സൈനിക വാഹനം 300 താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞു; 5 സൈനികർക്ക് വീരമൃത്യു, 8 പേർക്ക് പരിക്ക്
സൈനിക വാഹനം കൊക്കയിലേക്ക് മറിച്ച് 5 സൈനികർക്ക് വീരമൃത്യു. ജമ്മു കാശ്മീരിലെ പൂഞ്ച് മേഖലയിലാണ് അപകടം. വാഹനം 300 അടി താഴ്ചയിലേക്കാണ് .അപകടത്തിൽ എട്ടോളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.
ബനോയ് ജില്ലയിലേക്ക് പോകുകയായിരുന്നു വാഹനം. ഇതിനിടയിൽ വൈകീട്ട് 5.40 ഓടെ ഗരോവയിൽ വെച്ചാണ് അപകടം നടന്നത്. പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്. ഡ്രൈവറടക്കം പത്ത് സൈനികർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.ഇവരെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.













Click it and Unblock the Notifications