Get Updates
Get notified of breaking news, exclusive insights, and must-see stories!

'അർണബ് ഗോസ്വാമിയെ ഭ്രാന്താശുപത്രിയിൽ അടച്ചിരിക്കുന്നു'.. വൈറലായി പാക് അവതാരകന്റെ വീഡിയോ

Recommended Video

cmsvideo
    അർണബിനു പ്രാന്താണെന്ന് ഭാര്യ | Oneindia Malayalam

    ദില്ലി: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ട്രോള്‍ ചെയ്യപ്പെടുന്ന മാധ്യമപ്രവര്‍ത്തകന്‍ ഒരുപക്ഷേ റിപ്പബ്ലിക് ടിവി തലവന്‍ അര്‍ണബ് ഗോസ്വാമി ആയിരിക്കും. അടുത്തിടെ ഇന്ത്യ പാക് സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ യുദ്ധം വേണമെന്ന തരത്തിൽ മുറവിളി കൂട്ടിയതിന് അർണബ് വിമർശിക്കപ്പെട്ടിരുന്നു. മാത്രമല്ല സച്ചിൻ തെണ്ടുൽക്കറെ അടക്കം രാജ്യദ്രോഹിയാക്കിയതിന് അർണബിന് പൊങ്കാല കിട്ടി.

    അഭിനന്ദൻ വർധമാനെ പാകിസ്താനിൽ നിന്നും വിട്ട് കിട്ടാൻ അർണബിനെ കൈമാറാൻ തയ്യാറാണ് എന്ന തരത്തിലും ട്രോളുകൾ ഇറങ്ങിയിരുന്നു. എന്നാല്‍ ഇന്ത്യക്കാര്‍ മാത്രമല്ല അര്‍ണബിനെ ട്രോളുന്നത്. അത് പാകിസ്താനും ഏറ്റെടുത്തിരിക്കുന്നു. അര്‍ണബ് ഗോസ്വാമിയെ വലിച്ച് കീറി ഒട്ടിക്കുന്ന പാക് അവതാരകന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. പാകിസ്താനിലെ മാധ്യമപ്രവര്‍ത്തകനായ ഫൈസല്‍ ഖുറേഷിയാണ് അര്‍ണബിനെ ട്രോളി രംഗത്ത് വന്നിരിക്കുന്നത്.

    അർണബിന് ട്രോൾ

    അർണബിന് ട്രോൾ

    ബിജെപിയോടും നരേന്ദ്ര മോദിയോടും വ്യക്തമായ ചായ്വ് പ്രകടിപ്പിക്കുന്ന മാധ്യമപ്രവര്‍ത്തകനാണ് അര്‍ണബ് ഗോസ്വാമി എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. അര്‍ണബിന്റെ മോദി ഭക്തി പലപ്പോഴും പരിഹസിക്കപ്പെടാറുണ്ട്. മാത്രമല്ല അര്‍ണബിന്റെ അവതരണ ശൈലിയും പരിഹാസത്തിന് പാത്രമാകാറുണ്ട്.

    പരിഹസിച്ച് പാക് അവതാരകൻ

    പരിഹസിച്ച് പാക് അവതാരകൻ

    ചര്‍ച്ചയ്ക്ക് എത്തുന്ന അതിഥികളെ സംസാരിക്കാന്‍ അനുവദിക്കാതെയും അലറി വിളിച്ചുമൊക്കെയാണ് അര്‍ണബ് തന്റെ പരിപാടി നടത്താറ്. അര്‍ണബിന്റെ ഈ അവതരണ ശൈലിയെ അപ്പാടെ അനുകരിച്ചാണ് പാകിസ്താനിലെ പബ്ലിക് ടിവി അവതാരകന്‍ ഫൈസല്‍ ഖുറേഷി രംഗത്ത് വന്നിരിക്കുന്നത്.

    ദാവൂദ് കറാച്ചിയിൽ

    ദാവൂദ് കറാച്ചിയിൽ

    റിപ്പബ്ലിക് ആരംഭിക്കും മുന്‍പ് ടൈംസ് നൗവിലെ മാധ്യമപ്രവര്‍ത്തകനായിരുന്നു അര്‍ണബ്. അക്കാലത്ത് അര്‍ണബ് ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട് ഒരു വാര്‍ത്ത ചെയ്തിരുന്നു. ദാവൂദ് ഇബ്രാഹിം പാകിസ്താനിലെ കറാച്ചിയിലുണ്ട് എന്ന് ടൈംസ് കണ്ടെത്തി എന്നതായിരുന്നു വാര്‍ത്ത.

    ഭാര്യയുടെ ഫോൺ കോൾ

    ഭാര്യയുടെ ഫോൺ കോൾ

    ദാവൂദ് ഇബ്രാഹിം കറാച്ചിയിലാണ് എന്നതിനുളള തെളിവ് എന്ന തരത്തില്‍ എക്‌സ്‌ക്ലൂസീവായി അവതരിപ്പിച്ചത് ഒരു ഫോണ്‍ കോള്‍ ആയിരുന്നു. ദാവൂദിന്റെ ഭാര്യ മഹ്ജബീന്‍ ഷെയ്ക്ക് എന്ന് അവകാശപ്പെട്ട് ഒരു സ്ത്രീ സംസാരിക്കുന്നതായിരുന്നു ഈ ഫോണ്‍ കോള്‍.

