കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അർണബിന് തലങ്ങളും വിലങ്ങും പണി; ഇന്റീരിയർ ഡിസൈനറുടെ ആത്മഹത്യയിൽ അർണബിനെതിരെ പുനരന്വേഷണം

  • By Aami Madhu
Google Oneindia Malayalam News

ദില്ലി; കോണ്‍കോര്‍ഡ് ഡിസൈന്‍സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഡയറക്ടര്‍മാരായ അന്‍വായ് നായിക്കും അദ്ദേഹത്തിന്റെ അമ്മയും ആത്മഹത്യ ചെയ്ത സംഭവത്തില്‍ റിപബ്ലിക് ചാനൽ തലവൻ അർണബ് ഗോസ്വാമിക്കെതിരെ പുനരന്വേഷണത്തിന് പോലീസ്. അൻവായ് നായിക്കിൻറെ ഭാര്യ അക്ഷത കഴിഞ്ഞ ദിവസം കേസ് സംബന്ധിച്ച് ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. അതിന് പിന്നാലെ കോൺഗ്രസും കേസിൽ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. സംഭവം ഇങ്ങനെ

ആത്മഹത്യ

ആത്മഹത്യ

2018 ലാണ് ഇന്റീരിയർ ഡിസൈനർ കമ്പനി മാനേജിങ്ങ് ഡയറക്ടറായിരുന്ന അൻവേയ് നായിക്കും അദ്ദേഹത്തിന്റെ അമ്മ കുമുദ നായിക്കും ആത്മഹത്യ ചെയ്തത്. മൂന്ന് കമ്പനികൾ തനിക്ക് നൽകാൻ ഉള്ള അഞ്ചരകോടി നൽകാൻ തയ്യാറായിട്ടില്ലെന്നും സാമ്പത്തിക പ്രതിസന്ധി നേരിടാൻ മറ്റ് വഴികളില്ലെന്നുമായിരുന്നു ആത്മഹത്യ കുറിപ്പിൽ അൻവർ നായിക് എഴുതിയത്.

പുനരന്വേഷണം

പുനരന്വേഷണം

അർണബ് 83 ലക്ഷം രൂപയായിരുന്നു അൻവേയ് നായികിന് കൊടുക്കാൻ ഉണ്ടായിരുന്നത്. എന്നാൽ അന്ന് അർണബിനും മറ്റ് മൂന്ന് പേർക്കുമെതിരെ കേസെടുക്കാൻ പോലീസ് തയ്യാറായില്ല. ബിജെപി സർക്കാരായിരുന്നു അന്ന് മഹാരാഷ്ട്ര ഭരിച്ചിരുന്നത്. അർണബിനെ സർക്കാർ സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് കോൺഗ്രസ് അന്ന് രംഗത്തെത്തിയിരുന്നു. അതേസമയം അൻവേയ് നായിക്കിന്റെ ഭാര്യ അക്ഷത നായിക്കിന്റെ പരാതിയിലാണ് നിലവിൽ കേസ് പുനരന്വേഷിക്കാൻ പോലീസ് ഒരുങ്ങുന്നത്.

പണം നൽകിയെന്ന് അർണബ്

പണം നൽകിയെന്ന് അർണബ്

അര്‍ണാബിനു വേണ്ടി ഒരു സ്റ്റുഡിയോയുടെ ജോലി ചെയ്തു കൊടുത്തതിന്റെ 83 ലക്ഷം രൂപ അന്‍വായ്ക്ക് നൽകിയില്ലെന്നും അതിനാലാണ് അദ്ദേഹവും അമ്മയും ആത്മഹത്യ ചെയ്തതെന്നും അക്ഷത ആരോപിച്ചു. അതേസമയം അക്ഷതയുടെ ആരോപണത്തിനെതിരെ റിപബ്ലിക് ചാനൽ രംഗത്തെത്തി. 2016-ലാണ് ഇയാളുടെ സേവനം തേടിയതെന്നും കരാര്‍ പ്രകാരമുള്ള പണം നല്‍കി കഴിഞ്ഞെന്നും ചാനൽ വ്യക്തമാക്കി.

ലൈസൻസ് റദ്ദാക്കണം

ലൈസൻസ് റദ്ദാക്കണം

അതിനിടെ പാൽഘർ കേസുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമർശത്തിൽ അർണബിന്റെ ചാനലിന്റെ ലൈസൻസ് റദ്ദാക്കണമെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പരാതി നൽകി. റിപ്പബ്ലിക്ക് ടിവി, റിപ്പബ്ലിക് ടിവി ഭാരത്, ഇവയുടെ മാതൃകമ്പനിയായ എആര്‍ജി ഔട്ട്‌ലിയര്‍ മീഡിയ എന്നിവയുടെ ലൈസന്‍സ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പരാതി.

മാർഗനിർദ്ദേശങ്ങളുടെ ലംഘനം

മാർഗനിർദ്ദേശങ്ങളുടെ ലംഘനം

കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം ഫെബ്രുവരി 25ന് പുറത്തിറങ്ങിയ മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനമാണ് ഈ സ്ഥാനപങ്ങള്‍ നടത്തിയതെന്ന് പരാതിയിൽ ആരോപിച്ചു. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രസിഡന്റെ ബിവി ശ്രീനിവാസിന്റെ നേതൃത്വത്തിലാണ് പരാതി നല്‍കിയത്.

മധ്യപ്രദേശിൽ ശുദ്ധി കലശത്തിന് കോൺഗ്രസ്! പാർട്ടിക്കുളളിലെ സിന്ധ്യ അനുകൂലികൾക്ക് മുട്ടൻ പണി!മധ്യപ്രദേശിൽ ശുദ്ധി കലശത്തിന് കോൺഗ്രസ്! പാർട്ടിക്കുളളിലെ സിന്ധ്യ അനുകൂലികൾക്ക് മുട്ടൻ പണി!

കിം ജോങ് ഉന്നിന് അപരനോ? ഉത്തരകൊറിയയിൽ സംഭവിക്കുന്നതെന്ത്, വിചിത്ര സിദ്ധാന്തങ്ങളുമായി പോര് മുറുകുന്നുകിം ജോങ് ഉന്നിന് അപരനോ? ഉത്തരകൊറിയയിൽ സംഭവിക്കുന്നതെന്ത്, വിചിത്ര സിദ്ധാന്തങ്ങളുമായി പോര് മുറുകുന്നു

എതിരില്ലാതെ ജയിച്ച് കയറാൻ ഉദ്ധവ് താക്കറെ, മഹാരാഷ്ട്രയിൽ നിർണായക നീക്കങ്ങൾ!എതിരില്ലാതെ ജയിച്ച് കയറാൻ ഉദ്ധവ് താക്കറെ, മഹാരാഷ്ട്രയിൽ നിർണായക നീക്കങ്ങൾ!

English summary
arnab goswami booked in another case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X