കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷോപ്പിയാൻ ഏറ്റുമുട്ടൽ: സൈനിക ഉദ്യോഗസ്ഥർ ആഫ്‌സ്പ അധികാരങ്ങള്‍ ദുരുപയോഗം ചെയ്തെന്ന് കണ്ടെത്തൽ

Google Oneindia Malayalam News

ദില്ലി: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ മൂന്ന് യുവാക്കളെ വെടിവെച്ച് കൊലപ്പെടുത്തിയ ഏറ്റുമുട്ടലില്‍ സൈനിക ഉദ്യോഗസ്ഥര്‍ ആഫ്‌സ്പ നിയമത്തിലെ അധികാരങ്ങള്‍ ദുരുപയോഗം ചെയ്തതായി പ്രാഥമിക കണ്ടെത്തല്‍. ജൂലൈ പതിനെട്ടിന് ഷോപ്പിയാനില്‍ വെച്ചാണ് മൂന്ന് യുവാക്കളെ സൈന്യം വെടിവെച്ച് കൊലപ്പെടുത്തിയത്.

ഏതാണീ പയ്യൻ? മന്ത്രി അനുരാഗ് ടാക്കൂറിനെ ലോക്‌സഭയില്‍ പറപ്പിച്ച് കോൺഗ്രസിന്റെ അധിര്‍ രഞ്ജന്‍ ചൗധരി!ഏതാണീ പയ്യൻ? മന്ത്രി അനുരാഗ് ടാക്കൂറിനെ ലോക്‌സഭയില്‍ പറപ്പിച്ച് കോൺഗ്രസിന്റെ അധിര്‍ രഞ്ജന്‍ ചൗധരി!

ഓപ്പറേഷന്‍ ആംഷിപ്പോരയ്ക്ക് ശേഷം കൊല്ലപ്പെട്ട മൂന്ന് യുവാക്കളുടെ കുടുംബങ്ങളാണ് വ്യാജ ഏറ്റുമുട്ടലാണെന്ന് ആരോപിച്ച് രംഗത്ത് വന്നത്. കൊല്ലപ്പെട്ട യുവാക്കള്‍ തീവ്രവാദികളാണെന്ന ആരോപണം കുടുംബം നിഷേധിച്ചു. തുടര്‍ന്ന് സൈന്യം ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിലാണ് നടന്നത് വ്യാജ ഏറ്റുമുട്ടലാണ് എന്ന് കണ്ടെത്തലുണ്ടായത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

jk

സൈനിക ഉദ്യോഗസ്ഥരെ കോടതി കുറ്റക്കാരെന്ന് കണ്ടെത്തുകയും സൈനിക നിയമപ്രകാരം ശിക്ഷ നടപടികള്‍ സ്വീകരിക്കാന്‍ ശുപാര്‍ശ ചെയ്യുകയും ചെയ്തിട്ടുണ്ട്. രജൗരി സ്വദേശികളായ ഇംതിയാസ് അഹമ്മദ്, അബ്രാര്‍ അഹമ്മദ്, മുഹമ്മദ് ഇബ്രാര്‍ എന്നിവരാണ് ഈ വര്‍ഷം ജൂലൈയില്‍ ഓപ്പറേഷന്‍ അംശിപ്പൂരയില്‍ വെച്ച് കൊല്ലപ്പെട്ടത്. ഇവരുടെ ഡിഎന്‍എ പരിശോധനാ ഫലം ലഭിക്കുന്നതേ ഉളളൂ.

കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് യെഡിയൂരപ്പ തെറിക്കും; ഡിസംബറിൽ ട്വിസ്റ്റ്, ദില്ലി യാത്ര സൂചന!കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് യെഡിയൂരപ്പ തെറിക്കും; ഡിസംബറിൽ ട്വിസ്റ്റ്, ദില്ലി യാത്ര സൂചന!

കൊല്ലപ്പെട്ട യുവാക്കള്‍ക്ക് തീവ്രവാദ ബന്ധം ഉണ്ടായിരുന്നോ എന്നത് ജമ്മു കശ്മീര്‍ പോലീസിന്റെ അന്വേഷണത്തിലാണുളളത്. ഇന്ത്യന്‍ സൈന്യം ധാര്‍മിക സ്വഭാവമുളള ഓപ്പറേഷന്‍സ് നടത്താന്‍ ഉത്തരവാദപ്പെട്ടവരാണ് എന്നാണ് സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. കേസുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങള്‍ തുടര്‍ന്ന് അറിയിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു. ജോലി തേടി വീട്ടില്‍ നിന്ന് പോയവരാണ് കൊല്ലപ്പെട്ട യുവാക്കള്‍ എന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഷോപ്പിയാനില്‍ ഇവര്‍ മുറി വാടകയ്ക്ക് എടുത്ത് താമസിക്കുകയായിരുന്നു.

നിഷ പുരുഷോത്തമന് എതിരായ സൈബര്‍ ആക്രമണം; ദേശാഭിമാനി ജീവനക്കാരന്‍ വിനീത് അടക്കം 2 പേര്‍ അറസ്റ്റില്‍നിഷ പുരുഷോത്തമന് എതിരായ സൈബര്‍ ആക്രമണം; ദേശാഭിമാനി ജീവനക്കാരന്‍ വിനീത് അടക്കം 2 പേര്‍ അറസ്റ്റില്‍

English summary
Army personnel misused AFSPA powers during Shopian encounter , Finds Army enquiry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X