കുൽഗാമിൽ ടിആർഎഫ് ടോപ് കമാന്ററെ വളഞ്ഞ് സൈന്യം?; ഏറ്റുമുട്ടൽ തുടരുന്നു, പ്രധാനമന്ത്രിയുടെ വസതിയിൽ നിർണായക യോഗം
കുൽഗാമിൽ ഏറ്റുമുട്ടൽ തുടരുന്നു. പഹൽഗാം ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച ദി റെസിസ്റ്റൻസ് ഫ്രണ്ട് ടോപ് കമാന്ററെ സൈന്യം വളഞ്ഞതായി ദേശീയ മാധ്യമമായ ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു. കുൽഗാം പ്രദേശത്ത് നിരവധി ഭീകരർ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഇന്ന് വൈകീട്ടോടെയാണ് ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കുൽഗാമിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. നിലവിൽ കുൽഗാമിലുള്ള തനിമാർഗ് മേഖലയിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. അതിനിടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ കൊലപ്പെടുത്തിയതായി സൈന്യം അറിയിച്ചു.

അതേസമയം സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രിയുടെ വസതിയിൽ നിർണായക യോഗം ആരംഭിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. പഹൽഗാം ആക്രമണത്തെ തുടർന്ന് തന്റെ സൗദി യാത്ര വെട്ടിച്ചുരിക്കി ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി ഡൽഹിയിൽ എത്തിയത്. ഈ ഹീനകൃത്യത്തിന് പിന്നിലുള്ളവരെ വെറുതെ വിടില്ലെന്നും അവരുടെ ദുഷ്ട അജണ്ട ഒരിക്കലും വിജയിക്കില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. ഭീകരതയ്ക്കെതിരെ അതിശക്തമായ പോരാട്ടം തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഭീകരാക്രമണത്തിന് ഉത്തരവാദിയായവർക്കെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങും വ്യക്തമാക്കിയിരുന്നു. പാക്കിസ്ഥാന്റെ പേര് പരാമർശിക്കാതെയായിരുന്നു പ്രതികരണം. ' കൃത്യവും ഉചിതവുമായ എല്ലാ നടപടികളും കേന്ദ്രസർക്കാർ കൈക്കൊള്ളും. ഭീകരാക്രമണം നടത്തിയവരെ മാത്രമല്ല, ഇന്ത്യയിടെ മണ്ണിൽ ഇത്തരം നീച പ്രവൃത്തി നടത്താൻ ഗൂാഢോലചന നടത്തിയവരേയും തിരശീലക്ക് പിന്നിലുള്ളവരേയും ഞങ്ങൾ പിടികൂടും', അദ്ദേഹം പറഞ്ഞു.
അതിനിടെ പഹൽഗാമിൽ ആക്രമണം നടത്തിയെന്ന് സംശയിക്കുന്ന ഭീകരരുടെ ചിത്രങ്ങൾ സുരക്ഷാ ഏജൻസികൾ പുറത്തുവിട്ടിരുന്നു. ആസിഫ് ഷെയ്ഖ്, സുലെമാൻ ഷാ, അബു തല്ലാ എന്നിവരാണ് ആക്രമണം നടത്തിയ മൂന്ന് പേർ എന്നാണ് അധികൃതർ പറയുന്നത്. മൂസ, യൂനസ്, ആസിഫ് എന്നീ പേരുകളിലാണത്രേ ഇവർ അറിയപ്പെടുന്നത്. പൂഞ്ച് മേഖല കേന്ദ്രീകരിച്ചാണ് ഇവർ പ്രവർത്തിച്ചിരുന്നത്. ഇവിടെ ഇവർ നിരവധി ആക്രമണം നടത്തിയതായും അന്വേഷണ ഏജൻസികൾ പറഞ്ഞു.
അതേസമയം ആക്രമണം നടത്തിയ ഭീകരരിൽ രണ്ട് പേർ കാശ്മീരികളാണെന്നാണ് സൂചന. അനന്ത്‌നാഗിൽ നിന്നുള്ള ആദിൽ ഗുരി, തെക്കൻ കശ്മീരിലെ പുൽവാമ ജില്ലയിൽ നിന്നുള്ള അഹ്‌സാൻ എന്നിവരാണ് ഇവർ എന്നും 2018 ൽ രണ്ട് പേരും പാക്കിസ്ഥാനിലേക്ക് പോയവരാണെന്നും ദി ഹിന്ദു റിപ്പോർട്ടിൽ പറയുന്നു. അടുത്തിടെയാണ് ഇവർ മൂന്നാല് പോരൊടപ്പം ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയത്. ഇവരെ കുറിച്ച് ചില വിവരം ലഭിച്ചതായി സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറഞ്ഞു.
7 ഭീകരരാണ് സംഘത്തിൽ ഉണ്ടായതെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല. ആക്രമികൾ സൈനീക വേഷത്തിലായിരുന്നു വന്നതെന്നായിരുന്നു ആദ്യം വാർത്തകൾ. എന്നാൽ സിവിലിയൻ വസത്രമാണ് ഇവർ ധരിച്ചിരുന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അതേസമയം കാമറ ഘടിപ്പിച്ച ഹെൽമെറ്റുൾ ഇവർ ധരിച്ചിരുന്നുവെന്നും ആക്രമണത്തിന്റെ വീഡിയോ ഇതുവഴി പകർത്തിയിരുന്നതായും അധികൃതർ പറയുന്നു. അതാകുമ്പോൾ സുരക്ഷാ സംഘത്തിന് എളുപ്പത്തിൽ എത്താൻ സാധിക്കില്ലെന്നതിനാലാണ് ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ബൈസാൻ ആക്രമണത്തിനായി ഭീകരവാദികൾ തിരഞ്ഞെടുത്തതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പഹൽഗാം ഭീകരാക്രമണത്തിൽ 28 പേരാണ് കൊല്ലപ്പെട്ടത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് ആക്രമണം നടന്നത്. ആളുകളുടെ പേര് വിവരങ്ങൾ ചോദിച്ചതിന് ശേഷമായിരുന്നു ഭീകരവാദികൾ വെടിയുതിർത്തതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications