കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീകരരെ പിടിക്കാന്‍ സൈന്യത്തിന്‍റെ പുതിയ തന്ത്രം: വിദേശ നിര്‍മിത റഡാറുകൾ ഭീകരരെ വീഴ്ത്തും!!

ജനസാന്ദ്രതയേറിയ പ്രദേശങ്ങളിൽ നിന്ന് ഭീകരരെ കണ്ടെത്താനുള്ള ബുദ്ധിമുട്ടുകൾ ഇല്ലാതാക്കുകയാണ് ലക്ഷ്യം

Google Oneindia Malayalam News

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരവിരുദ്ധ പോരാട്ടങ്ങൾക്കെതിരെ ഒളിഞ്ഞിരിക്കുന്ന ഭീകരരെ കണ്ടെത്താന്‍ സൈന്യത്തിന്‍റെ പുതിയ തന്ത്രം. വാൾ റഡാറുകളാണ് ഇന്ത്യൻ സൈന്യം ഉപയോഗിക്കാൻ പദ്ധതിയിടുന്നത്. അമേരിക്കയിൽ നിന്നും ഇസ്രായേലിൽ നിന്നും ഇത്തരത്തിലുള്ള റഡാറുകൾ ഇന്ത്യ ഇറക്കുമതി ചെയ്തിട്ടുണ്ട്.

ഭീകരവിരുദ്ധ ഓപ്പറേഷനിടെ കെട്ടിടങ്ങള്‍ക്കും വീടുകൾക്കും ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന ഭീകരരെ എളുപ്പം കണ്ടെത്തി പിടികൂടാനാണ് ഇത്തരം ഹൈടെക് റഡാറുകൾ ഉപയോഗിക്കുക. ചില സൈനിക വിഭാഗങ്ങൾ ഇതിനകം തന്നെ ഇത്തരം റഡാറുകൾ ഓപ്പറേഷന് വേണ്ടി ഉപയോഗിക്കുന്നുണ്ടെന്നും ചില സൈനിക വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഇന്‍റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒളിഞ്ഞിരിക്കുന്ന ഭീകരരെ കണ്ടെത്തുന്നതിൽ സൈന്യം പരാജയപ്പെടുന്നത് ഒഴിവാക്കാനാണ് സൈന്യത്തിന്‍റെ നിർണ്ണായ നീക്കം. ജനസാന്ദ്രതയേറിയ പ്രദേശങ്ങളിൽ നിന്ന് ഭീകരരെ കണ്ടെത്താനുള്ള ബുദ്ധിമുട്ടുകൾ ഇല്ലാതാക്കുകയാണ് ലക്ഷ്യം.

-army-2

റ‍ഡാറുകളിൽ ഘടിപ്പിച്ചിട്ടുള്ള മൈക്രോവേവ് റേഡിയേഷനാണ് ചവരുകൾക്കപ്പുറത്ത് ഒളിഞ്ഞിരിക്കുന്ന ഭീകരരുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് വിവരം നൽകുക. ചുവരുകൾ, കോണ്‍ക്രീറ്റ് ചുവരുകള്‍ എന്നിവയ്ക്കുള്ളിലുള്ള ഭീകരരുടെ സാന്നിധ്യവും റഡാറിന് നൽകാൻ കഴിയും.

ബെംഗളൂരു കേന്ദ്രമാക്കി പ്രവർത്തിയ്ക്കുന്ന ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്പ്മെന്‍റ് ഓർഗനൈസേഷന്‍റെ ഇലക്ട്രോണിക്സ് ആൻഡ് റഡാർ ഡെവലപ്പ്മെന്‍റ് എസ്റ്റാബ്ലിഷ്മെന്‍റും ഇത്തരത്തിലുള്ള റഡാറുകൾ വികസിപ്പിച്ചെടുക്കാനുള്ള ശ്രമം നടത്തിവരികയാണ്. 2016 ജൂലൈ എട്ടിന് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരന്‍ ബർഹാന്‍ വാനിയെ കണ്ടെത്തി വധിക്കുന്നത് മൂന്ന് റൗണ്ട് തിരച്ചിൽ നടത്തിയ ശേഷമാണ് ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുകയെന്ന ഉദ്ദേശ്യവും ഇതിന് പിന്നിലുണ്ട്.

English summary
With an aim to detect terrorists who hide behind walls or in houses in Kashmir, the Army has started using "through the wall" radars to catch jihadis during counter-insurgency operations in the Valley. "A few such radar systems have already been imported from the United States and Israel," a top source in the Army said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X