കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരസേന മേധാവി രണ്ടും കല്‍പ്പിച്ച്; സോഷ്യല്‍ മീഡിയയില്‍ പരാതി പറഞ്ഞവരെ കാത്തിരിക്കുന്നത് ദുരന്തം!!!

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ സൈനിക ക്യാമ്പുകളിലെ അവസ്ഥയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട സൈനികര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കരസേനാ മേധാവി. നേരിട്ട് പരാതി നല്‍കാതെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിച്ച് സൈനിക ക്യാമ്പുകളിലെ ദുരിതങ്ങള്‍ പങ്കുവച്ചവര്‍ക്കാണ് ശിക്ഷ വിധിയ്ക്കുക. ഇത്തരം നടപടികള്‍ ജവാന്മാരുടേയും സൈന്യത്തിന്റെയും ധാര്‍മികതയെയും ബാധിക്കുമെന്നും വിപന്‍ റാവത്ത് പറയുന്നു.

സൈനിക ക്യാമ്പിലെ മോശം ഭക്ഷണത്തെക്കുറിച്ചും അവസ്ഥസയെക്കുറിച്ച് വിവരിച്ചുകൊണ്ടുള്ള സിആര്‍പിഎഫ് ജവാന്‍ തേജ് ബഹാദൂറിന്റെ വീഡിയോ ഫേസ്ബുക്കില്‍ വൈറലായതിന് പിന്നാലെയാണ് നടപടി സ്വീകരിക്കുന്നമെന്ന് വ്യക്തമാക്കുന്നത്. തേജ് ബഹാദൂറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ നിരവധി പേരാണ് യൂട്യൂബിലും സോഷ്യല്‍ മീഡിയയിലും രംഗത്തെത്തിയിരുന്നു. വസ്ത്രം അലക്കാനും ഷൂ പോളീഷ് ചെയ്യാനും നായ്ക്കള്‍ക്കൊപ്പം നടക്കാനും നിര്‍ബന്ധിച്ചുവെന്നായിരുന്നു ഒരു സൈനികന്റെ ആരോപണം.

bipin-rawat

ജവാന്മാര്‍ ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പരസ്യമായി വീഡിയോകള്‍ ഷെയര്‍ ചെയ്യുന്നത് സൈന്യത്തിന്റെ അച്ചടക്കത്തെ ബാധിക്കുമെന്നും സൈന്യം വാട്‌സ്ആപ്പിലോ, ഫേസ്ബുക്കിലോ ടിവിയിലോ അല്ല പ്രവര്‍ത്തിക്കുന്നതെന്നും സൈനിക ഉദ്യേഗസ്ഥന്‍ ജവാന്മാരുടെ നടപടിയെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുള്ളത്.

തേജ് ബഹാദൂര്‍ യാദവിന്റെ നീക്കത്തിന് ജവാന്മാര്‍ക്ക് പരാതികള്‍ സമര്‍പ്പിയ്ക്കുന്നതിനായി ഇന്ത്യന്‍ ആര്‍മി
'സഹായക് സംവിധാനം' (ബഡ്ഡി)ഏര്‍പ്പെടുത്തിയിരുന്നു. ബഡ്ഡികളുമായി എല്ലാ പ്രശ്‌നങ്ങളും പങ്കുവയ്ക്കാമെന്നും ആര്‍മി ഡേയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വിപിന്‍ റാവത്ത് വ്യക്തമാക്കിയിരുന്നു.

English summary
Two days after a jawan posted a video critical of the army on social media, Army chief general Bipin Rawat said if army personnel don't use "proper, specified channels" to air their grievances they will be liable to be punished.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X