്‍ക്ക് മുന്പി സിയാച്ചിനില്‍ വച്ച് കാണാതായ സൈനികന്റെ മൃതഹേം കണ്ടെത്തി. ഉത്തര്‍പ്രദേശ് സ്വദേശിയായ ഗായ പ്രസാദിന്റെ മൃതദേഹമാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. ഇദ്ദേഹത്തെ കാണാതായതിനെത്തുടര്‍ന്ന് ഏറെനാള്‍ തിരച്ചില്‍ നടത്തിയിരുന്നു.
ഭാര്യയും മൂന്ന് കുട്ടികളും അടങ്ങുന്ന സൈനികന്റെ കുടുംബം വര്‍ഷങ്ങളായി അദ്ദേഹം തിരിച്ച് വരുന്നത് കാത്തിരിയ്ക്കുകയായിരുന്നു. ഉത്തര്‍പ്രദേശിലെ മേന്പൂരി ജില്ലയിലെ കുരരിയയിലുള്ള സൈനികന്റെ വീട്ടിലേയ്ക്ക് മൃതദേഹം കൊണ്ട് പോയി.

1996 ലാണ് 15 രജപുട്ട് ബറ്റാലിയനിലെ സൈനികനെ മഞ്ഞിടിച്ചിലിനെത്തുടര്‍ന്ന് കാണാതായത്. കഴിഞ്ഞ ദിവസമാണ് പ്രദേശത്ത് സൈനികന്റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് മൃതദേഹം നാട്ടിലെത്തിയ്ക്കുകയും പൂര്‍ണ സൈനിക ബഹുമതികളോടെ സംസ്ക്കരിയ്ക്കുകയുമായിരുന്നു.
ഖണ്ഡ ഡ്രോപ് സോണില്‍ വളരെ ആഴത്തിലേയ്ക്ക് താഴ്ന്ന പോയതിനാലാണ് സൈനികന്റെ മൃതദേഹം ഇത്രയും നാള് ലഭിയ്ക്കാതിരുന്നതെന്ന് ഒരു സൈനീക ഉദ്യോഗസ്ഥന് പറഞ്ഞു. സൈനികന്റെ കുടുംബത്തിന് എല്ലാ ആനുകൂല്യങ്ങളും നിയമപ്രകാരം ലഭ്യമാക്കുമെന്നും സൈനിക വക്താവ് അറിയിച്ചു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications