കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അര്‍ണാബിന്റെ അറസ്റ്റ്‌; അടിയന്തരാവസ്ഥയെ ഒര്‍മിപ്പിക്കുന്നതെന്ന്‌ ജവദേക്കര്‍

Google Oneindia Malayalam News

മുംബൈ: റിപ്പബ്ലിക്‌ ടിവി ചീഫ്‌ എഡിറ്റര്‍ അര്‍ണാബ്‌ ഗോസാമിയെ മാഹാരാഷ്ട്ര പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌ത സംഭവത്തില്‍ പ്രതിഷേധവുമായി കേന്ദ്ര മന്ത്രി പ്രകാശ്‌ ജവദേക്കര്‍. മഹാരാഷ്ടയില്‍ മാധ്യ സ്വാതന്ത്ര്യത്തിനെതിരെയുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്റെ കടന്നു കയറ്റത്തെ ശക്തമായി അപലപിക്കുന്നുവെന്ന്‌ കേന്ദ്ര മന്ത്രിയും ബി ജെ പിയുടെ മുതിര്‍ന്ന നേതാവുമായ പ്രകാശ്‌ ജവദേക്കര്‍ പറഞ്ഞു. സംഭവം കഴിഞ്ഞുപോയ അടിയന്തരാവസ്ഥ ദിനങ്ങളെ ഓര്‍മിപ്പിക്കുന്നതണ്‌. മാധ്യമങ്ങളോട്‌ ഇങ്ങനെയല്ല പെരുമാറേണ്ടതെന്നും പ്രകാശ്‌ ജവദേക്കര്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ്‌ കേന്ദ്ര മന്ത്രിയുടെ പ്രതികരണം.

53 വയസുകാരനായ ഇന്റീരിയര്‍ ഡിസൈനറിന്റെ ആത്മഹത്യയില്‍ അര്‍ണാബ്‌ ഗോസ്വാമിക്കു പങ്കുണ്ടെന്നാരോപിച്ചാണ്‌ മഹാരാഷ്ട്ര പൊലീസ്‌ അദ്ദേഹത്തെ അറസ്റ്റ്‌ ചെയ്‌തത്‌.ഇന്ന്‌ പുലര്‍ച്ചെ 6മണിയോടെയാണ്‌ മൂംബൈ പൊലീസ്‌ മുംബൈയിലെ വസതിയിലെത്തി അര്‍ണാബിന അറസ്റ്റ്‌ ചെയ്‌തത്‌. ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥര്‍ എത്തി അര്‍ണാബിനെ ബലമായി പിടിച്ചുകൊണ്ടുപോകുകയായിരുന്നു. പൊലീസ്‌ അര്‍ണാബിനെ വാനിലേക്ക്‌ വലിച്ചിഴച്ചതായും, മര്‍ദ്ദിച്ചതായും റിപ്പബ്ലിക്‌ ടി വി ആരോപിച്ചു. അര്‍ണാബ്‌ ഗോസ്വാമിയുടെ ഭാര്യ മാതാപിതാക്കളെയും, ഭാര്യയേയും പൊലീസ്‌ ഉപദ്രവിച്ചതായി റിപ്പബ്‌ളിക്‌ ടി വി യെ ഉദ്ധരിച്ച്‌ എഎന്‍ഐ റിപ്പോര്‍ട്ട്‌ ചെയ്‌തു.

Recommended Video

cmsvideo
'You run a banana republic channel': Rajdeep Sardesai slams Arnab Goswami
praksh

2018ല്‍ ആത്മഹത്യചെയ്‌ത ആര്‍ക്കിടെക്കിന്റെ ആത്മഹത്യക്കുറിപ്പില്‍ അര്‍ണാബിന്റെ പേര്‌ പരാമര്‍ശിച്ചിരുന്നു. അര്‍ണാബ്‌ ഗോസ്വാമിയുടെ റിപ്പബ്ലിക്‌ ചാനലില്‍ നിന്നും കിട്ടാനുള്ള പണം ലഭിക്കാത്തതിനാലാണ്‌ ആത്മഹത്യയെന്നായിരുന്നു കുറിപ്പില്‍ പറഞ്ഞത്‌. പൊലീസ്‌ അന്വേഷണം അവസാനിപ്പിച്ച കേസില്‍ ആര്‍ക്കിടെക്കിന്റെ മകള്‍ നല്‍കിയ പാരതിയുടെ അടിസ്ഥാനത്തില്‍ പുനരന്വേഷണം നടത്താന്‍ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്‌മുഖ്‌ ഉത്തരവിടുകയായിരുന്നു. നേരത്തെയുള്ള അന്വേഷണത്തില്‍ ആത്മഹത്യയില്‍ റിപ്പബ്ലിക്‌ ടിവിയുടെ പങ്ക്‌ മുംബൈ പൊലീസ്‌ അന്വേഷിച്ചില്ല എന്നായിരുന്നു മകളുടെ പരാതി.
ടി ആര്‍ പി റേറ്റിങ്ങ്‌ കൃത്രിമവുമായി ബന്ധപ്പെട്ട്‌ അര്‍ണാബ്‌ ഗോസ്വാമിക്കെതിരെ മുംബൈ പൊലീസ്‌ അന്വേഷണം നടത്തിവരുന്നതിനിടെയാണ്‌ മറ്റൊരു കേസില്‍ അര്‍ണാബ്‌ ഗോസ്വാമി അറസ്‌റ്റിലാകുന്നത്‌.

English summary
aranab arrest reminds of emergency says union Minister Prakash Javadekar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X