കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സർജിക്കൽ സ്ട്രൈക്കിന്റെ പുതിയ വീഡിയോ പുറത്ത് വിട്ട് സർക്കാർ; രണ്ടാം വാർഷികത്തിന് ഇനി രണ്ട് ദിവസം...

Google Oneindia Malayalam News

ദില്ലി: സർജിക്കൽ സ്ട്രൈക്കിന്റെ പുതിയ വീഡിയോ മോദി സർക്കാർ പുറത്ത് വിട്ടു. മിന്നലാക്രമണം നടന്ന് രണ്ട് വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് പുതിയ വീഡിയോ പുറത്തുവിട്ടത്. 2016 സെപ്റ്റംബര്‍ 28 ന് പാക് അധീന കാശ്മീരിലെ ഭീകരരുടെ ലോഞ്ച് പാഡുകളിലായിരുന്നു ഇന്ത്യൻ സേന മിന്നലാക്രമണം നടത്തിയത്. പാക്ക് അധിനിവേശ കാശ്മീരിലെ തീവ്രവാദ കേന്ദ്രങ്ങള്‍ തകര്‍ത്തുകൊണ്ടായിരുന്നു സൈന്യത്തിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്.

<strong>ശബരിമലയില്‍ സ്ത്രീകള്‍ കയറുമോ... അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; സുപ്രീം കോടതിയുടെ നിര്‍ണായക വിധി</strong>ശബരിമലയില്‍ സ്ത്രീകള്‍ കയറുമോ... അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; സുപ്രീം കോടതിയുടെ നിര്‍ണായക വിധി

ഉറിയിലെ ഭീകരാക്രമണത്തിന് മറുപടിയായിട്ടായിരുന്നു പാക് അധീന കാശ്മീരില്‍ സൈന്യം ആക്രമണം നടത്തിയത്. ഇന്ത്യന്‍ കമാന്‍ഡോകളുടെ ഹെല്‍മറ്റില്‍ ഘടിപ്പിച്ച ക്യാമറകളില്‍ നിന്ന് ലഭിച്ച വീഡിയോകളിലാണ് സൈന്യത്തിന്റെ പ്രവര്‍ത്തി രേഖപ്പെടുത്തിയിട്ടുള്ളത്. ജമ്മുകാശ്മീരില്‍ തുടരുന്ന പാക് ഭീകരരുടെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മറ്റൊരു സര്‍ജിക്കല്‍ സ്‌ട്രൈക്കിന് കൂടി സമയമായിരിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞിരുന്നു.

രണ്ടാം വാർഷികം

രണ്ടാം വാർഷികം

സർജിക്കൽ സ്ട്രൈക്കിന്റെ രണ്ടാം വാർഷികത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് രണ്ടാമത്തെ വീഡിയോയും പുറത്ത് വരുന്നത്. കശ്മീരിൽ ബിഎസ്എഫ് ജവാന്റെ കഴുത്ത് ഭീകരർ അറുത്തിരുന്നു. ഇതിന് പിന്നാലെ കശ്മീരിലെ പോലീസ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടിപോയി കൊലപ്പെടുത്തുകയും ചെയ്തിരുന്നു. പാകിസ്താൻ സ്പോണ്‍സര്‍ ചെയ്ത ഭീകരവാദത്തെ അവസാനിപ്പിക്കുമെന്ന് കരുതിയല്ല സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയതെന്നും അതിര്‍ത്തിയില്‍ ഉടനീളം ഒരു ശക്തമായ സന്ദേശം നല്‍കാനും ഉറി ആക്രമണത്തില്‍ ഞങ്ങളുടെ സൈനികരുടെ ജീവന്‍ ഇല്ലാതാക്കിയതിന്റെ പ്രതികാരം കൂടിയാണ് ഇതെന്നും സൈന്യം ആദ്യ വീഡിയോ പുറത്തുവിട്ടപ്പോൾ പ്രതികരിച്ചിരുന്നു.

