പാക് താരങ്ങളുടെ സിനിമാ റിലീസ്; തങ്ങളെ വലിച്ചിഴയ്ക്കരുതെന്ന് ആര്‍മി
സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കണമെങ്കില്‍ 5 കോടിരൂപ ആര്‍മിക്ക് സംഭാവന ചെയ്യണമെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന(എംഎന്‍എസ്) അറിയിച്ചിരുന്നു.
ദില്ലി: പാക്കിസ്ഥാന് താരങ്ങള്‍ അഭിനയിച്ച സിനിമ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തങ്ങളെ വിഷയത്തില്‍ വലിച്ചിഴയ്ക്കരുതെന്ന് ഇന്ത്യന്‍ ആര്‍മി. സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കണമെങ്കില്‍ 5 കോടിരൂപ ആര്‍മിക്ക് സംഭാവന ചെയ്യണമെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന(എംഎന്‍എസ്) അറിയിച്ചിരുന്നു.
ഇന്ത്യന്‍ ആര്‍മി രാഷ്ട്രീയമില്ലാത്തതും മതേതരമായതുമാണ്. ആര്‍മിയെ ഇതുപോലുള്ള വിഷയത്തില്‍ വലിച്ചഴയ്ക്കരുത്. ആര്‍മിയുടെ കാര്യത്തില്‍ ആരെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്നും റിട്ടയര്‍ ചെയ്ത ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് പ്രതികരിച്ചു. ആര്‍മിക്ക് ഫണ്ടിനുവേണ്ടി മറ്റുള്ളവരോട് ചോദിക്കേണ്ട കാര്യമില്ലെന്ന് മുന്‍ ആര്‍മി കമാന്‍ഡര്‍ ലഫ്. ജനറല്‍ ബിഎസ് ജസ്വാള് പറഞ്ഞു.

ആര്‍മിയിലേക്ക് ആരെക്കൊണ്ടെങ്കിലും നിര്‍ബന്ധിച്ച് ഫണ്ട് കൊടുപ്പിക്കേണ്ട കാര്യമില്ല. ഏതെങ്കിലും സിനിമാ നിര്‍മാതാവിന് ഫണ്ട് നല്കണമെങ്കില് കൊടുക്കാം. അത് ഏത് ഇന്ത്യന്‍ പൗരനും നല്കുന്നതുപോലെതന്നെയാണ്. ഫണ്ട് കൊടുക്കാന്‍ ആരെങ്കിലും നിര്‍ബന്ധിക്കുകയോ ഏതെങ്കിലും രാഷ്ട്രീയ വിഷയമോ ആവശ്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദീപാവലിക്ക് റിലീസ് ചെയ്യാനൊരുങ്ങുന്ന കരണ്‍ ജോഹറിന്റെ എ ദില്‍ ഹെ മുഷ്കില്‍ എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ വിവാദം. സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പാക്കിസ്ഥാന് താരമാണ്. എന്നാല്‍, നിലവില്‍ ഇന്ത്യ പാക്കിസ്ഥാന് സംഘര്‍ഷമുള്ളപ്പോള്‍ പാക് താരങ്ങളുടെ സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നാണ് എംഎന്‍എസ്സിന്റെ നിലപാട്.
-
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ഗ്ലാസ് അല്ല ബക്കറ്റ്; കോഴിക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി 'പെട്ടു', അച്ചടിച്ച പോസ്റ്റര്‍ ഒഴിവാക്കേണ്ടി വരും -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
ഉള്ളുരുകിയ പ്രാര്‍ഥനയില്‍ എന്നുമുണ്ടാകും; മുസ്ലിം ലീഗിനോട് കടപ്പെട്ടിരിക്കുന്നു എന്ന് എംകെ മുനീര്‍ -
വോട്ട് പിടിക്കാൻ 40 ലക്ഷം മാത്രം! സ്ഥാനാർത്ഥികളുടെ ചിലവ് നിശ്ചയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം












Click it and Unblock the Notifications