ഇന്ത്യ- മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക്: നീക്കം നാഗാ ഭീകരരെ കൊന്നൊടുക്കാന്‍!!
മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ ഇന്ത്യയുടെ സര്‍ജിക്കല്‍ സ്ര്ടൈക്ക്
ദില്ലി: മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ ഇന്ത്യയുടെ സര്‍ജിക്കല്‍ സ്ട്രൈക്ക്. ഇന്ത്യ- മ്യാന്‍മാര്‍ അതിര്‍ത്തിയിലെ അതിര്‍ത്തിയിലെ എന്‍എസ് സിഎന്‍- കപ്ലാങ് പ്രദേശത്തെ നാഗാ ഭീകരരുടെ താവളങ്ങളെ ലക്ഷ്യം വച്ചാണ് ആക്രമണം. അസം റൈഫിള്‍സും ഇന്ത്യന്‍ ആര്‍മിയുടെ സ്പെഷ്യല്‍ ഫോഴ്സും സംയുക്തമായാണ് ബുധനാഴ്ച പുലര്‍ച്ചെ 4.45ഓടെ ആക്രമണം ആരംഭിച്ചതെന്ന് ഇന്ത്യന്‍ ആര്‍മിയുടെ ഈസ്റ്റേണ്‍ കമാന്‍ഡ് വ്യക്തമാക്കി. ശക്തമായ വെടിവെയ്പ് നടന്നതായും അത്യാഹിതം സംഭവിച്ചതായും ഈസ്റ്റേണ്‍ കമാന്‍ഡ് ട്വീറ്റില്‍ വ്യക്തമാക്കി.
ഇന്ത്യ- മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ പട്രോളിംഗ് നടത്തുകയായിരുന്ന സുരക്ഷാ സേനയാണ് വന്‍ സന്നാഹത്തോടെ നാഗാഭീകരര്‍ക്കെതിരെ ആക്രമണം നടത്തിയത്. ഭീകരര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും കനത്ത ആള്‍നാശം സംഭവിച്ചിട്ടുണ്ടെന്ന വിവരമാണ് ഇന്ത്യന്‍ സൈന്യം നല്‍കുന്നത്. എന്നാല്‍ ഇന്ത്യന്‍ സൈന്യത്തിന് ആളപായമില്ലെന്നും ഈസ്റ്റേണ്‍ സൈനിക കമാന്‍ഡ് വ്യക്തമാക്കി.

സെപ്തംബര്‍ ആദ്യം അരുണാചല്‍ പ്രദേശിന് സമീപത്ത് ഇന്ത്യന്‍- മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ എന്‍എസ്സിഎന്നിനെതിരെ ഇന്ത്യന്‍ സൈന്യം ശക്തമായ ഓപ്പറേഷന്‍ നടത്തിയിരുന്നു. നാഗാ ഭീകരരുടെ താവളം ആക്രമിച്ച സുരക്ഷാസേന എകെ 47 തോക്കുകളും കണ്ടെത്തിയിരുന്നു.
കഴിഞ്ഞ സെപ്തംബറില്‍ പാക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങള്‍ക്ക് നേരെ ഇന്ത്യന്‍ സൈന്യം സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയിരുന്നു. 2015ല്‍ മ്യാന്‍മാര്‍ അതിര്‍ത്തി കടന്ന ഇന്ത്യന്‍ സൈന്യം നാഗാ തീവ്രവാദികളെ വകവരുത്തിയിരുന്നു. മണിപ്പൂരില്‍ വച്ച് ഇന്ത്യന്‍ സൈന്യത്തെ വകവരുത്തിയ നാഷണലിസ്റ്റ് സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡ് ഉള്‍പ്പെടെയുള്ള ഭീകരസംഘടനകളിലെ 15 അംഗങ്ങളെയാണ് ഇന്ത്യന്‍ സൈന്യം മ്യാന്‍മാര്‍ അതിര്‍ത്തിക്കുള്ളില്‍ കടന്ന് വധിച്ചത്.
Detailed statement attached pic.twitter.com/nbLYMLCqxQ
— EasternCommand_IA (@easterncomd) September 27, 2017












Click it and Unblock the Notifications