വീഡിയോ ആധികാരികം

വീഡിയോ ആധികാരികം

ജൂണില്‍ പുറത്തുവിട്ട സര്‍ജിക്കല്‍ സ്രടൈക്ക് വീഡിയോ ആധികാരികമാണെന്ന് മുന്‍ കരസേനാ മേധാവി ലെഫ്റ്റനന്റ് ജനറല്‍ ഡിഎസ് ഹൂഡ പറഞ്ഞിരുന്നു. വീഡിയോ ക്ലിപ് ആ ആധികാരികമാണെങ്കിലും എഡിറ്റുചെയ്ത് സെന്‍സിറ്റിവ് ഭാഗം നീക്കം ചെയ്താണ് പുറത്തുവന്നതെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു. പാകിസ്താനില്‍ ഇത്തരത്തില്‍ സൈന്യം ഒരു അറ്റാക്ക് നടത്തിയിട്ടില്ലെന്ന് സംശയങ്ങള്‍ പുറത്തുവന്നിരുന്നെന്നും ചില ഭാഗങ്ങള്‍ നീക്കം ചെയ്ത ശേഷം വീഡിയോ റിലീസ് ചെയ്യാനായിരുന്നു തീരുമാനമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞിരുന്നു.

ഉറി ആക്രമണത്തിന്റെ പ്രതികാരം...

ഉറി ആക്രമണത്തിന്റെ പ്രതികാരം...


സെപ്റ്റംബർ 18നായിരുന്നു ഇന്ത്യയെ പ്രകോപിപ്പിച്ച ഉറി ആക്രമണം. അന്നു സൈനിക ക്യാംപിൽ വീരമൃത്യു വരിച്ചത്. അതിനും ഏഴു മാസം മുൻപാണ് പഠാൻകോട്ടെ ഇന്ത്യൻ വ്യോമസേനയുടെ ആസ്ഥാനത്ത് പാക് ഭീകരര്‍ ആക്രമണം അഴിച്ചുവിട്ടത്. അന്നു വീരമൃത്യ വരിച്ചതാകട്ടെ എഴു സൈനികരും. മലയാളി ലഫ്. കേണൽ നിരഞ്ജൻ ഉൾപ്പെടെയായിരുന്നു മരിച്ചത്. ഇതിന് പ്രതികാരമായായിരുന്നു ഇന്ത്യയുടെ സർജിക്കൽ സ്ട്രൈക്ക്. മിന്നലാക്രമണത്തിലൂടെയുള്ള ഇന്ത്യൻ ‘പ്രതികാരത്തിൽ' കൊല്ലപ്പെട്ടത് 45 ഭീകരരായിരുന്നു. മിന്നലാക്രമണസംഘത്തിലെ എല്ലാ സൈനികരും സുരക്ഷിതരായി ഇന്ത്യയില്‍ തിരികെയെത്തുകയും ചെയ്തു.

പാകിസ്താൻ ഒരു വിരലുപോലും അനക്കിയില്ല

പാകിസ്താൻ ഒരു വിരലുപോലും അനക്കിയില്ല


യുദ്ധമല്ലാത്ത സൈനിക പ്രഹരം നടത്താൻ കഴിവുള്ളതും തയാറുള്ളതുമായ രാജ്യമായി അതോടെ ഇന്ത്യ മാറി. വൻശക്‌തികളും ഇസ്രയേൽ പോലുള്ള ചുരുക്കം ചില രാജ്യങ്ങൾക്കും മാത്രം ഇതുവരെ സാധിച്ചിരുന്ന കാര്യമാണിത്. ആ മുന്നേറ്റത്തിനു രണ്ടു വയസ്സു തികയുകയാണ്. മിന്നലാക്രമണത്തിനു പിന്നാലെ പാകിസ്താൻ ഒരു വിരലുപോലും അനക്കിയില്ല. അവര്‍ക്കു മേലുള്ള ഇന്ത്യയുടെ ധാർമിക വിജയം കൂടിയായിരുന്നു അത്. അതിർത്തി കടന്നുള്ള ആക്രമണമാണ് പാകിസ്താനെ നിശബ്ദമാക്കിയത്.

English summary
Army releases more video footage of 2016 surgical strikes two days ahead of second anniversary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X