കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെ സൈന്യത്തിനും വിശ്വാസമില്ലേ...! മെയ്ക്ക് ഇന്‍ ഇന്ത്യയിലെ തോക്ക് സേനയ്ക്ക് വേണ്ട...!

  • By Anamika
Google Oneindia Malayalam News

ദില്ലി: നരേന്ദ്ര മോദിയുടെ സ്വപ്‌ന പദ്ധതിയായ മെയ്ക്ക് ഇന്‍ ഇന്ത്യയില്‍ ഉള്‍പ്പെടുത്തി തദ്ദേശീയമായി നിര്‍മ്മിച്ച തോക്കുകള്‍ സൈന്യത്തിന് വേണ്ട. പ്രാഥമിക പരിശോധനയ്ക്ക് ശേഷം നിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സൈന്യം തോക്കുകള്‍ തള്ളിക്കളഞ്ഞത്. എകെ 47, ഐഎന്‍എഎഎസ് തോക്കുകള്‍ക്ക് പകരമായാണ് തദ്ദേശീയമായി നിര്‍മ്മിച്ച 7.62x 51 റൈഫിളാണ് നിര്‍ദേശിക്കപ്പെട്ടത്. എന്നാല്‍ ഇവ ഉപയോഗിക്കുന്നത് വന്‍ സുരക്ഷാ പ്രശ്‌നം ഉള്‍പ്പെടെയുണ്ടാക്കും എന്ന് സൈന്യം ചൂണ്ടിക്കാട്ടുകയായിരുന്നു.

പള്‍സര്‍ സുനി വെളിപ്പെടുത്തിയ പേര് പ്രമുഖ മിമിക്രി താരത്തിന്റേത്..?? സ്‌ഫോടനാത്മകമായ വിവരങ്ങള്‍..!!പള്‍സര്‍ സുനി വെളിപ്പെടുത്തിയ പേര് പ്രമുഖ മിമിക്രി താരത്തിന്റേത്..?? സ്‌ഫോടനാത്മകമായ വിവരങ്ങള്‍..!!

ARMY

ഓര്‍ഡിനന്‍സ് ഫാക്ടറി ബോര്‍ഡ് എന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് തോക്ക് നിര്‍മ്മിച്ചത്. തിര നിറയ്ക്കാന്‍ വളരെ അധികം സമയമെടുക്കുന്നു, വെടി വെയ്ക്കുമ്പോള്‍ വലിയ ശബ്ദവും തീപ്പൊരിയും ഉണ്ടാകുന്നു എന്നതടക്കം നിരവധി പോരായ്മകളാണ് സൈന്യം ചൂണ്ടിക്കാട്ടുന്നത്. ആയുധങ്ങള്‍ക്കായി ഇനി പുതിയ കരാര്‍ ക്ഷണിക്കും. തുടര്‍ച്ചയായി രണ്ടാം വട്ടമാണ് തദ്ദേശമീയമായി നിര്‍മ്മിച്ച തോക്കുകള്‍ക്ക് ഗുണനിലവാരമില്ലെന്ന് ചൂണ്ടിക്കാട്ടി സൈന്യം തള്ളുന്നത്.

English summary
The Army has rejected an indigenously built assault rifle, citing poor quality and ineffective fire power
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X