• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ടിആര്‍പി തട്ടിപ്പില്‍ അര്‍ണബിന്റെ കുരുക്കുമുറുകും; രണ്ടും കല്‍പ്പിച്ച് ഇറങ്ങാന്‍ മുംബൈ പൊലീസ്; നിര്‍ണായക മൊഴി

മുംബൈ: റിപ്പബ്ലിക് ടിവി അടക്കമുളള മൂന്ന് ചാനലുകള്‍് ടിആര്‍പി തട്ടിപ്പ് നടത്തി എന്നുളള ആരോപണം നേരത്തെ ഉയര്‍ന്നിരിന്നു്. പണം നല്‍കി കാഴ്ചക്കാരെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ടിവിക്ക് എതിരെ അടക്കം സാക്ഷിമൊഴികള്‍ പോലീസിന് ലഭിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്കെതിരെ മുംബൈ പൊലീസ് കുരുക്കുമുറുക്കാന്‍ ഒരുങ്ങുകയാണ്. ടിആര്‍പി റേറ്റിംഗില്‍ കൃത്രിമം കാണിക്കാന്‍ അര്‍ണബ് ഗോസ്വാമി ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ മുന്‍ സിഇഒ ഉള്‍പ്പടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് കോഴ നല്‍കിയെന്നാണ് മുംബൈ പൊലീസ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.

റിമാന്‍ഡ് റിപ്പോര്‍ട്ട്

റിമാന്‍ഡ് റിപ്പോര്‍ട്ട്

ബാര്‍ക്ക് സിഇഒ പാര്‍ത്തോ ദാസ് ഗുപ്ത ഉള്‍പ്പടെയുള്ളവര്‍ക്ക് അര്‍ണബ് ഗോസ്വാമി കോഴ നല്‍കിയെന്നാണ് മുംബൈ പൊലീസ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് പൊലീസ് ഇക്കര്യം ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

 സൂത്രധാരന്‍

സൂത്രധാരന്‍

തട്ടപ്പിന്റെ മുഖ്യ സൂത്രധാരന്‍ കഴിഞ്ഞ ആഴ്ച അറസ്റ്റിലായ പാര്‍ത്തോ ഗു്പതയാണെന്നാണ് മുംബൈ പൊലീസ് പറയുന്നത്. സാമ്പത്തിക നേട്ടത്തിന് വേണ്ടി റേറ്റിംഗില്‍ കൃത്രിമം കാണിച്ചെന്ന് മുംബൈ പൊലീസ് വ്യക്തമാക്കുന്നു. ഇതുപോലെ കൂടുതല്‍ ഇടപാടുകള്‍ നടന്നോ എന്ന് അറിയാന്‍ പാര്‍ത്തോ ഗുപ്തയെ കസ്റ്റഡിയില്‍ വേണമെന്നും മുംബൈ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

മൂന്ന് കിലോ വെള്ളി

മൂന്ന് കിലോ വെള്ളി

അറസ്റ്റിനിടെ നടത്തിയ റെയ്ഡില്‍ പാര്‍ത്തോ ഗുപ്തയുടെ വീട്ടില്‍ നിന്നും മൂന്ന് കിലോ വെള്ളിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. 2013 മുതല്‍ 2019 വരെയാണ് പാര്‍ത്തോ ഗുപ്ത ബാര്‍ക്കിന്റെ സിഇഒ ആയി പ്രവര്‍ത്തിച്ചത്. റിപ്പബ്ലിക്കിന്റെ ഹിന്ദി, ഇംഗ്ലീഷ് ചാനല്‍ പ്രമോട്ട് ചെയ്യുന്നതിന് വേണ്ടി അര്‍ഭബ് ഗോസ്വാമി വാങ്ങി നല്‍കിയ വെള്ളിയാണിതെന്നും ഇന്ത്യന്‍ എക്‌സപ്രസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പദവി ദുരുപയോഗം ചെയ്തു

പദവി ദുരുപയോഗം ചെയ്തു

പാര്‍ത്തോ ഗുപ്ത തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്താണ് റിപ്പബ്ലിക്ക് ചാനലുകളുടെ റേറ്റിംഗില്‍ കൃത്രിമം കാട്ടിയത്. കൂടാതെ ഇദ്ദേഹം റോമില്‍ രാംഗഢിയ ചില ചാനലുകള്‍ക്ക് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ആരോപണമുണ്ട്. 55കാരനായ പാര്‍ത്തോ ഗുപ്തയെ മുംബൈ ക്രൈം ബ്രാഞ്ച് ഡിസംബര്‍ 24നാണ് അറസ്റ്റ് ചെയ്തത്.

ഗൂഡാലോചന

ഗൂഡാലോചന

ബാര്‍ക്ക് സിഇഒയും അര്‍ണബ് ഗോസ്വാമിയും മറ്റുള്ളവരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ടിആര്‍പി അളക്കുന്നതിനായി ബാരോമീറ്റര്‍ സ്ഥാപിച്ച ആളുകളുടെ രഹസ്യ വിവരങ്ങള്‍ ദാസ് ഗുപ്ത പങ്കുവയ്ക്കുകയും ചെയ്തു. തുടര്‍ന്ന് വീട്ടുകാര്‍ക്ക് കൈക്കൂലി കൊടുക്കുകയും ഇംഗ്ലീഷ് ഭാഷ മനസ്സിലാകുന്നില്ലെങ്കിലും അവരോട് തങ്ങളുടെ ചാനലുകള്‍ കാണാന്‍ ആവശ്യപ്പെടുകയും ചെയ്‌തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് 15ഓളം പേരെയാണ് മുംബൈ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്

നിയമസഭാ സീറ്റ് മോഹം മറന്നേക്കൂ; ദില്ലി മടുത്ത കേരള എംപിമാർക്ക് തിരിച്ചടി, ഹൈക്കമാൻഡ് തീരുമാനം ഇങ്ങനെ

ബിജെപിയില്‍ അടിമുടി മാറ്റം, ഭരിക്കാന്‍ പോകുന്നവര്‍ ഇക്കാര്യം പാലിക്കണം, ഇടപെട്ട് അമിത് ഷാ!!

'പട്ടിണിക്കിടുന്നില്ലല്ലോ സാറേന്ന് വാഴ്ത്തിപാടിയ 'മംഗലശ്ശേരി നീലകണ്ഠന്മാ' രൊന്നും ഈ കാഴ്ച കാണില്ലല്ലോ'

'നിങ്ങള്‍ എല്ലാരും കൂടെയാണ് കൊന്നത്, ഇനി അടക്കാനും പറ്റൂലാന്നോ'; പിതാവിന് കുഴിയെടുത്ത് 17കാരന്‍

'ഈ ചൂണ്ടുവിരൽ പിണറായി പൊലീസിന് നേരെയാണ്'; നെയ്യാറ്റിൻകര ആത്മഹത്യയിൽ സർക്കാരിനെതിരെ രമേശ് ചെന്നിത്തല

cmsvideo
  ഒടുവിൽ അർണബിന്റെ മാപ്പോട് മാപ്പ് പറച്ചിൽ | Oneindia Malayalam

  English summary
  Arnab Goswami bribed to Former BARC CEO Partha Dasgupta Says, Mumbai Police
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X