• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഗംഗയുടെ പരിശുദ്ധി വീണ്ടെടുക്കാന്‍ അതുല്യ ഗംഗ, യുവാക്കളില്‍ അവബോധത്തിന് വിരമിച്ച സൈനികരുടെ കൂട്ടായ്മ

ഇന്ത്യയുടെ പുണ്യ പരിപാവന നദിയായ ഗംഗയുടെ പരിശുദ്ധി വീണ്ടെടുക്കാന്‍ കൂട്ടായ്മയുമായി വിരമിച്ച സൈനികര്‍. ഇന്ത്യയുടെ ആത്മാവ് ഈ നദിയിലാണെന്ന് ഇവര്‍ പറയുന്നു. അതുല്യ ഗംഗ എന്ന പദ്ധതിയാണ് ഇവര്‍ ഒരുക്കുന്നത്. ഡിസംബര്‍ 15ന് ഇവര്‍ ഈ പദ്ധതി ആരംഭിക്കാന്‍ പോവുകയാണ്. ലെഫ്. കേണല്‍ ഹേം ലോഹുമി, ഗോപാല്‍ ശര്‍മ, കേണല്‍ മനോജ് കേശ്വര്‍, എന്നിവര്‍ ചേര്‍ന്നാണ് ഈ സംരംഭം ആരംഭിക്കുന്നത്. മൂന്ന് കാര്യങ്ങളില്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം, പരികര്‍മ, മലിനീകരണം. ജനങ്ങള്‍ എന്നിവയെ കേന്ദ്രീകരിച്ചുള്ള ശ്രമങ്ങള്‍ ഗംഗയുടെ പഴയ പ്രതാപം വീണ്ടെടുക്കുമെന്ന് ഇവര്‍ വിശ്വസിക്കുന്നു.

പ്രകൃതി, സാഹസികത, സംസ്‌കാരം, പൗരാണിക ശാസ്ത്രം, ചരിത്രം എന്നിവ സമന്വയിപ്പിച്ചുള്ള പദ്ധതിയാണിത്. അതുല്യ ഗംഗയിലൂടെ ലക്ഷ്യമിടുന്നത് യുവാക്കളില്‍ അവബോധം ഉണ്ടാക്കുകയാണ്. കാരണം അവരാണ് രാജ്യത്തിന്റെ നട്ടെല്ല്. കഴിഞ്ഞ 1600 വര്‍ഷത്തിനിടെ പരികര്‍മം നേടിയെടുക്കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. ദീര്‍ഘദൂരമുള്ള യാത്രയാണിത്. 20 തരം യാത്രകളാണ് ഈ ലോകത്തുള്ളത്. എന്നാല്‍ ഇത് ഏതൊക്കെയാണെന്ന് ഇന്ത്യ കണ്ടെത്തിയിട്ടില്ല. 5000 കിലോ മീറ്റര്‍ യാത്രയാണ് ഞങ്ങള്‍ നയക്കുന്നത്. ഇത് ചരിത്രത്തിലെ ആദ്യത്തെ ദൈര്‍ഘ്യമേറിയ കാല്‍നടയാത്രയാണ്. സാഹസികത ഇഷ്ടപ്പെടുന്നവരെ ഇത് ആകര്‍ഷിക്കുമെന്ന് കേണല്‍ മനോജ് കേശ്വര്‍ പറഞ്ഞു.

മലിനീകരണമാണ് ഗംഗയുടെ നാശത്തിന് കാരണം. പല മാലിന്യങ്ങളും ഗംഗയിലാണ് തള്ളിയിരുന്നത്. ഇതിനെതിരെ അടിയന്തര നടപടി വേണം. നദിയെ തീര്‍ത്തും ശ്രദ്ധയില്ലാതെ ചൂഷണം ചെയ്യുകയാണ്. സര്‍ക്കാര്‍ ഗംഗയെ ശുചീകരിക്കാന്‍ പദ്ധതി തയ്യാറാക്കുന്നത് നല്ല കാര്യമാണ്. സര്‍ക്കാരിന് മാത്രമേ എന്തെങ്കിലും ചെയ്യാന്‍ സാധിക്കൂ. ഞങ്ങള്‍ക്ക് അവബോധം ഉണ്ടാക്കാനും യുവാക്കളോട് നദികള്‍ സംരക്ഷിക്കാനായി ആഹ്വാനം ചെയ്യാനും മാത്രമേ സാധിക്കൂവെന്ന് കേണല്‍ മനോജ് പറഞ്ഞു. അതുല്യ ഗംഗ പദ്ധതി ഡിസംബര്‍ 15ന് ആരംഭിച്ച് 2021 ഓഗസ്റ്റ് പത്തിന് അവസാനിക്കും. ഇത് 11 വര്‍ഷത്തെ പദ്ധതിയാണ്. 2020 മുതല്‍ 2030 വരെ പദ്ധതി തുടരും.

5000 ഗ്രാമങ്ങളാണ് ഇവര്‍ പദ്ധതിയുടെ ഭാഗമായി സന്ദര്‍ശിക്കുക. 45 നഗരങ്ങളും സന്ദര്‍ശിക്കും. 220 ദിവസത്തിനുള്ളിലാണ് ഇത് കവര്‍ ചെയ്യുക. ജനങ്ങളുമായി കൂടുതല്‍ സംവദിക്കുക എന്നതായിരുന്നു പദ്ധതികൊണ്ട് ലക്ഷ്യമിട്ടത്. എന്നാല്‍ കോവിഡ് നിയന്ത്രണം കാരണം ഇത് നടക്കാതെ പോവുകയായിരുന്നു. സ്ഥിരമായി ആറ് പേര്‍ ഈ യാത്രയ്‌ക്കൊപ്പമുണ്ടാവും. 150 റിലേ, 20000 ചെറു നടത്തങ്ങള്‍ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. ഓരോ അഞ്ച് കിലോ മീറ്റര്‍ പിന്നിടുമ്പോഴും ഗംഗയിലെ ജലം, ഭൂഗര്‍ഭ ജലം, മണ്ണ് എന്നിവ പരിശോധിക്കും. ആല്‍മരം, തുടങ്ങിയ മരങ്ങളും നടും.

അതേസമയം മറ്റ് അവബോധങ്ങളും ഇതിനൊപ്പമുണ്ടാകുമെന്ന് കേണല്‍ മനോജ് പറയുന്നു. ഭോജ്പൂരിലെ അര്‍ബുദ നിരക്ക് വര്‍ധനവിനെ കുറിച്ചുള്ള അവബോധമുണ്ടാകും. ഇന്ത്യ ഇപ്പോഴും പ്രകൃതിയോട് ഇണങ്ങാന്‍ ശീലിച്ചിട്ടില്ല. ഇന്ത്യയിലെ യുവതലമുറ ഇക്കാര്യത്തില്‍ ശ്രദ്ധിക്കണം. ഗംഗയുടെ അതേ ദുരവസ്ഥയില്‍ കിടക്കുന്ന മറ്റ് നദികളുടെ അവസ്ഥയ്ക്ക് കൂടി ഇതിലൂടെ പരിഹാരമുണ്ടാവാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

cmsvideo
  Central Government Developed Covid Application For Covid Vaccination | Oneindia Malayalam

  English summary
  army veterans athulya ganga initiative for restoring the old glory of river ganga
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X