    ദാവൂദ് ഉറങ്ങുന്നു

    ദാവൂദ് ഉറങ്ങുന്നു

    നിങ്ങള്‍ ദാവൂദ് ഇബ്രഹാമിന്റെ ഭാര്യയാണോ എന്ന ചോദ്യത്തിന് മറുവശത്തുളള സ്ത്രീ അതേ എന്ന് ഉത്തരം നല്‍കുന്നു. കറാച്ചിയിലാണോ എന്ന ചോദ്യത്തിനും സ്ത്രീ അതേ എന്ന് ഉത്തരം നല്‍കുന്നു. ദാവൂദ് ഇബ്രാഹിം ഉറങ്ങുകയാണ് എന്നും സ്ത്രീ പറയുന്നു.

    'അർണബിന്റെ ഭാര്യ'

    'അർണബിന്റെ ഭാര്യ'

    ഏറ്റവും വലിയ ബ്രേക്കിംഗ് എന്ന തരത്തില്‍ അര്‍ണബ് അവതരിപ്പിച്ച ഈ വാര്‍ത്തയെ അനുകരിച്ചാണ് ഫൈസല്‍ ഖുറേഷിയുടെ പരിഹാസം. ചാനലില്‍ ലൈവ് നടക്കുമ്പോള്‍ ഫൈസല്‍ ഒരു മൊബൈല്‍ എടുത്ത് ഫോണ്‍ ചെയ്യുന്നതായി അഭിനയിക്കുന്നു. ഒരു സ്ത്രീയോടാണ് സംസാരിക്കുന്നത്.

    'അർണബ് ഭ്രാന്താശുപത്രിയിൽ'

    'അർണബ് ഭ്രാന്താശുപത്രിയിൽ'

    അര്‍ണബ് ഗോസ്വാമിയുടെ ഭാര്യയോടാണ് എന്ന വിധത്തിലാണ് സംഭാഷണം. അര്‍ണബ് ഗോസ്വാമിയുടെ ഭാര്യയാണോ എന്നതാണ് ആദ്യ ചോദ്യം. അതെ എന്ന് സ്ത്രീ ഉത്തരം നല്‍കുന്നു. അര്‍ണബ് എവിടെ എന്ന ചോദ്യത്തിന് അദ്ദേഹം ഭ്രാന്താശുപത്രിയിലാണ് എന്നാണ് സ്ത്രീ ഉത്തരം നല്‍കുന്നത്.

    മാനസിക നില തെറ്റി

    മാനസിക നില തെറ്റി

    എന്തിനാണ് അര്‍ണബിനെ ഭ്രാന്താശുപത്രിയില്‍ അടച്ചിരിക്കുന്നത് എന്ന് ഫൈസല്‍ ചോദിക്കുന്നു. അടുത്തകാലത്തായി ചാനലില്‍ അദ്ദേഹം കാട്ടിക്കൂട്ടുന്നത് കാണുന്നില്ലേ, അര്‍ണബിന്റെ മാനസിക നില തകരാറിലായിരിക്കുകയാണ് എന്നാണ് മറുപടി.

    ''ബ്രേക്കിംഗ് ന്യൂസ് ബ്രേക്കിംഗ് ന്യൂസ്''

    ''ബ്രേക്കിംഗ് ന്യൂസ് ബ്രേക്കിംഗ് ന്യൂസ്''

    എപ്പോള്‍ മുതലാണ് അര്‍ണബിനെ ഭ്രാന്താശുപത്രിയിലാക്കിയത് എന്ന ചോദ്യത്തിന് രണ്ട് ദിവസമായി എന്നും സ്ത്രീ മറുപടി നല്‍കി. ഇതോടെ അവതാരകന്‍ ''ബ്രേക്കിംഗ് ന്യൂസ് ബ്രേക്കിംഗ് ന്യൂസ്'' എന്ന് കൈ ഉയര്‍ത്തി അര്‍ണബ് മോഡലില്‍ അലറി വിളിക്കാന്‍ തുടങ്ങി.

    വീഡിയോ വൈറൽ

    വീഡിയോ വൈറൽ

    ''ഇതാ ബ്രേക്കിംഗ് ന്യൂസ്.. അര്‍ണബ് ഗോസ്വാമിയെ ഭ്രാന്താശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ ഭാര്യ തന്നെ അക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നു. അത് നിഷേധിക്കാനാവാത്ത തെളിവാണ്'' എന്നാണ് ഫൈസല്‍ പരിഹസിക്കുന്നത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

    വീഡിയോ

    അർണബ് ഗോസ്വാമിയെ ട്രോളുന്ന വീഡിയോ കാണാം

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+