ഭീകരരെ പിടിക്കാന്‍ സൈന്യത്തിന്റെ പുതിയ തന്ത്രം: വിദേശ നിര്‍മിത റഡാറുകൾ ഭീകരരെ വീഴ്ത്തും!!
ജനസാന്ദ്രതയേറിയ പ്രദേശങ്ങളിൽ നിന്ന് ഭീകരരെ കണ്ടെത്താനുള്ള ബുദ്ധിമുട്ടുകൾ ഇല്ലാതാക്കുകയാണ് ലക്ഷ്യം
ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരവിരുദ്ധ പോരാട്ടങ്ങൾക്കെതിരെ ഒളിഞ്ഞിരിക്കുന്ന ഭീകരരെ കണ്ടെത്താന്‍ സൈന്യത്തിന്റെ പുതിയ തന്ത്രം. വാൾ റഡാറുകളാണ് ഇന്ത്യൻ സൈന്യം ഉപയോഗിക്കാൻ പദ്ധതിയിടുന്നത്. അമേരിക്കയിൽ നിന്നും ഇസ്രായേലിൽ നിന്നും ഇത്തരത്തിലുള്ള റഡാറുകൾ ഇന്ത്യ ഇറക്കുമതി ചെയ്തിട്ടുണ്ട്.
ഭീകരവിരുദ്ധ ഓപ്പറേഷനിടെ കെട്ടിടങ്ങള്‍ക്കും വീടുകൾക്കും ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന ഭീകരരെ എളുപ്പം കണ്ടെത്തി പിടികൂടാനാണ് ഇത്തരം ഹൈടെക് റഡാറുകൾ ഉപയോഗിക്കുക. ചില സൈനിക വിഭാഗങ്ങൾ ഇതിനകം തന്നെ ഇത്തരം റഡാറുകൾ ഓപ്പറേഷന് വേണ്ടി ഉപയോഗിക്കുന്നുണ്ടെന്നും ചില സൈനിക വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒളിഞ്ഞിരിക്കുന്ന ഭീകരരെ കണ്ടെത്തുന്നതിൽ സൈന്യം പരാജയപ്പെടുന്നത് ഒഴിവാക്കാനാണ് സൈന്യത്തിന്റെ നിർണ്ണായ നീക്കം. ജനസാന്ദ്രതയേറിയ പ്രദേശങ്ങളിൽ നിന്ന് ഭീകരരെ കണ്ടെത്താനുള്ള ബുദ്ധിമുട്ടുകൾ ഇല്ലാതാക്കുകയാണ് ലക്ഷ്യം.

റഡാറുകളിൽ ഘടിപ്പിച്ചിട്ടുള്ള മൈക്രോവേവ് റേഡിയേഷനാണ് ചവരുകൾക്കപ്പുറത്ത് ഒളിഞ്ഞിരിക്കുന്ന ഭീകരരുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് വിവരം നൽകുക. ചുവരുകൾ, കോണ്‍ക്രീറ്റ് ചുവരുകള്‍ എന്നിവയ്ക്കുള്ളിലുള്ള ഭീകരരുടെ സാന്നിധ്യവും റഡാറിന് നൽകാൻ കഴിയും.
ബെംഗളൂരു കേന്ദ്രമാക്കി പ്രവർത്തിയ്ക്കുന്ന ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് ഓർഗനൈസേഷന്റെ ഇലക്ട്രോണിക്സ് ആൻഡ് റഡാർ ഡെവലപ്പ്മെന്റ് എസ്റ്റാബ്ലിഷ്മെന്റും ഇത്തരത്തിലുള്ള റഡാറുകൾ വികസിപ്പിച്ചെടുക്കാനുള്ള ശ്രമം നടത്തിവരികയാണ്. 2016 ജൂലൈ എട്ടിന് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരന് ബർഹാന്‍ വാനിയെ കണ്ടെത്തി വധിക്കുന്നത് മൂന്ന് റൗണ്ട് തിരച്ചിൽ നടത്തിയ ശേഷമാണ് ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുകയെന്ന ഉദ്ദേശ്യവും ഇതിന് പിന്നിലുണ്ട്.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications