കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈനികരുടെ മൃതദേഹം വികൃതമാക്കിയത്, ഇന്ത്യന്‍ സൈന്യം പാകിസ്താനോട് പകരം വീട്ടി

ജമ്മു കാശ്മീരിലെ കൃഷ്ണ ഘാട്ടി നിയന്ത്രണ രേഖയില്‍ പാകിസ്താന്‍ ഇന്ത്യന്‍ സൈനികരുടെ മൃതദേഹം വികൃതമാക്കിയ സംഭവത്തില്‍ ഇന്ത്യ പകരം വീട്ടി.

  • By Akhila
Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ കൃഷ്ണ ഘാട്ടി നിയന്ത്രണ രേഖയില്‍ പാകിസ്താന്‍ ഇന്ത്യന്‍ സൈനികരുടെ മൃതദേഹം വികൃതമാക്കിയ സംഭവത്തില്‍ ഇന്ത്യ പകരം വീട്ടി. ഇന്ത്യന്‍ സൈന്യം നടത്തിയ വെടിവയ്പില്‍ മൂന്ന് പാക് സൈനിക പോസ്റ്റുകള്‍ തകര്‍ന്നതായി റിപ്പോര്‍ട്ട്.

നിയന്ത്രണ രേഖ ലംഘിച്ച് 200 കിലോമീറ്റര്‍ അകത്തേക്ക് കയറിയ പാക് സൈന്യം വെടിവയ്പില്‍ കൊല്ലപ്പെട്ട രണ്ട് സൈനികരുടെ തലയറുത്തിരുന്നു. തുടര്‍ന്ന് പാക് സൈന്യത്തോട് ശക്തമായി പ്രതികരിക്കുമെന്ന് പ്രഖ്യാപിച്ച ഇന്ത്യന്‍ സൈന്യം മൂന്ന് പാക് പോസ്റ്ററുകള്‍ തകര്‍ത്തു.

 indian-army3

സൈനികന്റെയും ബിഎസ്എഫ് ഹെഡ് കോണ്‍സ്റ്റബിളിന്റെയും മൃതദേഹങ്ങളാണ് പാക് സൈനികര്‍ വികൃതമാക്കിയത്. സംഭവത്തില്‍ ഇന്ത്യന്‍ സൈന്യം അതേ നാണയത്തില്‍ തിരിച്ചടിക്കുകയായിരുന്നു.

ഇന്ത്യന്‍ സൈനീക പോസ്റ്റുകള്‍ക്ക് നേരെ ശക്തമായ വെടിവയ്പ് നടത്തിയാണ് പാക് സൈനികര്‍ നിയന്ത്രണ രേഖ നിയന്ത്രിച്ച് എത്തി സൈനികരുടെ മൃതദേഹം വികൃതമാക്കിയത്.

English summary
Pakistan mutilates bodies of 2 Indian soldiers near LoC, Army pounds Pak posts in retaliation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X