Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീരില്‍ നിന്ന് വീണ്ടും ദുഃഖ വാര്‍ത്ത; റജൗരിയില്‍ സൈനിക ഓഫീസര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: പുല്‍വാമ തീവ്രവാദി ചാവേര്‍ ആക്രമണത്തിന്റെ ഞെട്ടല്‍ മാറും മുമ്പ് കശ്മീരില്‍ നിന്ന് വീണ്ടും ദുഃഖവാര്‍ത്ത. റജൗരിയില്‍ സൈനിക ഓഫീസര്‍ കൊല്ലപ്പെട്ടുവെന്നാണ് പുതിയ വിവരം. ബോംബ് നിര്‍വീര്യമാക്കുന്നതിനിടെയാണ് സംഭവം. റജൗരിക്കടുത്ത നൗഷേരയിലാണ് സൈനികര്‍ ഓഫീസര്‍ കൊല്ലപ്പെട്ടതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിയന്ത്രണ രേഖകയ്ക്കടുത്ത് പാകിസ്താനില്‍ നിന്നുള്ള സംഘങ്ങള്‍ കുഴി ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത് കണ്ടെത്തി നിര്‍വീര്യമാക്കുകയായിരുന്നു സൈനികര്‍. അതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്.

Pul

പുല്‍വാമയില്‍ കശ്മീര്‍ ചരിത്രത്തിലെ ഏറ്റവും വലിയ ആക്രണമാണ് കഴിഞ്ഞ വ്യാഴാഴ്ചയുണ്ടായത്. 40 സിആര്‍പിഎഫ് ഭടന്‍മാരാണ് കൊല്ലപ്പെട്ടത്. ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആദില്‍ അഹ്മദ് ദര്‍ എന്ന കശ്മീരിയായ 22കാരനാണ് ആക്രമണം നടത്തിയത് എന്നാണ് കണ്ടെത്തല്‍. വിശദമായ അന്വേഷണം നടക്കുകയാണ്. എങ്ങനെ അക്രമി സൈനിക വ്യൂഹത്തിന് അടുത്തെത്തി എന്നാണ് അന്വേഷിക്കുന്നത്. ചാവേര്‍ സ്‌ഫോടനം കശ്മീരില്‍ ഇല്ലാത്തതാണ്.

ദില്ലിയില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് മുന്‍കൈയ്യെടുത്ത് സര്‍വകക്ഷിയോഗം വിളിച്ചിരുന്നു. സൈന്യത്തിന് പിന്തുണ നല്‍കാനും അക്രമികളെ ഒറ്റക്കെട്ടായി പ്രതിരോധിക്കാനുമാണ് യോഗത്തിന്റെ തീരുമാനം. ശക്തമായ തിരിച്ചടിക്ക് സൈന്യം ഒരുങ്ങുന്നുവെന്നാണ് വിവരം. ദില്ലിയില്‍ സര്‍വകക്ഷി യോഗത്തിന് ശേഷം ഉന്നത ഉദ്യോഗസ്ഥരുമായി രാജ്‌നാഥ് സിങ് പ്രത്യേകം ചര്‍ച്ച നടത്തി.

സൈന്യത്തിന് തിരിച്ചടിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും നല്‍കിയിട്ടുണ്ടെന്നാണ് പ്രധാനമന്ത്രി മോദി പറഞ്ഞത്. അമേരിക്കയുടെ പിന്തുണയും ഇന്ത്യയ്ക്ക് ലഭിച്ചിട്ടുണ്ട്. പാകിസ്താന്‍ ഭീകരവാദികളെ സഹായിക്കുന്നത് അവസാനിപ്പിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+