ലഫ്റ്റന്‍റ് കേണലിന് കോര്‍ട്ട് മാര്‍ഷ്യല്‍: പിരിച്ചുവിടാന്‍ കാരണം സ്വഭാവദൂഷ്യം!
ദില്ലി: സഹപ്രവര്‍ത്തകന്‍റെ 19 കാരിയായ മകളുമായി വിവാഹേതര ബന്ധം പുലര്‍ത്തിയ ലെഫ്റ്റനന്‍റ് കേണലിനെ ഇന്ത്യന്‍ സൈന്യം പിരിച്ചുവിട്ടു. ലഫ്റ്റനന്‍റ് കേണലിന്‍റെ ഭാര്യ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തിയ ഈ വിഷയം ചര്‍ച്ച ചെയ്തതിനെ തുടര്‍ന്നാണ് നടപടി. പ്രതിരോധ മന്ത്രാലയ വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിഷയത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സൈനികന്‍റെ ഭാര്യ രംഗത്തെത്തിയിരുന്നുവെങ്കിലും ഹര്‍ജി തള്ളിയ സൈന്യം തീരുമാനം പുനഃപരിശോധിക്കാന്‍ തയ്യാറായിരുന്നില്ല.
എന്നാല്‍ സാഹചര്യം പരിശോധിച്ച് പിന്നീട് സൈനികന്‍റെ നടപടി ഗുരുതരമായ തെറ്റാണെന്ന് ബോധ്യപ്പെട്ടതോടെ ലഫ്റ്റനന്‍റ് കേണലിനെ സൈന്യത്തില്‍ നിന്ന് പിരിച്ചുവിടുകയായിരുന്നു. കോര്‍ട്ട് മാര്‍ഷ്യല്‍ നടപടികളെ തുടര്‍ന്നായിരുന്നു സഹപ്രവര്‍ത്തകന്‍റെ 19 കാരിയായ മകളുമായി വിവാഹേതര ബന്ധം പുലര്‍ത്തിയ ലഫ്. കേണലിനെ പിരിച്ചുവിട്ടത്.

എന്നാല്‍ വിവാഹേതര ബന്ധത്തെ തുടര്‍ന്നല്ല ഇയാള്‍ക്കെതിരെ നടപടി സ്വീകരിച്ചതെന്ന് വ്യക്തമാക്കിയ സൈനിക കോടതി സഹപ്രവര്‍ത്തകന്‍റെ മകള്‍ ഇത്തരം കേസുകളില്‍ ഉള്‍പ്പെടുന്നത് അപൂര്‍വ്വമാണെന്നും കോടതി ചൂണ്ടിക്കാണിക്കുന്നു. ലഫ്. കേണലിനെ പിരിച്ചുവിട്ട നടപടിയില്‍ പ്രതികരിക്കാന്‍ തയ്യാറാവാത്ത ഇന്ത്യന്‍ സൈന്യം ഇതുവരെയും ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.












Click it and Unblock the Notifications