കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈന്യത്തെ രാഷ്ട്രീയവത്കരിക്കുന്നത് തടയണം; രാഷ്ട്രപതിക്ക് മുന്‍ സൈനിക ഉദ്യോഗസ്ഥരുടെ കത്ത്

Google Oneindia Malayalam News

ദില്ലി: സൈനിക നടപടികള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് നേട്ടത്തിനായി ഉപയോഗിക്കുന്നതിനെതിരെ രാഷ്ട്രപതിക്ക് മുന്‍സൈനികരുടെ പരാതി. കര-നാവിക-വ്യോമ സേനകളിലെ എട്ട് മുന്‍ മോധവികളടക്കം 150 ഓളം മുന്‍ ഉദ്യോഗസ്ഥരാണ് രാഷ്ട്രപതിക്ക് നല്‍കിയ പരാതിയില്‍ ഒപ്പിട്ടിരിക്കുന്നത്.

ramnath-kovind

സൈനിക നടപടികള്‍ രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കുന്നത് തടയണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നരേന്ദ്ര മോദിയുടെ സേനയെന്നാണ് ചില രാഷ്ട്രീയ നേതാക്കള്‍ സൈന്യത്തെ വിശേഷിപ്പിച്ചിരിക്കുന്നത് . ഇത് ശരിയല്ലെന്നും, യുണിഫോം ഉള്‍പ്പടേയുള്ള സൈനിക അടയാളങ്ങള്‍ തിരഞ്ഞെടുപ്പ് നേട്ടത്തിനായി ഉപയോഗിക്കുന്നത് തടയണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

<strong>ബിജെപി പ്രരണങ്ങള്‍ക്ക് ആവേശം പകരാന്‍ നരേന്ദ്ര മോദി ഇന്ന് കോഴിക്കോട്, ലക്ഷ്യം രാഹുലും ലീഗും?</strong>ബിജെപി പ്രരണങ്ങള്‍ക്ക് ആവേശം പകരാന്‍ നരേന്ദ്ര മോദി ഇന്ന് കോഴിക്കോട്, ലക്ഷ്യം രാഹുലും ലീഗും?

പാകിസ്താന്‍ പിടിയില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍റെ ചിത്രങ്ങള്‍ തിരഞ്ഞെടുപ്പ് പോസ്റ്ററുകളില്‍ ഉപയോഗിക്കുന്നതും ഇവര്‍ എതിര്‍ക്കുന്നു. മുന്‍ കാലങ്ങളിലും അതിര്‍ത്തിയില്‍ സൈനിക നടപടികള്‍ ഉണ്ടായിട്ടുണ്ട്. അന്നതൊന്നും ആരും രാഷ്ട്രീയ വത്കരിച്ചില്ലെങ്കിലും ഇപ്പോള്‍ നടക്കുന്നത് അതിന് വിഭിന്നമായ കാര്യങ്ങളാണെന്നും മുന്‍ സൈനികര്‍ ചൂണ്ടിക്കാട്ടുന്നു.

ലോക്സഭ തിരഞ്ഞെടുപ്പ്: കേരളത്തിലെ മണ്ഡലങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം

English summary
Army veterans, including eight ex-chiefs, write to President Ram Nath Kovind to stop politicisation of armed forces for elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X