കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന്‍ ഇന്ത്യന്‍ സൈനികരെ വധിച്ചിട്ടില്ല; വാദം തള്ളി സൈന്യം

തിങ്കളാഴ്ച ഇന്ത്യന്‍ സൈനികരെ വധിച്ചുവെന്നായിരുന്നു അവകാശ വാദം

Google Oneindia Malayalam News

ദില്ലി: നിയന്ത്രണ രേഖയ്ക്ക് സമീപത്തുവച്ച് 11 ഇന്ത്യന്‍ സൈനികരെ വധിച്ചെന്ന അവകാശ വാദം തള്ളി ഇന്ത്യന്‍ സൈന്യം. നിയന്ത്രണ രേഖയ്ക്ക് സമീപത്തുവച്ച് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെ തുടര്‍ന്ന് ഏഴ് പാക് റേഞ്ചര്‍മാരെ ഇന്ത്യ വകവരുത്തിയതിന് പിന്നാലെയാണ് പാകിസ്താന്റെ അവകാശവാദം. തിങ്കളാഴ്ച ഇന്ത്യന്‍ സൈനികരെ വധിച്ചുവെന്നായിരുന്നു അവകാശ വാദം.

അര്‍ദ്ധ രാത്രിയിലെ ട്വീറ്റില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ നോര്‍ത്തേണ്‍ കമാന്‍ഡാണ് പാകിസ്താന്റെ അവകാശവാദം പൊള്ളയാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയത്. പാക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യ ആക്രമിച്ചത് അംഗീകരിക്കാന്‍ തയ്യാറാവാത്ത പാകിസ്താന്‍ ഇന്ത്യയ്‌ക്കെതിരെ ഇത്തരം അവകാശവാദങ്ങളുമായി നേരത്തെയും രംഗത്തെത്തിയിരുന്നു. സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ തുടര്‍ന്ന് പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു നടത്തിയ ഭീകരാക്രമണങ്ങളില്‍ 13 ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്.

പാക് വാദം പൊള്ളയെന്ന് സൈന്യം

പാക് വാദം പൊള്ളയെന്ന് സൈന്യം

നവംബര്‍ 14, 15, 16 തിയ്യതികളില്‍ പാകിസ്താന്‍ നടത്തിയ വെടിവെയ്പില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കില്ലെന്നും പാകിസ്താന്റെ വാദം പൊള്ളയാണന്നും നോര്‍ത്തേണ്‍ കമാന്‍ഡ് ട്വീറ്റില്‍ വ്യക്തമാക്കുന്നു. ഇതിന് പുറമേ ഇന്ത്യന്‍ സൈന്യത്തിന്റെ വെടിവെയ്പില്‍ ഏഴ് പാക് റേഞ്ചര്‍മാര്‍ കൊല്ലപ്പെട്ടതായും ട്വീറ്റില്‍ പറയുന്നു.

പാക് മാധ്യമങ്ങളോട്

പാക് മാധ്യമങ്ങളോട്

പാക് സൈനിക തലവന്‍ ജനറല്‍ റഹീല്‍ ഷെരീഫ് ബുധനാഴ്ച ഇസ്ലാമാബാദില്‍ വച്ച് മാധ്യമപ്രവര്‍ത്തകരുമായുള്ള അനൗദ്യോഗിക കൂടിക്കാഴ്ചയിലാണ് 11 ഇന്ത്യന്‍ സൈനികരെ വധിച്ചതായി അവകാശവാദമുന്നയിച്ചത്. ഏഴ് പാക് സൈനികര്‍ നിയന്ത്രണ രേഖയ്ക്ക് സമീപത്തുവച്ച് കൊല്ലപ്പെട്ട ദിവസം ഇന്ത്യന്‍ സൈനികരെ വധിച്ചുവെന്നാണ് അവകാശവാദം.

ഇന്ത്യ നിരസിക്കുന്നു

ഇന്ത്യ നിരസിക്കുന്നു

ഇന്ത്യയും പാകിസ്താനും തമ്മില്‍ ഒടുവിലുണ്ടായ പ്രശ്‌നങ്ങള്‍ക്കിടെ 40ലേറെ ഇന്ത്യന്‍ സൈനികരെ പാകിസ്താന്‍ വധിച്ചുവെന്നും ഇന്ത്യ ഇത് അംഗീകരിക്കാന്‍ തയ്യാറാവുന്നില്ലെന്നും പാകിസ്താന്‍ സൈനിക തലവന്‍ ആരോപിക്കുന്നു. പാക് സൈനികരെ കൊലപ്പെടുത്തിയതില്‍ പാകിസ്താന്റെ ശക്തി കാണിച്ചതാണെന്നും ജനറള്‍ റഹീല്‍ അവകാശപ്പെടുന്നു.

സര്‍ജിക്കല്‍ സ്‌ട്രൈക്ക്

സര്‍ജിക്കല്‍ സ്‌ട്രൈക്ക്

സെപ്തംബര്‍ 29ന് പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയതിനെ തുടര്‍ന്ന് പാകിസ്താന്റെ ഭാഗത്തുനിന്നുള്ള വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ പാക് അധീന കശ്മീരിലെ ഏഴ് ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യ ആക്രമിച്ചുവെന്നത് അംഗീകരിക്കാന്‍ പാകിസ്താന്‍ ഇതുവരെ തയ്യാറായിട്ടില്ല.

ഉറി ഭീകരാക്രമണം

ഉറി ഭീകരാക്രമണം

ജമ്മു കശ്മീരിലെ സൈനിക ബ്രിഗേഡ് ആസ്ഥാനത്ത് പാക് ഭീകരര്‍ നടത്തിയ ഭീകരാക്രമണത്തില്‍ 19 ഇന്ത്യന്‍ സൈനികര്‍ മരിച്ചതോടെയാണ് ഇന്ത്യ പാകിസ്താനെതിരെയുള്ള നിലപാട് കടുപ്പിച്ചത്. പാകിസ്താന്റെ ഭീകരവാദത്തെ പിന്തുണയ്ക്കുന്ന നിലപാടിനെ നേരത്തെ തന്നെ എതിര്‍ത്തിട്ടുള്ള ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കുകയും ചെയ്തു.

എല്ലാം വ്യാജ വാദങ്ങള്‍

ഇന്ത്യന്‍ സൈന്യത്തിന്റെ നോര്‍ത്തേണ്‍ കമാന്‍ഡാണ് പാകിസ്താന്റെ അവകാശ വാദങ്ങള്‍ തള്ളിക്കൊണ്ട് രംഗത്തെത്തിയത്.

English summary
The Indian army has rubbished reports that Pakistan has killed 11 of its soldiers. "No fatal casualties have been reported due to Pakistan firing on November 14, 15 and 16," an army official said while rubbishing the report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X