കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേരാ സച്ചയ്ക്ക് ആയുധ പരിശീലനം! 2010ല്‍ സൈന്യം വിലക്കി, പിന്നീട് സംഭവിച്ചത്, എല്ലാത്തിനും പിന്തുണ!

ആയുധ പരിശീലനം നല്‍കിയതിനെ തുടര്‍ന്ന് സൈന്യം മുന്നറിയിപ്പ് നല്‍കിയിരുന്നു

Google Oneindia Malayalam News

ചണ്ഡിഗഡ്: വിവാദ ആള്‍ദൈവം ഗുര്‍മീത് സിംഗ് തലവനായ ദേരാ സച്ചയ്ക്ക് ആയുധ പരിശീലനം ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. 2010ല്‍ ഹരിയാനയിലെ സിര്‍സിയിലുള്ള ദേരാ സച്ചാ ആസ്ഥാനത്ത് ആയുധ പരിശീലനം നല്‍കിവന്നിരുന്നുവെന്നും തുടര്‍ന്ന് സൈന്യം മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നുമാണ് വിവരം. ഇന്‍റലിജന്‍സ് ഏജന്‍സികള്‍ക്ക് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു മുന്നറിയിപ്പ് നല്‍കിയത്.

ബലാത്സംഗക്കേസില്‍ വിവാദ ആള്‍ദൈവം ഗുര്‍മീത് സിംഗിന് ശിക്ഷ വിധിക്കാനിരിക്കെ ഹരിയാനയിലെ സിര്‍സ കനത്ത സുരക്ഷാ വലയത്തില്‍. തിങ്കളാഴ്ചയാണ് കേസില്‍ സിംഗ് കുറ്റക്കാരനെന്ന് വിധിച്ച സിബിഐ കോടതി ശിക്ഷ വിധിക്കുന്നത്. ശിക്ഷ വിധിക്കുന്നത് മുന്നില്‍ക്കണ്ട് വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 30,000 ഓളം ദേരാ സച്ചാ സൗദാ അനുയായികളാണ് 1000 ഏക്കര്‍ വിസ്തൃതിയുള്ള ദേര സച്ചായുടെ ആസ്ഥാനത്ത് തടിച്ചുകൂടിയിട്ടുള്ളത്. ഇവരില്‍ ഭൂരിഭാഗം ജനങ്ങളെയും ഞായറാഴ്ച വൈകിട്ട് തന്ന പോലീസും സൈന്യവും ഇടപെട്ട് ഒഴിപ്പിച്ചിരുന്നു. റോത്തക് ജില്ലയിലേയ്ക്ക് ഗുര്‍മീത് സിംഗിന്‍റെ അനുയായികളെ പ്രവേശിപ്പിക്കില്ലെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

 മുന്‍ സൈനികനെ ഉപയോഗിച്ച്

മുന്‍ സൈനികനെ ഉപയോഗിച്ച്

ഒരു മുന്‍ സൈനികനെ ഉപയോഗിച്ച് സിര്‍സയിലെ ദേരാ സച്ചാ ആസ്ഥാനത്ത് അനുയായികള്‍ക്ക് ആയുധപരിശീലനം നല്‍കിവന്നിരുന്നുവെന്നാണ് ഇന്‍റലിജന്‍സ് ഏജന്‍സികള്‍ കണ്ടെത്തിയത്. എന്നാല്‍ ആസ്ഥാനത്ത് നടത്തിയ പരിശോധനയില്‍ ആയുധങ്ങള്‍ ശേഖരിച്ചതിന്‍റെ തെളിവുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

 2014ല്‍ വീണ്ടും തലപൊക്കി

2014ല്‍ വീണ്ടും തലപൊക്കി

സിര്‍സയിലെ ദേരാ സച്ചാ സൗദ ആസ്ഥാനത്ത് ആയുധ പരിശീലനം നല്‍കുന്നുണ്ടെന്ന് കണ്ടെത്തിയ സംഭവത്തില്‍ സൈന്യം മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും പിന്നീട് 2014ല്‍ വീണ്ടും രാം നാഥ് എന്ന മറ്റൊരു ആള്‍ദൈവത്തിന്‍റെ പോലീസ് അറസ്റ്റ് തടയുന്നതിന് വേണ്ടി വേണ്ടി ദേരാ സച്ചാ അനുയായികള്‍ വീണ്ടും ആയുധം കയ്യിലെടുത്തിരുന്നു. കോടയതിയലക്ഷ്യ കേസിലായിരുന്നു പോലീസ് ഇയാളെ അറസ്റ്റ് ചെയ്യാനൊരുങ്ങിയത്. ആറ് പേരുടെ മരണത്തിനിടയാക്കിയ അപകടത്തെ തുടര്‍ന്നായിരുന്നു പോലീസ് നടപടികള്‍.

