മ്യാന്‍മറിലെ ഇന്ത്യന്‍ പട്ടാള ഓപ്പറേഷന്‍ ഒരു മുന്നറിയിപ്പ് മാത്രമാണ്...
തീവ്രവാദികളുടെ ആക്രമണത്തിന് മുന്നില്‍ പ്രതിരോധിക്കാനാകാതെ നില്‍ക്കുന്ന സൈന്യം ഒരുകാലത്ത് ഇന്ത്യയ്ക്കുണ്ടായിരുന്നു. പ്രതികരിക്കേണ്ട എന്ന് സന്ദേശം കിട്ടിയിട്ടോ തിരിച്ചടിക്കാനുള്ള സന്ദേശമെത്താന്‍ വൈകിയിട്ടോ പലപ്പോഴും ഇന്ത്യ ഡിഫന്‍സീവായി നിന്നിട്ടുണ്ട്. എന്നാല്‍ അത് പഴയ കഥയെന്ന് കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ് പറയുന്നു. റാത്തോഡ് പറഞ്ഞിട്ട് വേണ്ട ഇത് അറിയാന്‍ എന്നത് വേറെ കാര്യം.
വ്യാഴാഴ്ച തീവ്രവാദികള്‍ നടത്തിയ ആക്രമണത്തിന് ഇന്ത്യന്‍ സൈന്യം നല്‍കിയ ചുട്ട മറുപടിയാണ് റാത്തോഡിനെക്കൊണ്ട് ഇക്കാര്യം എടുത്ത് പറയിപ്പിച്ചത്. ഇന്ത്യന്‍ പട്ടാളത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ മ്യാന്‍മാറിലേക്ക് കടന്ന തീവ്രവാദികളെ അതിര്‍ത്തിക്കപ്പുറം ചെന്നാണ് ഇന്ത്യന്‍ സൈന്യം ആക്രമിച്ചത്. നാഗാലാന്‍ഡ്, മണിപ്പുര്‍ എന്നിവിടങ്ങളില്‍ നിന്നും പിടിച്ചുനില്‍ക്കാനാവാതെ തീവ്രവാദികള്‍ മ്യാന്‍മറിലേക്ക് പിന്മാറുകയായിരുന്നു.

രഹസ്യാന്യേഷണ വിഭാഗം നല്‍കിയ വിവരത്തെ തുടര്‍ന്നാണ് മ്യാന്‍മര്‍ അതിര്‍ത്തിയില്‍ സൈന്യം ആക്രമണം നടത്തിയത്. മ്യാന്‍മര്‍ സര്‍ക്കാരിന്റെ സമ്മതത്തോടെയാണ് ഇത് എന്നാണ് കരുതപ്പെടുന്നത്. ചണ്ഡല്‍ ജില്ലയില്‍ തീവ്രവാദസംഘടനകള്‍ നടത്തിയ ആക്രമണത്തില്‍ 18 സൈനികരാണ് കൊല്ലപ്പെട്ടത്. സൈന്യത്തിന്റെ വാഹനങ്ങള്‍ക്ക് നേരെ തോക്കുകളും സ്‌ഫോടക വസ്തുക്കളുമായി തീവ്രവാദികള്‍ ആക്രമണം നടത്തുകയായിരുന്നു.
തീവ്രവാദി ക്യാംപുകള്‍ ആക്രമിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉത്തരവുണ്ടായിരുന്നു എന്നാണ് റാത്തോഡ് പറയുന്നത്. ഇന്ത്യക്കെതിരായ ഒരു ആക്രമണവും വെച്ചുപൊറുപ്പിക്കില്ല എന്നതാണ് സന്ദേശം. തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന അയല്‍രാജ്യങ്ങള്‍ക്ക് കൂടിയുള്ള മുന്നറിയിപ്പാണ് ഇത്. സൗഹൃദം േേവറെ, തീവ്രവാദത്തോടുള്ള എതിര്‍പ്പ് വേറെ. ഇത് രണ്ടും അതിന്റേതായ രീതിയില്‍ കൊണ്ടുപോകാനറിയാം. അതിന് മാത്രം ഇന്ത്യ ശക്തമാണ് - മന്ത്രി പറയുന്നു.


Click it and Unblock the Notifications