കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്നറിയിപ്പ് കിട്ടിയിട്ടും സൈന്യം നോക്കിയിരുന്നു... ഉറിയില്‍ പിഴച്ചത് നമുക്ക് തന്നെ?

  • By Desk
Google Oneindia Malayalam News

ദില്ലി: ഉറി ഭീകരാക്രമണത്തില്‍ പാകിസ്താനെ കുറ്റം പറയുന്നതിന് മുമ്പ് ഇന്ത്യ സ്വയം ഒന്ന് ആലോചിക്കേണ്ടതുണ്ടോ? പുറത്ത് വരുന്ന വിവരങ്ങള്‍ അങ്ങനെയൊരു സൂചനയും നല്‍കുന്നുണ്ട്.

ഭീകരാക്രമണം നടക്കുന്നതിന് മൂന്ന് ദിവസം മുമ്പ് തന്നെ സൈന്യത്തിന് അത് സംബന്ധിച്ച് രഹസ്യ വിവരം ലഭിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. പക്ഷേ അതിനനുസരിച്ച് സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ സൈന്യത്തിന് വലിയ വീഴ്ച സംഭവിച്ചോ?

സുരക്ഷാവീഴ്ചയുണ്ടായതായി പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ തന്നെ സമ്മതിക്കുന്നു. വിവരം കിട്ടിയിട്ടും എന്തുകൊണ്ട് നമുക്ക് ആ ആക്രമണം തടയാനായില്ല?

രഹസ്യ വിവരം

രഹസ്യ വിവരം

ഉറിയിലെ സൈനിക കേന്ദ്രത്തില്‍ ഭീകരാക്രമണം നടക്കുന്നതിന് മൂന്ന് ദിവസം മുമ്പ് തന്നെ ഇത് സംബന്ധിച്ച് സൈന്യത്തിന് രഹസ്യ വിവരം കിട്ടിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നിട്ട് എന്താണ് സംഭവിച്ചത്.

ലഷ്‌കര്‍ ഭീകരര്‍

ലഷ്‌കര്‍ ഭീകരര്‍

എട്ട് ലഷ്‌കര്‍ ഭീകരര്‍ അതിര്‍ത്തി കടന്ന് എത്തിയ കാര്യം സെപ്തംബര്‍ 15 ന് തന്നെ രഹസ്യാന്വേഷണ ഏജന്‍സികള്‍ അറിഞ്ഞിരുന്നു. തുടര്‍ന്ന് സൈനിക താവളത്തിന് ഭീഷണിയുണ്ടെന്ന കാര്യം സൈന്യത്തെ അറിയിച്ചിരുന്നുവത്രെ.

ഒന്നും ചെയ്തില്ലേ

ഒന്നും ചെയ്തില്ലേ

ഇത്തരം ഒരു മുന്നറിയിപ്പ് കിട്ടിയിട്ടും സൈന്യം യാതൊരു കരുതല്‍ നടപടിയും സ്വീകരിച്ചില്ലേ? അപ്രതീക്ഷിത ആക്രമണത്തില്‍ രാജ്യത്തിന് നഷ്ടമായത് 18 ജവാന്‍മാരുടെ ജീവനാണ്.

ഐക്യരാഷ്ട്രസഭ ചേരുമ്പോള്‍

ഐക്യരാഷ്ട്രസഭ ചേരുമ്പോള്‍

ഐക്യരാഷ്ട്രസഭ പൊതുസഭ ചേരുന്ന സമയത്ത് പാകിസ്താനില്‍ നിന്ന് 200 മുതല്‍ 300 വരെ തീവ്രവാദികള്‍ രാജ്യത്തേക്ക് നുഴഞ്ഞ് കയറിയേക്കും എന്ന വിവരവും രഹസ്യാന്വേഷണ ഏജന്‍സികള്‍ കൈമാറിയിട്ടുണ്ട്.

ശ്രദ്ധിച്ചത് കശ്മീര്‍ പ്രശ്‌നം

ശ്രദ്ധിച്ചത് കശ്മീര്‍ പ്രശ്‌നം

കശ്മീര്‍ താഴ് വരയിലെ പ്രശ്‌നങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതാണ് സൈന്യത്തിന് പറ്റിയ പിഴവ് എന്നാണ് വിലയിരുത്തപ്പെടുന്നത്. പക്ഷേ ആ പിഴവിന് നല്‍കേണ്ടി വന്ന വില വളരെ വലുതാണ്.

മന്ത്രിയും പറഞ്ഞു

മന്ത്രിയും പറഞ്ഞു

ഇത് ആരെങ്കിലും ഉന്നയിച്ച ഒരു ആരോപണം ആണെന്ന് പറഞ്ഞ് തള്ളാനും ആകില്ല. സുരക്ഷാ വീഴ്ചയുണ്ടായി എന്ന കാര്യം പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ തന്നെ അംഗീകരിച്ചിട്ടുണ്ട്.

പിഴവുകള്‍ പരിഹരിക്കും

പിഴവുകള്‍ പരിഹരിക്കും

ഇപ്പോള്‍ സംഭവിച്ച പിഴവുകള്‍ എല്ലാം പരിഹരിക്കും എന്ന ഉറപ്പാണ് പ്രതിരോധമന്ത്രി മുന്നോട്ട് വയ്ക്കുന്നത്. പക്ഷേ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെറുതേ വിടില്ലെന്നും പ്രതിരോധ മന്ത്രി പറയുന്നുണ്ട്.

തിരിച്ചടി

തിരിച്ചടി

പാക് അധീന കശ്മീരില്‍ നിയന്ത്രണ രേഖ ലംഘിച്ച് കയറിയ ഇന്ത്യന്‍ സനേ 20 ഭീകകരെ വധിച്ചതായി ചില റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ഒരു ഔദ്യോഗിക സ്ഥിരീകരണവും ഇതുവരെ വന്നിട്ടില്ല.

English summary
On September 15, the intelligence agencies had alerted the Army about the presence of a group of eight Lashker-e-Taiba terrorists across the LoC in Pakistan, waiting for an opportunity to infiltrate into Uri with specific plans to hit the Army base.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X