 കോടതി നടപടികള്‍

കോടതി നടപടികള്‍

രാം നാഥ് എന്ന മറ്റൊരു ആള്‍ദൈവത്തിന്‍റെ പോലീസ് അറസ്റ്റിനെ പ്രതിരോധിക്കുന്നതിനായി ദേരാ സച്ചാ അനുയായികള്‍ ആയുധം കയ്യിലെടുത്തിരുന്നുവെങ്കിലും സംഭവത്തില്‍ പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോ
ടതി ദേരാ സച്ചാ സൗദയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയായിരുന്നു. അന്വേഷണത്തില്‍ ഒന്നും കണ്ടെത്താനായില്ലെന്ന് പിന്നീട് കോടതി 2015ല്‍ വിധിയ്ക്കുകയും ചെയ്തു. ഇതോടെ ദേരാ സച്ചയുടെ ആയുധ പരിശീലനം സൈന്യത്തിന്‍റെ മുന്നറിയിപ്പില്‍ മാത്രമായി ഒതുങ്ങുകയും ചെയ്തു.

ആശ്രമത്തിനുള്ളില്‍ ആയുധ പരിശീലനം

ആശ്രമത്തിനുള്ളില്‍ ആയുധ പരിശീലനം

സത്ലോക് ആശ്രമത്തിനുള്ളില്‍ ആയുധ പരിശീലനം നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതി സ്വമേധയാ റിപ്പോര്‍ട്ട് തേടിയിരുന്നു. 2014 ഡിസംബര്‍ നാലിന് ഹരിയാന സര്‍ക്കാറും വിഷയത്തില്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. കേസിലെ അമിക്കസ് ക്യൂറിയായിരുന്ന അനുപം ഗുപ്ത കോടതിയുടെ മുമ്പാകെ കോടതി നല്‍കിയ മുന്നറിയിപ്പും സമര്‍പ്പിച്ചിരുന്നു.

 ആയുധങ്ങള്‍ പിടിച്ചെടുത്തു

ആയുധങ്ങള്‍ പിടിച്ചെടുത്തു

ഹരിയാന, പഞ്ചാബ് എന്നീ എന്നിവിടങ്ങളിലെ 130 ദേരാ സച്ചാ കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡില്‍ വടികളുതം ദണ്ഡുകളും പെട്രോള്‍ നിര്‍മിക്കുന്നതിനുള്ള സാമഗ്രികളും സുരക്ഷാ സേന കണ്ടെടുത്തിരുന്നു. ശനിയാഴ്ചയായിരുന്നു സംഭവം. സിര്‍സ ക്യാമ്പസിനുള്ളില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്ന് രണ്ട് എകെ 47 തോക്കുകളും പോലീസ് കണ്ടെടുത്തിരുന്നു.

 കോടതി വിധി അക്രമത്തിലേയ്ക്ക്

കോടതി വിധി അക്രമത്തിലേയ്ക്ക്

വിവാദ ആൾ ദൈവം ഗുർമിത് റാം റഹീമിനെതിരെയുള്ള ബലാത്സംഗക്കേസിന്റെ വിധി വെള്ളിയാഴ്ചയായിരുന്നു പ്രസ്താവിച്ചത്. കേസിൽ ഗുർമീത് കുറ്റക്കാരനാണെന്ന് വിധിച്ച കോടതി ശിക്ഷ വിധിക്കുന്നത് തിങ്കളാഴ്ചത്തേയ്ക്ക് മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. വിധി പ്രസ്താവിക്കുന്നതിന് മുന്നോടിയായി പഞ്ച്ഗുളയിലും ഹരിയാനയുടെ വിവിധ ഭാഗങ്ങളുമായി തടിച്ചുകൂടിയ ആള്‍ദൈവത്തിന്‍റെ അനുയായികളാണ് സംസ്ഥാനത്ത് അക്രമം അഴിച്ചു വിട്ടത്. പ്രക്ഷോഭത്തിൽ മുപ്പതിലേറെ പേർ മരിക്കുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു

മരണം മുപ്പത് കടന്നു

മരണം മുപ്പത് കടന്നു

സിബിഐ കോടതി ബലാത്സംഗക്കേസിലെ വിധി പ്രഖ്യാപിച്ച പഞ്ച്ഗുളയില്‍ 30 പേരും സിര്‍സയില്‍ ആറ് പേരുമാണ് കോടതി വിധിയെ തുടര്‍ന്നുണ്ടായ അക്രമത്തില്‍ കൊല്ലപ്പെട്ടത്. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിന്‍റെ ഭാഗമായി പോലീസിന് പുറമേ കേന്ദ്ര സേനയെ വിന്യസിച്ചിരുന്നുവെങ്കിലും അക്രമങ്ങള്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നില്ല.

 പുറത്തറിഞ്ഞത് ഊമക്കത്തില്‍

പുറത്തറിഞ്ഞത് ഊമക്കത്തില്‍

2002ല്‍ സിര്‍സയിലെ ദേരാ സച്ചാ ആശ്രമത്തില്‍ അനുയായിരുന്ന സ്ത്രീയെ ഒന്നിലധികം തവണ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. കേസില്‍ 2007 മുതല്‍ തന്നെ സിംഗിനെതിരെ കോടതി നടപടികള്‍ ആരംഭിച്ചിരുന്നു. എ ബി വാജ്പേയ് പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച പഞ്ചാബ് & ഹരിയാന കോടതി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ഊമക്കത്ത് ലഭിച്ചതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്.

English summary
Were Dera Sacha Sauda followers given arms training inside its Sirsa headquarters? The question has lingered in the minds of many ever since Army intelligence red-flagged the issue in December 2010.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X