പാകിസ്താനെ അതിര്‍ത്തി കടന്ന് തരിപ്പണമാക്കാന്‍ സൈന്യം... ഇനി യുദ്ധം?
ദില്ലി: ഉറി ഭീകരാക്രമണത്തോടെ ഇന്ത്യ-പാകിസ്താന്‍ യുദ്ധത്തിന് കളമൊരുങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇനിയും സംയമനം പാലിച്ച് വെറുതേയിരിക്കാനാവില്ലെന്ന നിലപാടിലാണ് സൈന്യം. കേന്ദ്ര സര്‍ക്കാരിനുളളിലും ഭൂരിപക്ഷം പേര്‍ക്കും ഇതേ നിലപാട് തന്നെയാണ്.
നിയന്ത്രണ രേഖ മറികടന്ന് പാകിസ്താന് ചുട്ടമറുപടി കൊടുക്കണം എന്നാണ് സൈന്യത്തിന്റെ നിലപാട്. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അനുമതി അത്യാവശ്യമാണ്. മോദി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്ത് നിലപാടെടുക്കും എന്നാണ് അറിയേണ്ടത്.
നിയന്ത്രരേഖയിലെ സൈനിക ബറ്റാലിയനുകള്‍ക്കും വ്യോമസേന താവളത്തിനും എന്തിനും തയ്യാറായിരിക്കാനുള്ള നിര്‍ദ്ദേശം ഇപ്പോള്‍ തന്നെ നല്‍കിയിട്ടുണ്ട്. എന്താണ് ഇനി സംഭവിക്കുക? യുദ്ധമല്ലാതെ മറ്റ് വഴികളില്ലേ?

പാകിസ്താന്‍ പഠിക്കുന്നില്ല
ഇന്ത്യക്ക് നേര്‍ക്ക് ഇത്രയേറെ ഭീകരാക്രമണങ്ങള്‍ ഉണ്ടായിട്ടും സൈനികമായ ഒരു മറുപടി ഇന്ത്യ നല്‍കിയിട്ടില്ല. പക്ഷേ പാകിസ്താന്‍ അത് വീണ്ടും വീണ്ടും ദുരുപയോഗം ചെയ്തുകൊണ്ടിരിക്കുകയാണ്.

മറുടി
ഇനി പാകിസ്താന് മറുപടി കൊടുത്തേ പറ്റൂ എന്നാണ് സൈന്യം പറയുന്നത്. അതിന് വേണ്ടി നിയന്ത്രണ രേഖ മറികടന്നുള്ള ആക്രമണം തന്നെ വേണം.

സര്‍ക്കാര്‍ പറയണം
നിയന്ത്രണ രേഖ മറികടന്നുള്ള ഏത് ആക്രമണത്തിനും സര്‍ക്കാരിന്റെ നയപരമായ തീരുമാനം അത്യാവശ്യമാണ്. അതിന് കാത്തിരിക്കുകയാണ് സൈന്യം.

ഇനിവേണ്ട
ഇനി ഇന്ത്യക്ക് നേരെ ഇത്തരം കുത്സിത പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്ന് പാകിസ്താനോട് പറയാന്‍ മാത്രമാണ് നിയന്ത്രണ രേഖ കടന്നുള്ള ആക്രമണം നടത്തേണ്ടത് എന്നാണ് മുന്‍ സൈനിക ഉദ്യോഗസ്ഥരും പറയുന്നത്.

പണ്ട്
ഇന്ത്യയ്ക്കകത്ത് ഭീകരരെ ഉപയോഗിച്ച് പാകിസ്താന്‍ ആക്രമണം നടത്തുമ്പോള്‍ അതിര്‍ത്തിക്കിപ്പുറം നിന്നുകൊണ്ടാണ് ഇന്ത്യ മറുപടി കൊടുത്തിരുന്നത്. ശക്തമായ മോര്‍ട്ടാര്‍ ആക്രമണവും ഷെല്‍ ആക്രമണങ്ങളും അന്ന് നടത്തിയിരുന്നു. ഇനി അത് പോര.

ഭീകര കേന്ദ്രങ്ങള്‍
നിയന്ത്രണ രേഖയ്ക്കപ്പുറത്ത് പാക് അധീന കശ്മീരില്‍ പ്രവര്‍ത്തിക്കുന്ന ഭീകരകേന്ദ്രങ്ങള്‍ തകര്‍ക്കണം എന്നതാണ് മറ്റൊരു ആവശ്യം. അതിന് അതിര്‍ത്തി കടന്നേ പറ്റൂ.

റോക്കറ്റുകള്‍
90 കിലോമീറ്റര്‍ ദൂരപരിധിയുള്ള സെര്‍ച്ച് റോക്കറ്റുകളോ 290 കിലോമീറ്റര്‍ പരിധിയുള്ള ബ്രഹ്മോസ് മിസൈലുകളോ ഉപയോഗിച്ച് പാക് അധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ക്കാവുന്നതാണ്.

വ്യോമാക്രമണം
മിറാഷ്, ജാഗ്വാര്‍സ്, സുഖോയ് യുദ്ധ വിമാനങ്ങള്‍ ഉപയോഗിച്ചും പാക് അധീന കശ്മീരിലെ ഭീകര താവളങ്ങള്‍ തകര്‍ക്കാം. ലേസര്‍ ഗൈഡഡ് സ്മാര്‍ട്ട് ബോംബുകളോ ക്ലസ്റ്റര്‍ ബോംബുകളോ ഉപയോഗിക്കാവുന്ന യുദ്ധവിമാനങ്ങളാണിവ.

പാകിസ്താന്
പത്താകോട്ട് ഭീകരാക്രമണം നടന്നപ്പോള്‍ പാകിസ്താന്റെ ഭാഗത്ത് നിന്ന് പ്രതികരണം വന്നിരുന്നു. അവരുടെ അന്വേഷണ സംഘം പത്താന്‍കോട്ടിലെത്തി തെളിവെടുപ്പും നടത്തിയിരുന്നു. എന്നാല്‍ ഉറി ഭീകരാക്രമണത്തെ കുറിച്ച് അവര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അണ്വായുധമുള്ള രാജ്യം
സ്വന്തമായി അണ്വായുധം ഉള്ള രാജ്യമാണ് പാകിസ്താന്‍. ഇന്ത്യ ആക്രമണം തുടങ്ങിയാല്‍ പിന്നൈ അവര്‍ വെറുതേയിരുന്നോളണം എന്നും ഇല്ല. അതുകൊണ്ട് തന്നെ യുദ്ധസമാനമായ ഒരു അന്തരീക്ഷത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.












Click it and Unblock the Notifications